x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെപി​യെ അ​ഭി​ന​ന്ദി​ച്ചുള്ള ചെ​യ​ർ​പേ​ഴ്സ​ന്‍റെ പാ​രാ​മ​ർ​ശ​ത്തി​ൽ യു​ഡിഎ​ഫ് പ്രതിഷേധിച്ചു

വെബ് ഡെസ്ക്
Published: July 29, 2026 01:04 AM IST | Updated: July 29, 2026 01:04 AM IST

പ്രതീകാത്മക ചിത്രം

നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭയു‌‌ടെ ഫ​ണ്ട്‌ വ​ർ​ധി​പ്പി​ച്ച​തി​ൽ ബി​ജെപി​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ന​ട​ത്തി​യ പാ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു യു​ഡിഎ​ഫ് അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ നി​ന്നി​റ​ങ്ങി​പ്പോ​യി.​

ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​യ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഏ​ഴാം ന​മ്പ​ർ അ​ജ​ണ്ട​യാ​യി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ 2026-2027 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ സ്പി​ൽ ഓ​വ​ർ പ​ദ്ധ​തി കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പ​രി​ഷ്ക​രി​ച്ച് അ​ന്തി​മ​മാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള അ​ജ​ണ്ട ച​ർ​ച്ച​യ്ക്ക് വ​ന്ന​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ച​ർ​ച്ച ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ക​ഴി​ഞ്ഞ​വ​ർ​ഷം മു​നി​സി​പ്പാ​ലി​റ്റി​ക്ക് കി​ട്ടി​യ​തി​നേ​ക്കാ​ൾ 1.67 കോ​ടി രൂ​പ കൂ​ടു​ത​ൽ ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം ന​ഗ​ര​സ​ഭ​യ്ക്ക് കി​ട്ടി​യി​ട്ടു​ണ്ടെ​ന്നു കോ​ൺ​ഗ്ര​സ്‌ പാ​ർ​ലി​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് വ​ട്ട​പ്പാ​റ ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ഈ ​സ​മ​യം ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ. ജ​യ​ദേ​വ​ൻ അ​ധ്യ​ക്ഷ വേ​ദി​യി​ൽ ഇ​രു​ന്നു​കൊ​ണ്ട് അ​തു നി​ങ്ങ​ൾ​ക്ക് പ​റ​യാ​ൻ യോ​ഗ്യ​ത​യി​ല്ലെ​ന്നും ആ ​തു​ക ത​ന്ന​തു ബി​ജെ​പി ആ​ണെ​ന്നും ബി​ജെ​പി​യെ ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​ന​ന്ദി​ക്കു​ന്നു എ​ന്നും പ​റ​യു​ക​യാ​യി​രു​ന്നു. ചെ ​യ​ർ​പേ​ഴ്സ​ണി​ന്‍റെ ഈ ​പ​രാ​മ​ർ ശ​മാ​ണ് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളെ പ്ര​കോ​പി​പ്പി​ച്ച​ത്.

കേ​ന്ദ്രാ​വി​ഷ്കൃ​ത ഫ​ണ്ടി​ൽ വ​ർ​ധ വ​രു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​രി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​തി​നു പ​ക​രം സി​പി​എം നേ​താ​വ് ബി ​ജെ​പി​യെ പു​ക​ഴ്ത്താ​ൻ ന​ട​ത്തി​യ​ശ്ര​മം പ്ര​തി​ഷേ​ധ​ർ​ഹ​മാ​ണെ​ന്ന് യോ​ഗ​ത്തി​ൽ​നി​ന്നും വാ​ക്കൗ​ട്ട് ന​ട​ത്തി​യ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

Tags : UDF protested NattuVishasham DistrictNews

Recent News

Corehub Up