അമേറ സിഗ്നേച്ചര്‍ ജ്വല്ലറിയുടെ രണ്ടാമത്തെ ഷോറൂം ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യു
ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഗ്രൂപ്പിന്റെ ഡിസൈനര്‍ ആഭരണ വിഭാഗമായ അമേറ സിഗ്നേച്ചര്‍ ജ്വല്ലറിയുടെ രണ്ടാമത്തെ ഷോറൂം കൊച്ചി എംജി റോഡില്‍ ദ്വാരക ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
വി സ്റ്റാര്‍ എംഡി ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. നടി പൂര്‍ണിമ ഇന്ദ്രജിത് ഭദ്രദീപം തെളിച്ചു. നടന് സിജോയ് വര്‍ഗീസ് ആദ്യവില്പന നടത്തി.
ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഗ്രൂപ്പ് എംഡി സണ്ണി തോമസ് ഇടിമണ്ണിക്കല്‍, അമേറ സിഗ്നേച്ചര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എംഡി അമ്പിളി സണ്ണി ഇടിമണ്ണിക്കല്‍, ഡയറക്ടര്‍മാരായ നീമ റോസ് ജോസഫ്, നിയ അന്ന ജോസഫ്, ഡോ. ടോണി ജോസഫ് ഇടിമണ്ണിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
റോയല്‍ ആന്റിക്, ഡയമണ്ട്, പോള്‍ക്കി ബ്രൈഡല്‍ കളക്ഷന്‍ എന്നിവ ഒറ്റയിടത്തു ലഭ്യമാക്കുന്നതാണ് ബ്രൈഡല്‍ ജ്വല്ലറി ബൂട്ടീക്കായ അമേറ സിഗ്നേച്ചര്‍ ജ്വല്ലറിയുടെ പ്രത്യേകത.
ക്ലാസിക്, കണ്ടംപററി ഡിസൈനുകളും മിനിമല്‍ മുതല്‍ ഗ്രാന്‍ഡ് ബ്രൈഡല്‍ ഡിസൈനുകളും അണിനിരക്കുന്ന ഷോറൂമില്‍ കൈകള്‍ കൊണ്ടു നിര്‍മിച്ച ആഭരണങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ ശേഖരമാണ് ഒരുക്കിയതെന്ന് എംഡിമാരായ സണ്ണി തോമസും അമ്പിളി സണ്ണിയും പറഞ്ഞു.
ഇന്ത്യന്‍ പാരമ്പ്യത്തിനൊപ്പം യൂറോപ്യന്‍, വെസ്റ്റേണ്‍, മുഗള്‍ ശൈലികളിലുള്ള ആഭരണങ്ങളും ലഭ്യമാണ്. കൂടാതെ പോള്‍ക്കി ഡയമണ്ട്സിന്റെ വിപുലമായ ശേഖരത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
Tags : AmeraSignatureJewellery showroom opens Kochi Business