Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Movement

പ്രി​യ​ദ​ർ​ശി​നി : സ്ത്രീ​ക​ളു​ടെ സ​ഞ്ചാ​രസ്വാ​ത​ന്ത്ര്യ​ത്തി​ന് പു​തി​യ മുഖം

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ സ്ത്രീ ​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​ന്‍റെ സ​​​​​ഞ്ചാ​​​​​ര സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തി​​​​​ന്‍റെ​​​​​യും അ​​​​​ന്ത​​​​​സ്‌​​​​​സി​​​​ന്‍റെ​​​​​യും ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ഒ​​​​​രു പു​​​​​തി​​​​​യ അ​​​​​ധ്യാ​​​​​യ​​​​​ത്തി​​​​നാ​​​​​ണ് നാ​​​​ളെ ​തു​​​​ട​​​​ക്കം കു​​​​​റി​​​​​ക്കു​​​​​ന്ന​​​​​ത്.

ഇ​​​​​ന്ദി​​​​​രാ ഗ്യാ​​​​​ര​​​​​ന്‍റി യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി സം​​​​​സ്ഥാ​​​​​ന​​​​​ത്തെ സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കും ട്രാ​​​​​ൻ​​​​​സ്ജെ​​​​​ൻ​​​​​ഡ​​​​​ർ വ്യ​​​​​ക്തി​​​​​ക​​​​​ൾ​​​​​ക്കും കെ​​​​​എ​​​​​സ്​​​​​ആ​​​​​ർ​​​​​ടി​​​​സി ഓ​​​​​ർ​​​​​ഡി​​​​​ന​​​​​റി ബ​​​​​സു​​​​​ക​​​​​ളി​​​​​ൽ സൗ​​​​​ജ​​​​​ന്യ യാ​​​​​ത്ര അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന ‘പ്രി​​​​​യ​​​​​ദ​​​​​ർ​​​​​ശി​​​​​നി’ പ​​​​​ദ്ധ​​​​​തി​​​​​ക്ക് സ​​​​​ർ​​​​​ക്കാ​​​​​ർ ഔ​​​​​ദ്യോ​​​​​ഗി​​​​​ക അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു. ഐ​​​​​ക്യ​​​​​ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി ഇ​​​​​ന്ദി​​​​​രാ​​​​​ഗ്യാ​​​​​ര​​​​ന്‍റി​​​​ക​​​​​ളി​​​​​ലൂ​​​​​ടെ ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ന​​​​​ൽ​​​​​കി​​​​​യ ഉ​​​​​റ​​​​​പ്പ് അ​​​​​ക്ഷ​​​​​രം​​​​​പ്ര​​​​​തി പാ​​​​​ലി​​​​​ക്കു​​​​​ന്നു എ​​​​​ന്ന​​​​​തി​​​​​ന്‍റെ വ്യ​​​​​ക്ത​​​​​മാ​​​​​യ തെ​​​​​ളി​​​​​വാ​​​​​ണ് ഈ ​​​​​തീ​​​​​രു​​​​​മാ​​​​​നം.

