x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​യി​പ്പാ​ട്ട് കൊ​ടു​ങ്കാ​റ്റാ​യി തൂ​ഫാ​ന്‍ ജാ​ഗ​ര​ണ്‍ റാ​ലി​

ബെ​​ന്നി ചി​​റ​​യി​​ല്‍
Published: July 28, 2026 11:29 PM IST | Updated: July 28, 2026 11:29 PM IST

ജാ​​ഗ​​ര​​ണ്‍ ബ​​ഹു​​ജ​​ന റാ​​ലി​​യി​​ല്‍ ആ​​ഭ്യ​​ന്ത​​ര​മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല

ച​​ങ്ങ​​നാ​​ശേ​​രി: ഓ​​പ്പ​​റേ​​ഷ​​ന്‍ തൂ​​ഫാ​​ന്‍ ദ ​​നാ​​ര്‍​ക്കോ ഹ​​ണ്ടി​​ന്‍റെ ഭാ​​ഗ​​മാ​​യി പാ​​യി​​പ്പാ​​ട്ട് ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ന​​യി​​ച്ച ജാ​​ഗ​​ര​​ണ്‍ റാ​​ലി​​യും സ​​മ്മേ​​ള​​ന​​വും കൊ​​ടു​​ങ്കാ​​റ്റാ​​യി. ഇ​​ന്ന​​ലെ രാ​​വി​​ലെ പാ​​യി​​പ്പാ​​ട് കൊ​​ച്ചു​​പ​​ള്ളി ജം​​ഗ്ഷ​​നി​​ല്‍​നി​​ന്നാ​​രം​​ഭി​​ച്ച റാ​​ലി ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ഫ്ലാ​​ഗ് ഓ​​ഫ് ചെ​​യ്തു. തു​​ട​​ര്‍​ന്ന് മ​​ന്ത്രി തു​​റ​​ന്ന ജീ​​പ്പി​​ല്‍ എം​​എ​​ല്‍​എ​​മാ​​ര്‍​ക്കൊ​​പ്പം റാ​​ലി​​യി​​ൽ അ​​ണി​​ചേ​​ര്‍​ന്നു. വി​​വി​​ധ സ്‌​​കൂ​​ളു​​ക​​ളി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍, അ​​ധ്യാ​​പ​​ക​​ര്‍, പൊ​​തു​​ജ​​ന​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടെ റാ​​ലി​​യി​​ല്‍ പ​​ങ്കെ​​ടു​​ത്തു. അ​​ഞ്ഞൂ​​റോ​​ളം​​വ​​രു​​ന്ന ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളും പ്ര​​ത്യേ​​ക ബാ​​ന​​റി​​നു പി​​ന്നി​​ല്‍ അ​​ണി​​നി​​ര​​ന്നു. പാ​​യി​​പ്പാ​​ട് ടൗ​​ണ്‍​ചു​​റ്റി റാ​​ലി ന​​ക്ഷ​​ത്ര ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ സ​​മാ​​പി​​ച്ച​​തി​​നെ തു​​ട​​ര്‍​ന്ന് ന​​ട​​ന്ന സ​​മ്മേ​​ള​​നം മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

തൂ​​ഫാ​​ന്‍ ല​​ഹ​​രി വി​​പ​​ത്തി​​നെ​​തിരേ​​യു​​ള്ള യു​​ദ്ധ​​മാ​​ണ്. ഈ ​സ​​ര്‍​ക്കാ​​രി​​ന്‍റെ ആ​​രം​​ഭ​​ശൂ​​ര​​ത്വ​​മാ​​ണെ​​ന്ന് ല​​ഹ​​രി​​മാ​​ഫി​​യ പ്ര​​ച​​രി​​പ്പി​​ക്കു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ, സ​​ര്‍​ക്കാ​​രും പോ​​ലീ​​സും ഏ​​റ്റെ​​ടു​​ത്തി​​രി​​ക്കു​​ന്ന വെ​​ല്ലു​​വി​​ളി വി​​ജ​​യി​​പ്പി​​ക്കാ​​ന്‍ കേ​​ര​​ള​​ജ​​ന​​ത ഒ​​റ്റ​​ക്കെ​​ട്ടാ​​യി മു​​ന്നി​​ട്ടി​​റ​​ങ്ങി​​ക്ക​​ഴി​​ഞ്ഞു. ല​​ഹ​​രി​​മാ​​ഫി​​യ​​യു​​ടെ അ​​ടി​​വേ​​ര് പി​​ഴു​​തു​​ക​​ള​​ഞ്ഞ​​ശേ​​ഷ​​മേ പ​​ദ്ധ​​തി അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യു​​ള്ളൂ​​വെ​​ന്നും ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു.

