പ്രതീകാത്മക ചിത്രം
കറുകച്ചാൽ: കറുകച്ചാലിൽ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തിൽ അന്തർസംസ്ഥാന ബന്ധമെന്ന സംശയം ബലപ്പെടുന്നു. കേരളത്തിന്റെ അതിർഥി സംസ്ഥാനമാണ് കള്ളനോട്ടിന്റെ ഉറവിടമെന്ന് അന്വേഷണ സംഘം അനുമാനിക്കുന്നതായാണ് സൂചന. 500 രൂപയുടെ 135 വ്യാജ നോട്ടുകളാണ് കറുകച്ചാലിൽനിന്ന് പോലീസ് പിടിച്ചെടുത്തത്. കേസിൽ നാലുപേർ കറുകച്ചാൽ പോലീസിന്റെ പിടിയിലായി.
പിടിയിലായ പ്രതികൾ വ്യാജനോട്ട് ലഭിച്ചത് എവിടെ നിന്നാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യമുള്ളതായി പോലീസ് പറയുന്നു. റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ പുറത്തു വരൂ. ഇതിനിടെ അന്വേഷണം വിപുലമാക്കുന്നതിന്റെ ഭാഗമായി കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കാനും നീക്കമുണ്ട്.