പ്രതീകാത്മക ചിത്രം
ഫോർട്ടുകൊച്ചി : തോപ്പുംപടിയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ യുവാവിന്റെ ശ്രമം. തോപ്പുംപടി ജിയോ ബാറിന് സമീപം ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം.
പെണ്‍കുട്ടി പ്രതികരിച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി. ആളുകളെ കണ്ട് ഭയന്ന യുവാവ് സമീപത്തെ വഴിയിലൂടെ ഓടി കായലില്‍ ചാടി. ചെളി നിറഞ്ഞിരുന്നതിനാൽ ഇയാള്‍ക്ക് നീന്തി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. തുടർന്ന് പോലിസെത്തി ഇയാളെ കരയില്‍ എത്തിച്ച ശേഷം സ്റ്റേഷനിലേക്ക് കൊണ്ട് പോയി. പരാതി ഇല്ലാത്തതിനാല്‍ പിന്നീട് വിട്ടയച്ചു. ഇയാള്‍ക്ക് മാനസിക പ്രശ്നമുള്ളതായാണ് പറയുന്നത്.
Tags : Nattuvishesham DistrictNews DeepikaNews humiliate