വീ​​ടും നാ​​ടും​​ വി​​ട്ട് കേ​​ര​​ള​​ത്തി​​ല്‍ എ​​ത്തി അ​​ധ്വാ​​നി​​ച്ചു​​ണ്ടാ​​ക്കു​​ന്ന പ​​ണം ല​​ഹ​​രി പ​​ദാ​​ര്‍​ഥ​​ങ്ങ​​ള്‍​ക്കാ​​യി വി​​നി​​യോ​​ഗി​​ക്ക​​രു​​തെ​​ന്നും ല​​ഹ​​രി പ​​ദാ​​ർ​​ഥ​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണ​​ത്തി​​നു കൂ​​ട്ടു​​നി​​ൽ​​ക്ക​​രു​​തെ​​ന്നും ഹി​​ന്ദി​​യി​​ല്‍ മ​​ന്ത്രി പ​​റ​​ഞ്ഞ​​ത് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഹ​​ര്‍​ഷാ​​ര​​വ​​ത്തോ​​ടെ സ്വീ​​ക​​രി​​ച്ചു. വി​​നു ജോ​​ബ് എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി കെ.​​എം.​ സാ​​ബു മാ​​ത്യു ആ​​മു​​ഖ സ​​ന്ദേ​​ശം ന​​ല്‍​കി. തൃ​​ക്കൊ​​ടി​​ത്താ​​നം ഫൊ​​റോ​​ന പ​​ള്ളി വി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ പു​​ന്ന​​ശേ​​രി ല​​ഹ​​രി​​വി​​രു​​ദ്ധ സ​​ന്ദേ​​ശം ന​​ല്‍​കി. തി​​രു​​വ​​ല്ല എം​​എ​​ല്‍​എ വ​​ര്‍​ഗീ​​സ് മാ​​മ്മ​​ന്‍, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി എം​​എ​​ല്‍​എ റോ​​ണി കെ. ​​ബേ​​ബി മ​​ധ്യ​​മേ​​ഖ​​ല ഡി​​ഐ​​ജി യ​​തീ​​ഷ് ച​​ന്ദ്ര എ​​ന്നി​​വ​​ര്‍ പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ള്‍ ന​​ട​​ത്തി.

ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ലാ​​ലി​​മ്മ ടോ​​മി, ച​​ങ്ങ​​നാ​​ശേ​​രി മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​മാ​​ന്‍ ജോ​​മി ജോ​​സ​​ഫ്, പാ​​യി​​പ്പാ​​ട് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​ര്‍. സു​​നി​​ലാ​​കു​​മാ​​രി, തൃ​​ക്കൊ​​ടി​​ത്താ​​നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മോ​​ട്ടി മു​ല്ല​ശേ​​രി, മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സു​​നി​​മോ​​ള്‍ ചാ​​ക്കോ, പാ​​യി​​പ്പാ​​ട് മു​​സ്‌​​ലിം ജ​​മാ​​അ​​ത്ത് ഇ​​മാം സി​​റാ​​ജു​​ദി​​ന്‍ അ​​ല്‍ കാ​​സിം, എ​​ന്‍​എ​​സ്എ​​സ് താ​​ലൂ​​ക്ക് യൂ​​ണി​​യ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ജി. ​​സു​​രേ​​ഷ്‌​​കു​​മാ​​ര്‍, എ​​സ്എ​​ന്‍​ഡി​​പി താ​​ലൂ​​ക്ക് യൂ​​ണി​​യ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ഗി​​രീ​​ഷ് കോ​​നാ​​ട്ട്, ച​​ങ്ങ​​നാ​​ശേ​​രി ഡി​​വൈ​​എ​​സ്പി എ​​സ്. അ​​ഷാ​​ദ്, വി​​വി​​ധ രാ​​ഷ്‌​​ട്രീ​​യ, സാ​​മു​​ദാ​​യി​​ക നേ​​താ​​ക്ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

വി​​ശി​​ഷ്ടാ​​തി​​ഥി​​ക​​ളെ തൂ​​ഫാ​​ൻ വാ​​രി​​യ​​റാ​​യി പ്ര​​ഖ്യാ​​പി​​ച്ച് മ​​ന്ത്രി ബാ​​ഡ്ജ് ന​​ൽ​​കി.

Tags : Nattuvishesham DistrictNews DeepikaNews 'Toofan Jagaran'

Recent News

Corehub Up