ഇളമ്പള്ളൂര്‍ എസ്എന്‍എസ്എം എച്ച്എസ്എസിലെ പരിസ്ഥിതി ക്ലബ് ഉദ്ഘാടനം
കുണ്ടറ: ഇളമ്പള്ളൂര്‍ എസ്എന്‍എസ്എം എച്ച്എസ്എസിലെ പരിസ്ഥിതി ക്ലബിന്റെ ഉദ്ഘാടനവും പേപ്പര്‍പെന്‍ നിര്‍മ്മാണ പരിശീലനവും പ്രിന്‍സിപ്പല്‍ ബി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
എസ്ആര്‍ജി കണ്‍വീനര്‍ ആര്. ജയലക്ഷ്മി അധ്യക്ഷയായി. ഹെഡ്മാസ്റ്റര് ആര്. മനു മുഖ്യപ്രഭാഷണം നടത്തി. ജിജി മാത്യു ക്ലാസ് നയിച്ചു. പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ ഐ. അഞ്ജു, അധ്യാപകരായ ആര്.എസ്. അക്ഷയ്, പ്രജീഷ് രാജ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Environment Club NattuVishasham DistrictNews