ല​​​​​ളി​​​​​തം, സു​​​​​താ​​​​​ര്യം, സാ​​​​​ർ​​​​​വ​​​​​ത്രി​​​​​കം

പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ആ​​​​​ദ്യ​​​ഘ​​​​​ട്ട​​​​​മാ​​​​​യി, നാ​​​ളെ മു​​​​​ത​​​​​ൽ പ്രാ​​​​​യ​​​​​ഭേ​​​​​ദ​​​​​മെ​​​​​ന്യേ എ​​​​​ല്ലാ സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കും ട്രാ​​​​​ൻ​​​​​സ്ജെ​​​​​ൻ​​​​​ഡ​​​​​ർ വ്യ​​​​​ക്തി​​​​​ക​​​​​ൾ​​​​​ക്കും കെ​​​എ​​​​​സ്ആ​​​​​ർ​​​​​ടി​​​സി​​​​​യു​​​​​ടെ എ​​​​​ല്ലാ ഓ​​​​​ർ​​​​​ഡി​​​​​ന​​​​​റി സ​​​​​ർ​​​​​വീ​​​​​സു​​​​​ക​​​​​ളി​​​​​ലും സൗ​​​​​ജ​​​​​ന്യ യാ​​​​​ത്ര ല​​​​​ഭ്യ​​​​​മാ​​​​​കും. വ​​​​​രു​​​​​മാ​​​​​ന​​​​​മോ സാ​​​​​മൂ​​​​​ഹി​​​​​ക പ​​​​​ദ​​​​​വി​​​​​യോ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ യാ​​​​​തൊ​​​​​രു മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​വും ഇ​​​​​തി​​​​​ന് ബാ​​​​​ധ​​​​​ക​​​​​മ​​​​​ല്ല; പ്ര​​​​​ത്യേ​​​​​ക രേ​​​​​ഖ​​​​​ക​​​​​ളോ മു​​​​​ൻ​​​​​കൂ​​​​​ർ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​നോ ആ​​​​​വ​​​​​ശ്യ​​​​​മി​​​​​ല്ല. യാ​​​​​ത്ര​​​​​യ്ക്കി​​​​​ടെ ക​​​​​ണ്ട​​​​​ക്‌​​​ട​​​റി​​​​​ൽ​​​നി​​​​​ന്ന് ഇ​​​​​ല​​​​​ക്ട്രോ​​​​​ണി​​​​​ക് ടി​​​​​ക്ക​​​​​റ്റ് മെ​​​​​ഷീ​​​​​ൻ (ഇ​​​ടി​​​എം) വ​​​​​ഴി പൂ​​​​​ജ്യം മൂ​​​​​ല്യ​​​​​മു​​​​​ള്ള പ്രി​​​​​യ​​​​​ദ​​​​​ർ​​​​​ശി​​​​​നി’ ടി​​​​​ക്ക​​​​​റ്റ് കൈ​​​​​പ്പ​​​​​റ്റി​​​​​യാ​​​​​ൽ മാ​​​​​ത്രം മ​​​​​തി​​​​​യാ​​​​​കും. ഈ ​​​​​ടി​​​​​ക്ക​​​​​റ്റ് സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ ഓ​​​​​രോ യാ​​​​​ത്ര​​​​​യു​​​​​ടെ​​​​​യും കൃ​​​​​ത്യ​​​​​മാ​​​​​യ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ക​​​​​യും അ​​​​​തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ സു​​​​​താ​​​​​ര്യ​​​​​മാ​​​​​യ ക​​​​​ണ​​​​​ക്കെ​​​​​ടു​​​​​പ്പ് സാ​​​​​ധ്യ​​​​​മാ​​​​​വു​​​​​ക​​​​​യും ചെ​​​​​യ്യും. നി​​​​​ല​​​​​വി​​​​​ൽ 3,125 ഓ​​​​​ർ​​​​​ഡി​​​​​ന​​​​​റി ബ​​​​​സു​​​​​ക​​​​​ളാ​​​​​ണ് കോ​​​​​ർ​​​​​പറേ​​​​​ഷ​​​​​ന്‍റെ കൈ​​​​​വ​​​​​ശ​​​​​മു​​​​​ള്ള​​​​​ത്. സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ ഓ​​​​​രോ കോ​​​​​ണി​​​​​ലും ഈ ​​​​​പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ പ്ര​​​​​യോ​​​​​ജ​​​​​നം എ​​​​​ത്തു​​​​​മെ​​​​​ന്ന് ഇ​​​​​ത് ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്നു.

