ആലമ്പള്ളം പുഴപ്പാലം നിർമാണം അന്തിമഘട്ടത്തിലെത്തിയപ്പോൾ.
കൊല്ലങ്കോട്: നാലുകോടിരൂപ ചെലവിൽ പുരോഗമിക്കുന്ന ആലമ്പള്ളം പുഴപ്പാലം നിർമാണം അന്തിമഘട്ടത്തിലെത്തി. നിലവിൽ പാലത്തിന്റെ തെക്കുഭാഗം സ്ലാബ് ബന്ധിപ്പിക്കൽ പണികളാണ് പുരോഗമിക്കുന്നത്.
ഒരുമാസത്തിനുള്ളിൽ പൂർണതോതിൽ ജോലികൾ പൂർത്തികരിച്ച് ഓണത്തിനു ഉദ്ഘാടനം നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. പാലം സമർപ്പണം കഴിയുന്നതോടെ പയിലൂർ, വട്ടേക്കാട്, കാച്ചാംകുറിശി, എലവഞ്ചേരി, പനങ്ങാട്ടിരി പ്രദേശത്തുകാർക്ക് ഏറെ ഗുണകരമാകും.