x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ര്‍​ത്തി​യിൽ‍ ല​ഹ​രി​മാ​ഫി​യ​യ്‌​ക്കെ​തി​രേ കോ​ട്ട കെ​ട്ടി​: ആ​ഭ്യ​ന്ത​രമ​ന്ത്രി രമേശ് ചെന്നിത്തല

വെബ് ഡെസ്ക്
Published: July 28, 2026 11:25 PM IST | Updated: July 28, 2026 11:25 PM IST

തൂ​ഫാ​ന്‍ - ക​വ​ചം വാ​രി​യേ​ഴ്‌​സ് മെ​ഗാ സം​ഗ​മം

ചങ്ങനാശേരി: കേ​ര​ള​ത്തി​ന്‍റെ അ​തി​ര്‍​ത്തി​ക​ളി​ല്‍ ല​ഹ​രി​മാ​ഫി​യ​യ്‌​ക്കെ​തി​രേ കോ​ട്ട കെ​ട്ടി​ക്ക​ഴി​ഞ്ഞെ​ന്നും ല​ഹ​രിവി​ത​ര​ണ​ക്കാ​ര്‍​ക്ക് നാ​ട്ടി​ല്‍ ഇ​നി സ്ഥാ​ന​മി​ല്ലെ​ന്നും ആ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാക്കിയ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ പ്ര​ച​ാര​ണാ​ര്‍​ഥം ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ല്‍ തൂ​ഫാ​ന്‍ ക​വ​ചം വാ​രി​യേ​ഴ്‌​സ് മെ​ഗാ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ല​ഹ​രി മാ​ഫി​യാ​യെ നി​യ​ന്ത്രി​ക്കാ​ന്‍ ആ​ഭ്യ​ന്ത​രവ​കു​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക പോ​ലീ​സ് വിം​ഗ് രൂ​പീ​ക​രി​ച്ച​താ​യും സം​സ്ഥാ​ന​ത്ത് പ​ത്ത് എ​ന്‍​ഡി​പി​എ​സ് കോ​ട​തി​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ആ​ശു​പ​ത്രി​യി​ലെ മാ​ര്‍ മാ​ത്യു കാ​വു​കാ​ട്ട് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നാ​ല്പ​തി​ല​ധി​കം വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. സ​മ്മേ​ള​ന​ത്തി​ല്‍ തൂ​ഫാ​ന്‍ വാ​രി​യേ​ഴ്‌​സി​നെ ആ​ദ​രി​ച്ചു.

വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​ണ്‍ തെ​ക്കേ​ക്ക​ര, വി​നു ജോ​ബ് എം​എ​ല്‍​എ, റോ​ണി കെ. ​ബേ​ബി എം​എ​ല്‍​എ, ഡി​ഐ​ജി യ​തീ​ഷ് ച​ന്ദ്ര, കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേധാവി സാ​ബു മാ​ത്യു, ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി ആ​ഷാ​ദ് എ​സ്, ഗാ​യി​ക നി​ത്യ മാ​മ്മ​ന്‍, ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍, ആശുപത്രി എ​ക്‌​സി​ക്യൂട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​യിം​സ് പി. ​കു​ന്ന​ത്ത്, ഫാ. ​മാ​ത്യു മു​രി​യ​ന്‍​ക​രി, ഫാ. ​ജോ​ഷി മു​പ്പ​തി​ല്‍​ചി​റ, ഫാ. ​ജേ​ക്ക​ബ് അ​ത്തി​ക്ക​ളം, ഫാ. ​പ്രി​ന്‍​സ് എ​തി​രേ​റ്റ് കു​ടി​ലി​ല്‍, ഡോ. ​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍, ഡോ. ​തോ​മ​സ് സ​ക്ക​റി​യ, ച​ങ്ങ​നാ​ശേ​രി മു​നിസി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജോ​മി ജോ​സ​ഫ്, മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി​മ്മ ടോ​മി, വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വീ​ണാ സി. ​ദി​ലീ​പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി വി​ജ​യ​കു​മാ​ര്‍, പോ​ള്‍ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന തൂ​ഫാ​ന്‍ വാ​രി​യേ​ഴ്‌​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി.

തൂ​ഫാ​ന്‍ ജാ​ഗ​ര​ണി​ന് അ​തി​രൂ​പ​ത​യു​ടെ പൂ​ര്‍​ണ​പിന്തുണ: മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍

ച​ങ്ങ​നാ​ശേ​രി: മ​യ​ക്കു​മ​രു​ന്ന് വി​പ​ത്തി​നെ​തി​രേ മാ​താ​പി​താ​ക്ക​ളും മ​ക്ക​ളും അ​ധ്യാ​പ​ക​രും ഒ​രു​പോ​ലെ ജാ​ഗ്ര​ത​യു​ള്ള​വ​രാ​ക​ണ​മെ​ന്ന് ആര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. ചെ​ത്തി​പ്പു​ഴ സെന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച തൂ​ഫാ​ന്‍ വാ​രി​യേ​ഴ്‌​സ് ക​വ​ചം സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു ആ​ര്‍​ച്ച്ബി​ഷ​പ്.
തൂ​ഫാ​ന്‍ ജാ​ഗ​ര​ണ്‍ പ​രി​പാ​ടി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സെ​പ്റ്റം​ബ​റിൽ അ​തി​രൂ​പ​ത​യി​ല്‍ വി​പു​ല​മാ​യ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മു​ഴു​വ​ന്‍ ഇ​ട​വ​ക​ക​ളി​ലും ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​മെ​ന്നും മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Tags : drug mafia NattuVishasham DistrictNews

Recent News

Corehub Up