Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mud And Potholes

Alappuzha

വെ​ള്ള​വും ചെ​ളി​യും കു​ഴി​യു​മാ​യി പ​വി​ലി​യ​ൻ റോ​ഡ്

ച​മ്പ​ക്കു​ളം: വെ​ള്ള​വും ചെ​ളി​യും കു​ഴി​യു​മാ​യി പ​വി​ലി​യ​ൻ റോ​ഡ്. ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി​ക്ക് പ​മ്പ​യാ​റി​ന്‍റെ ക​ര​യി​ൽ ഫി​നി​ഷിം​ഗ് പോ​യി​ന്‍റ് പ​വി​ലി​യ​നി​ൽ എ​ത്താ​ൻ വെ​ള്ള​ത്തി​ൽ നീ​ന്ത​ണം, കു​ഴി​യി​ൽ വീ​ഴ​ണം, ചെ​ളി​യി​ൽ ച​വി​ട്ടു​ക​യും വേ​ണം. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കു​പ്പ​പ്പു​റം ക​രു​വാ​റ്റ റോ​ഡി​ൽ നി​ന്നും മൂ​ലം വ​ള്ളം​ക​ളി ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ എ​ത്തു​ന്ന റോ​ഡാ​ണ് ന​ട​ന്നോ വാ​ഹ​ന​ത്തി​ലോ യാ​ത്ര ചെ​യ്യു​ന്ന​തി​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​ത്.

ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ മൂ​ലം വ​ള്ളം​ക​ളി ജൂ​ൺ 29 ന് ​ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ വ​ള്ളം​ക​ളി​ക്ക് എ​ത്തേ​ണ്ട ഈ ​റോ​ഡ് താ​റു​മാ​റാ​യി കി​ട​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 100 മീ​റ്റ​ർ മാ​ത്ര​മാ​ണ് ഈ ​റോ​ഡ് ത​ക​ർ​ന്ന് വെ​ള്ളം ക​യ​റി​യി​രി​ക്കു​ന്ന​ത്.

പ​ത്തുവ​ർ​ഷങ്ങ​ൾ​ക്ക് മു​ൻ​പ് സ്ഥ​ല​വാ​സി​ക​ളാ​യ ചി​ല ആ​ളു​ക​ൾ സ്വ​ന്തം പ​ണം മു​ട​ക്കി സ്ഥ​ലം വാ​ങ്ങി ന​ല്കി​യാ​ണ് ഈ ​പ​വി​ലി​യ​ൻ റോ​ഡ് നി​ർ​മ്മി​ച്ച​ത്. അ​ടു​ത്ത കാ​ല​ത്ത് ഈ ​റോ​ഡി​ന്‍റെ കു​റ​ച്ചുഭാ​ഗം ടാ​ർ ചെ​യ്തി രു​ന്നു. ബാ​ക്കി വ​രു​ന്ന നൂ​റ് മീ​റ്റ​റി​ൽ താ​ഴെ​വ​രു​ന്ന ഭാ​ഗ​ത്താ​ണ് കു​ഴി നി​റ​ഞ്ഞു ചെ​ളി​യാ​യി​രി​ക്കു​ന്ന​ത്.

ക​ല്ല​മ്പ​ള്ളി പാ​ട​ശേ​ഖ​ര​ത്തി​ൽ ഉ​ൾ​പ്പെ​ട്ടു​വ​രു​ന്ന പ​വി​ലി​യ​ൻ റോ​ഡി​ന്‍റെ​ഭാ​ഗം വ​ർ​ഷ​ങ്ങ​ളാ​യി വെ​ള്ളം ക​യ​റിക്കിട​ക്കു​ന്ന​തും നെ​ൽ​കൃ​ഷി ചെ​യ്യാ​നാ​വാ​ത്ത​തു​മാ​ണ്. ഇ​തു​മൂ​ലം എ​ല്ലാ സ​മ​യ​ത്തും ഇ​വി​ടെ വെ​ള്ള​ക്കെ​ട്ടാ​ണ്. മ​ഴ പെ​യ്താ​ൽ വെ​ള്ളം ഒ​ഴു​കി പ്പോ​കാ​ൻ  മാ​ർ​ഗ​മി​ല്ലാ​ത്ത​ത് ഈ ​വ​ഴി​യി​ലെ യാ​ത്ര ദു​രി​ത​യാ​ത്ര​യാ​ക്കു​ന്നു. റോ​ഡ് മ​ണ്ണി​ട്ടു​യ​ർ​ത്തി അ​ടി​യ​ന്തര​മാ​യി ടാ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. നാ​ട്ടു​കാ​രും വി​ദേ​ശി​ക​ളും അ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് വ​ള്ളം​ക​ളി പ്രേ​മി​ക​ൾ എ​ത്തു​ന്ന മൂ​ലം വ​ള്ളം​ക​ളി​ക്ക് മു​ൻ​പാ​യി ഈ ​റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​നങ്ങ​ൾ ന​ട​പ്പി​ലാ​ക്കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ. 

Latest News

Corehub Up