x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ടൂ​ർ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പള്ളി തി​രു​നാ​ൾ സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: July 29, 2026 12:15 AM IST | Updated: July 29, 2026 12:15 AM IST

അ​ൽ​ഫോ​ൻ​സ സ​ന്തോ​ഷി​ന് ഇ​ട​വ​ക​യു​ടെ ഉ​പ​ഹാ​രം രാഷ്ട്രദീ​പി​ക ലിമിറ്റഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് സ​മ്മാ​നി​ക്കു​ന്നു.

മു​ണ്ടൂ​ർ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ പ​ത്തു​ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​ന് ഇ​ന്ന​ലെ ഊ​ട്ടു​നേ​ർ​ച്ച​യോ​ടെ സ​മാ​പ​ന​മാ​യി.

പ്ര​ധാ​ന തി​രു​നാ​ൾ​ദി​ന​മാ​യ ഇ​ന്ന​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് വ​ട​വാ​തൂ​ർ സെ​മി​നാ​രി ഫാ.​ സേ​വ്യ​ർ മാ​റാ​മ​റ്റം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. ഫാ. ​ടോ​ണി ചേ​ക്ക​യി​ൽ സ​ഹ​കാ​ർ​മി​ക​നാ​യി. ഇ​ന്ന​ലെ തി​രു​നാ​ളി​ലും ഊ​ട്ടു​നേ​ർ​ച്ച​യി​ലും ആയിരക്കണക്കിനു ഭ​ക്ത​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. വി​കാ​രി ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ ഊ​ട്ടു​നേ​ർ​ച്ച വെ​ഞ്ച​രി​ച്ചു.

ഇ​ന്നു ​രാ​വി​ലെ 6.30 ന് ​ഇ​ട​വ​ക​യി​ലെ മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​പ്പീ​സ് എ​ന്നി​വ​യോ​ടെ തി​രു​നാ​ളി​നു കൊ​ടി​യി​റ​ങ്ങും. തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ സാ​ബു കോ​ണ​ത്ത്ത​റ, ജോ​ർ​ജ് ത​ല​ച്ചി​റ​ക്കു​ഴി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യ ബോ​സ് വ​ലി​യ​മാ​ക്ക​ൽ, ഷാ​ജി മ​ഴു​വ​ഞ്ചേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Mundur

Recent News

Corehub Up