x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓപ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ല​ഹ​രിവി​രു​ദ്ധ പോ​രാ​ട്ടം ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു: ര​മേ​ശ് ചെ​ന്നി​ത്ത​ല

വെബ് ഡെസ്ക്
Published: July 28, 2026 11:22 PM IST | Updated: July 28, 2026 11:22 PM IST

ആ​ഭ്യ​ന്ത​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കു​ന്നു. ​

ച​ങ്ങ​നാ​ശേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ല​ഹ​രിവി​രു​ദ്ധ പ​ദ്ധ​തി​യാ​യ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ഏ​റ്റ​വും വ​ലി​യ ജ​ന​കീ​യ മു​ന്നേ​റ്റ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല.​വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് സ്കൂ​ളി​ൽ തൂ​ഫാ​ൻ വാ​രി​യേ​ഴ്സാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക​ൾ​ക്ക് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ത​ല​മു​റ​ക​ളെ ന​ശി​പ്പി​ക്കു​ന്ന ല​ഹ​രി എ​ന്ന വി​പ​ത്തി​ന്‍റെ പി​ടി​യി​ൽ​നി​ന്നും വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും വി​മോ​ചി​പ്പി​ച്ച് ല​ഹ​രിവ്യാ​പാ​രം ന​ട​ത്തു​ന്ന ദു​ഷ്ട​ശ​ക്തി​ക​ളെ ത​ക​ർ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സ്കൂ​ൾ, ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി, ടി​ടി​ഐ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രിവി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന ദൃ​ശ്യ​ങ്ങ​ളും പ്ല​ക്കാ​ർ​ഡു​ക​ളും ഏ​ന്തി അ​ണി​നി​ര​ന്നു. ര​മേ​ശ് ചെ​ന്നി​ത്ത​ല ല​ഹ​രി വി​രു​ദ്ധ ദീ​പം തെ​ളി​ക്കു​ക​യും ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലിക്കൊടു​ക്കു​ക​യും ചെ​യ്തു. അവി​നു ജോ​ബ് എം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​മി ജോ​സ​ഫ്, എ​സ്എ​ബി​എ​സ് വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ ടി​സ പ​ടി​ഞ്ഞാ​റേ​ക്ക​ര, കൗ​ൺ​സി​ല​ർ​മാ​രാ​യ ചാ​ൾ​സ് പാ​ലാ​ത്ര, വി.​കെ. സ​ത്യ​ൻ, സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ലി​ൻ​സി വ​ലി​യ​പ്ലാ​ക്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ൻ സോ​ജ​ൻ, പ്രി​ൻ​സി​പ്പ​ൽ ഷി​ജി വ​ർ​ഗീ​സ്, ഹെ​ഡ്മി​സ്ട്ര​സ് ബെ​റ്റി ജോ​സ​ഫ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി ഷി​ബു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : anti-drug campaign NattuVishasham DistrictNews

Recent News

Corehub Up