x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാനിയൽ അജിഷ് സംസ്ഥാന അണ്ടർ-17 ചെസ് ചാമ്പ്യൻ

വെബ് ഡെസ്ക്
Published: July 28, 2026 11:26 PM IST | Updated: July 28, 2026 11:26 PM IST

ഡാ​നി​യ​ൽ അ​ജി​ഷ്

കേ​ട്ട​യം: കേ​ര​ള സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സം​സ്ഥാ​ന ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി നി​ല​മ്പൂ​രി​ൽ ന​ട​ത്തി​യ സം​സ്ഥാ​ന അ​ണ്ട​ർ-17 ഓ​പ്പ​ൺ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഡാ​നി​യ​ൽ അ​ജി​ഷ് ഒ​ന്നാം സ്ഥാ​നം നേ​ടി. ഇ​തോ​ടെ സെ​പ്റ്റം​ബ​ർ 28 മു​ത​ൽ ഒ​ക്ടോ​ബ​ർ ആ​റു​വ​രെ ജ​മ്മു​വി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ അ​ണ്ട​ർ-17 ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ യോ​ഗ്യ​ത നേ​ടി.

ഏ​റ്റു​മാ​നൂ​ർ എ​സ്എ​ഫ്എ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ഡാ​നി​യ​ൽ. കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​അ​ജി​ഷ് ജോ​ണി​ന്‍റെ​യും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​നീ​നു എ. ​ജോ​ർ​ജി​ന്‍റെ​യും മ​ക​നാ​ണ്.
ക​ഴി​ഞ്ഞ വ​ർ​ഷം ജോ​ർ​ജി​യ​യി​ൽ ന​ട​ന്ന ഫി​ഡെ ലോ​ക​ക​പ്പ് അ​ണ്ട​ർ-12 ഓ​പ്പ​ൺ ചെ​സ് വി​ഭാ​ഗ​ത്തി​ൽ ഡാ​നി​യ​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്.
2025 ഡി​സം​ബ​റി​ൽ ഗു​വാ​ഹ​ത്തി​യി​ൽ ന​ട​ന്ന ദേ​ശീ​യ സ്കൂ​ൾ അ​ണ്ട​ർ-13 ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

Tags : Nattuvishesham DistrictNews DeepikaNews Daniel Ajish

Recent News

Corehub Up