കെ​​​എ​​​​​സ്​​​​​ആ​​​​​ർ​​​ടി​​​​​സി​​​യെ ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​ക്കൊ​​​​​ണ്ട് പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ സാ​​​​​മ്പ​​​​​ത്തി​​​​​ക ചെ​​​​​ല​​​​​വ് പൂ​​​​​ർ​​​ണ​​​മാ​​​​​യി സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രാ​​​​​ണ് വ​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​ത്. കെ​​​എ​​​​​സ്​​​​​ആ​​​​​ർ​​​ടി​​​​​സി​​​യു​​​​​ടെ ധ​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​യ ക​​​​​രാ​​​​​ർ ബാ​​​​​ധ്യ​​​​​ത​​​​​ക​​​​​ളും ദൈ​​​​​നം​​​​​ദി​​​​​ന ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ണ​​​​​ൽ ചെ​​​​​ല​​​​​വു​​​​​ക​​​​​ളും ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്തു​​​​​ന്ന ത​​​​​ര​​​​​ത്തി​​​​​ല്‍ സു​​​​​ഗ​​​​​മ​​​​​മാ​​​​​യ കാ​​​​​ഷ് ട്രാ​​​​​ൻ​​​​​സ്ഫ​​​​​ർ ഫി​​​​​നാ​​​​​ൻ​​​​​ഷ​​​​​ൽ മാ​നേ​ജി​മെ​ന്‍റ് സം​​​​​വി​​​​​ധാ​​​​​നം ഇ​​​​​തി​​​​​നാ​​​​​യി ന​​​​​ട​​​​​പ്പാ​​​​​ക്കും. പ​​​​​ദ്ധ​​​​​തി​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് ഉ​​​​​ണ്ടാ​​​​​കു​​​​​ന്ന അ​​​​​ധി​​​​​ക സാ​​​​​മ്പ​​​​​ത്തി​​​​​ക ബാ​​​​​ധ്യ​​​​​ത നി​​​​​ക​​​​​ത്തു​​​​​ന്ന​​​​​തി​​​​​ന് ടി​​​​​ക്ക​​​​​റ്റി​​​​​ത​​​​​ര വ​​​​​രു​​​​​മാ​​​​​നം (നോ​​​​​ൺ​​​​​ഫെ​​​​​യ​​​​​ർ റ​​​​​വ​​​​​ന്യൂ) ക​​​​​ണ്ടെ​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും കോ​​​​​ർ​​​​​പ​​​റേ​​​​​ഷ​​​​​ൻ സ്വീ​​​​​ക​​​​​രി​​​​​ക്കും. കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ന്റെ വ​​​​​രു​​​​​മാ​​​​​നം പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി സം​​​​​ര​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ടും എ​​​​​ന്ന​​​​​താ​​​​​ണ് ഈ ​​​​​പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​ത​​​​​ത്വം. കെഎ​​​​​സ്ആ​​​​​ർടിസിയെ ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​ക്കൊ​​​​​ണ്ടു​​​ത​​​​​ന്നെ​​​​​യാ​​​​​ണ് സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ള ഈ ​​​​​അ​​​​​വ​​​​​കാ​​​​​ശം സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​ത്.

നാ​​​ളെ ​​സം​​​​​സ്ഥാ​​​​​ന​​​​​ത​​​​​ല ഉ​​​​​ദ്ഘാ​​​​​ട​​​​​നം

പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ സം​​​​​സ്ഥാ​​​​​ന​​​​​ത​​​​​ല ഉ​​​​​ദ്ഘാ​​​​​ട​​​​​നം നാ​​​ളെ ​​രാ​​​​​വി​​​​​ലെ 8:30ന് ​​​​​ത​​​​​മ്പാ​​​​​നൂ​​​​​ർ ബ​​​​​സ് ടെ​​​​​ർ​​​​​മി​​​​​ന​​​​​ലി​​​​​ൽ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി. ​​​ഡി. ​​സ​​​​​തീ​​​​​ശ​​​​​ൻ നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കും. ഉ​​​​​ദ്ഘാ​​​​​ട​​​​​ന സ​​​​​ർ​​​​​വീ​​​​​സി​​​​​ന്‍റെ ഡ്രൈ​​​​​വ​​​​​റും ക​​​​​ണ്ട​​​​​ക്‌​​​ട​​​റും വ​​​​​നി​​​​​ത​​​​​ക​​​​​ളാ​​​​​യി​​​​​രി​​​​​ക്കും. വി​​​​​വി​​​​​ധ തൊ​​​​​ഴി​​​​​ൽ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ നി​​​​​ന്നു​​​​​ള്ള സാ​​​​​ധാ​​​​​ര​​​​​ണ വ​​​​​നി​​​​​താ യാ​​​​​ത്ര​​​​​ക്കാ​​​​​രും ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​യാ​​​​​ത്ര​​​​​യി​​​​​ൽ പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളാ​​​​​കും. സം​​​​​സ്ഥാ​​​​​ന​​​​​ത​​​​​ല ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​ത്തെ തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​ന്നേ​​​ദി​​​​​വ​​​​​സം രാ​​​​​വി​​​​​ലെ 9:00 മ​​​​​ണി​​​​​ക്ക് സം​​​​​സ്ഥാ​​​​​ന​​​​​ത്തെ ഓ​​​​​രോ ഡി​​​​​പ്പോ​​​​​യി​​​​​ലും ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ പ്രാ​​​​​ദേ​​​​​ശി​​​​​ക​​​​​ത​​​​​ല ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​ങ്ങ​​​​​ളും ന​​​​​ട​​​​​ക്കും.

