Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Murdering

പ്രണയപ്പക: 18കാരിയെ കൊലപ്പെടുത്തി കത്തിച്ച യുവാവ് അറസ്റ്റിൽ

ചെ​റു​തോ​ണി: നേ​ര്യ​മം​ഗ​ലം- ഇ​ടു​ക്കി സം​സ്ഥാ​ന​പാ​ത​യോ​ര​ത്ത് ക​രി​മ​ണ​ൽ പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പാം​ബ്ല​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് ബോ​ഡി നാ​യ്ക്ക​ന്നൂ​ർ പ​ര​മ​ശി​വം കോ​വി​ൽ സ്ട്രീ​റ്റി​ൽ നി​ത്യ​യു​ടെ (18) മൃ​ത​ദേ​ഹ​മാ​ണെ​ന്ന് പൊ​ലി​സ് തി​രി​ച്ച​റി​ഞ്ഞു.

സം​ഭ​വ​ത്തി​ൽ രാ​ജാ​ക്കാ​ട് വ​ട്ട​പ്പാ​റ അം​ബേ​ദ്ക​ർ കോ​ള​നി സ്വ​ദേ​ശി​യും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ നി​ശാ​ന്തി​നെ (19) ഇ​ന്ന​ലെ രാ​വി​ലെ 10.45ന് ​ക​ല്ലാ​ർ​കു​ട്ടി​യി​ൽനി​ന്ന് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.​

നി​ശാ​ന്തും നി​ത്യ​യും മൂ​ന്നു​വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ പെ​ൺ​കു​ട്ടി നി​ശാ​ന്തി​നെ കാ​ണാ​ൻ പൂ​പ്പാ​റ​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. നി​ശാ​ന്തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​യി​രു​ന്നു പെ​ൺ​കു​ട്ടി എ​ത്തി​യ​ത്. വി​വാ​ഹ​ക്കാ​ര്യം സം​സാ​രി​ക്കു​ന്ന​തി​നി​ടെ വാ​ക്കുത​ർ​ക്കം ഉ​ണ്ടാ​വു​ക​യും പെ​ൺ​കു​ട്ടി​യെ ക​ട്ടിം​ഗി​ൽനി​ന്നും ത​ള്ളി​യി​ടു​ക​യു​മാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ മു​ഖ​ത്ത് ക​ല്ലി​നി​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു.​ തു​ട​ർ​ന്നു മൊ​ബൈ​ൽ ഫോ​ൺ ചാ​ർ​ജ​റി​ന്‍റെ കേ​ബി​ൾ ക​ഴു​ത്തി​ൽ മു​റു​ക്കി ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പ്ര​തി​യു​ടെ ഓ​ട്ടോ​യി​ൽ ക​യ​റ്റി പാം​ബ്ല വ​ന​മേ​ഖ​ല​യി​ൽ എ​ത്തി​ച്ച​ശേ​ഷം പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up