സ്ത്രീസ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന് നേ​​​​​രി​​​​​ട്ടു​​​​​ള്ള നേ​​​​​ട്ടം

യാ​​​​​ത്രാ​​​​​ച്ചെ​​​​​ല​​​​​വ് ഇ​​​​​ന​​​​​ത്തി​​​​​ല്‍ ലാ​​​​​ഭി​​​​​ക്കു​​​​​ന്ന തു​​​​​ക ഓ​​​​​രോ കു​​​​​ടും​​​​​ബ​​​​​ത്തി​​​​ന്‍റെ​​​​​യും കൈ​​​​​യി​​​​​ലെ​​​​​ത്തു​​​​​ന്ന നേ​​​​​രി​​​​​ട്ടു​​​​​ള്ള വ​​​​​രു​​​​​മാ​​​​​ന​​​​​മാ​​​​​യി മാ​​​​​റും എ​​​​​ന്ന​​​​​താ​​​​​ണ് പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ഏ​​​​​റ്റ​​​​​വും പ്ര​​​​​ധാ​​​​​ന സാ​​​​​മൂ​​​​​ഹി​​​​​ക​​​​​സാ​​​​​മ്പ​​​​​ത്തി​​​​​ക നേ​​​​​ട്ടം. ദി​​​​​വ​​​​​സ​​​​​വും ജോ​​​​​ലി​​​​​ക്കും പ​​​​​ഠ​​​​​ന​​​​​ത്തി​​​​​നും ചി​​​​​കി​​​​​ത്സ​​​​​യ്ക്കും വി​​​​​പ​​​​​ണി​​​​​യി​​​​​ലേ​​​​​ക്കും യാ​​​​​ത്ര ചെ​​​​​യ്യു​​​​​ന്ന ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് സ്ത്രീ​​​​​ക​​​​​ൾ​​​​​ക്ക് പ്ര​​​​​തി​​​​​മാ​​​​​സം ഗ​​​​​ണ്യ​​​​​മാ​​​​​യ തു​​​​​ക കു​​​​​ടും​​​​​ബ ബ​​​​​ജ​​​​​റ്റി​​​​​ൽ മി​​​​​ച്ചം​​​വ​​​​​യ്ക്കാ​​​​​നാ​​​​​കും.

യാ​​​​​ത്രാ​​​​​ച്ചെ​​​​​ല​​​​​വ് എ​​​​​ന്ന ത​​​​​ട​​​​​സം നീ​​​​​ങ്ങു​​​​​മ്പോ​​​​​ൾ സ്ത്രീ​​​​​ക​​​​​ളു​​​​​ടെ തൊ​​​​​ഴി​​​​​ൽ പ​​​​​ങ്കാ​​​​​ളി​​​​​ത്തം വ​​​​​ർ​​​​​ധി​​​​​ക്കും; വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​നും നൈ​​​​​പു​​​​​ണ്യ പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​നും സം​​​​​രം​​​​​ഭ​​​​​ക പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും കൂ​​​​​ടു​​​​​ത​​​​​ൽ സ്ത്രീ​​​​​ക​​​​​ൾ മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​രും. വീ​​​​​ടി​​​​​ന്‍റെ നാ​​​​​ല് ചു​​​​​വ​​​​​രു​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ളി​​​​​ൽ ഒ​​​​​തു​​​​​ങ്ങാ​​​​​തെ, ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സ​​​​​ത്തോ​​​​​ടെ​​​​​യും അ​​​​​ന്ത​​​​​സ്‌​​​​​സോ​​​​​ടെ​​​​​യും പൊ​​​​​തു​​​​​ഇ​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് ഇ​​​​​റ​​​​​ങ്ങാ​​​​​നു​​​​​ള്ള സ്വാ​​​​​ത​​​​​ന്ത്ര്യം കൂ​​​​​ടി​​​​​യാ​​​​​ണ് ഈ ​​​​​പ​​​​​ദ്ധ​​​​​തി ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​ത്. കെ​​​​​എ​​​​​സ്​​​​​ആ​​​​​ർ​​​​​ടി​​​സി യാ​​​​​ത്ര​​​​​ക്കാ​​​​​രി​​​​​ൽ ഏ​​​​​താ​​​​​ണ്ട് പ​​​​​കു​​​​​തി​​​​​യോ​​​​​ളം സ്ത്രീ​​​​​ക​​​​​ളാ​​​​​ണ് എ​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ഗു​​​​​ണ​​​​​ഫ​​​​​ലം സം​​​​​സ്ഥാ​​​​​ന​​​​​ത്തെ ഓ​​​​​രോ വീ​​​​​ട്ടി​​​​​ലും നേ​​​​​രി​​​​​ട്ടെ​​​​​ത്തും.

സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നാ​​​​​കെ സാ​​​​​മ്പ​​​​​ത്തി​​​​​ക ഉ​​​​​ണ​​​​​ർ​​​​​വ്

സ്ത്രീ​​​​​ക​​​​​ൾ ലാ​​​​​ഭി​​​​​ക്കു​​​​​ന്ന യാ​​​​​ത്രാ​​​​​ച്ചെ​​​​​ല​​​​​വ് പ്രാ​​​​​ദേ​​​​​ശി​​​​​ക സ​​​​​മ്പ​​​​​ദ്‌​​​വ്യ​​​​​സ്ഥ​​​​​യ്ക്ക് വ​​​​​ലി​​​​​യ ഉ​​​​​ണ​​​​​ർ​​​​​വ് ന​​​​​ൽ​​​​​കും. സ്വ​​​​​കാ​​​​​ര്യ വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ​​​നി​​​​​ന്ന് പൊ​​​​​തു​​​​​ഗ​​​​​താ​​​​​ഗ​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള മാ​​​​​റ്റം ഇ​​​​​ന്ധ​​​​​ന ഉ​​​​​പ​​​​​ഭോ​​​​​ഗ​​​​​വും കാ​​​​​ർ​​​​​ബ​​​​​ൺ ബ​​​​​ഹി​​​​​ർ​​​​​ഗ​​​​​മ​​​​​ന​​​​​വും ഗ​​​​​താ​​​​​ഗ​​​​​ത​​​​​ക്കു​​​​​രു​​​​​ക്കും ഗ​​​​​ണ്യ​​​​​മാ​​​​​യി കു​​​​​റ​​​​​യ്ക്കും. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ഹ​​​​​രി​​​​​ത ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള സു​​​​​പ്ര​​​​​ധാ​​​​​ന ചു​​​​​വ​​​​​ടു​​​​​വ​​​യ്​​​​​പ്പ് കൂ​​​​​ടി​​​​​യാ​​​​​ണ് പ്രി​​​​​യ​​​​​ദ​​​​​ർ​​​​​ശി​​​​​നി പ​​​​​ദ്ധ​​​​​തി.

പു​​​​​തി​​​​​യ അ​​​​​ധ്യാ​​​​​യം

പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ നി​​​​​ർ​​​​​വ​​​​​ഹ​​​​​ണ ഫ​​​​​ല​​​​​വും ന​​​​​ട​​​​​പ്പാ​​​​​ക്ക​​​​​ൽ രീ​​​​​തി​​​​​യു​​​​​ടെ കാ​​​​​ര്യ​​​​​ക്ഷ​​​​​മ​​​​​ത​​​​​യും വി​​​​​ല​​​​​യി​​​​​രു​​​​​ത്തി​​​​​യ ശേ​​​​​ഷം തു​​​​​ട​​​​​ർ​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ ആ​​​​​വി​​​​​ഷ്ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് സ​​​​​ർ​​​​​ക്കാ​​​​​ർ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

ഈ ​​​​​ച​​​​​രി​​​​​ത്ര മു​​​​​ഹൂ​​​​​ർ​​​​​ത്ത​​​​​ത്തി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ മു​​​​​ഴു​​​​​വ​​​​​ൻ സ്ത്രീ​​​​​ക​​​​​ളെ​​​​​യും കെ​​​​​എ​​​​​സ്ആ​​​​​ർ​​​ടി​​​സി​​​യു​​​​​ടെ ബ​​​​​സു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് സ്നേ​​​​​ഹ​​​​​പൂ​​​​​ർ​​​​​വം സ്വാ​​​​​ഗ​​​​​തം ചെ​​​​​യ്യു​​​​​ന്നു.

Latest News

Corehub Up