x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുൻ കാമുകിയെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ പ്രതിയുടെ   വധശിക്ഷ നടപ്പിലാക്കി

പി.പി. ചെറിയാൻ
Published: January 31, 2026 05:55 AM IST | Updated: January 31, 2026 05:55 AM IST

ഹ​ണ്ട്സ്വി​ൽ (ടെ​ക്സ​സ്): അ​മേ​രി​ക്ക​യി​ൽ 2026ലെ ​ആ​ദ്യ വ​ധ​ശി​ക്ഷ ടെ​ക്സ​സി​ൽ ന​ട​പ്പി​ലാ​ക്കി. മു​ൻ കാ​മു​കി​യെ​യും അ​വ​രു​ടെ സു​ഹൃ​ത്തി​നെ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ചാ​ർ​ല​സ് വി​ക്ട​ർ തോം​സ​ണെ​യാ​ണ് (55) ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മാ​ര​ക​മാ​യ വി​ഷ​മി​ശ്രി​തം കു​ത്തി​വ​ച്ച്  വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​നാ​ക്കി​യ​ത്.

1998 ഏ​പ്രി​ലി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഹൂ​സ്റ്റ​ണി​ലെ സ​ബ​ർ​ബ​ൻ അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ വ​ച്ച് ത​ന്‍റെ മു​ൻ കാ​മു​കി​യാ​യ ഗ്ലെ​ൻ​ഡ ഡെ​നി​സ് ഹെ​യ്സ്ലി​പ്പി​നെ​യും (39) അ​വ​രു​ടെ പു​തി​യ സു​ഹൃ​ത്ത് ഡാ​ര​ൻ കീ​ത്ത് കെ​യ്നെ​യും (30) തോം​സ​ൺ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഹ​ണ്ട്സ്വി​ല്ലി​ലെ സ്റ്റേ​റ്റ് പെ​നി​റ്റ​ൻ​ഷ്യ​റി​യി​ൽ വെ​ച്ച് വൈ​കു​ന്നേ​രം 6:50ഓ​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

തോം​സ​ന്‍റെ ക്രി​മി​ന​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വി​വാ​ദ​മാ​യ അ​ധ്യാ​യ​മാ​യി​രു​ന്നു 2005ലെ ​ജ​യി​ൽ ചാ​ട്ടം. വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ഹാ​രി​സ് കൗ​ണ്ടി ജ​യി​ലി​ൽ നി​ന്നും അ​ധി​കൃ​ത​രു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് ഇ​യാ​ൾ ര​ക്ഷ​പെ​ട്ടു.ജ​യി​ൽ വ​സ്ത്രം മാ​റി സാ​ധാ​ര​ണ വേ​ഷം ധ​രി​ച്ച പ്ര​തി, സ്വ​ന്ത​മാ​യി നി​ർ​മി​ച്ച വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കാ​ണി​ച്ചാ​ണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ ക​ബ​ളി​പ്പി​ച്ച​ത്.

മൂ​ന്ന് ദി​വ​സം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ തോം​സ​ണി​നെ പി​ന്നീ​ട് ലൂ​സി​യാ​ന​യി​ൽ നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ശി​ക്ഷ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് മു​ൻ​പ് ഇ​ര​ക​ളു​ടെ കു​ടും​ബ​ങ്ങ​ളോ​ട് തോം​സ​ൺ മാ​പ്പ് ചോ​ദി​ച്ചു.  അ​വ​സാ​ന നി​മി​ഷം തോം​സ​ൺ ന​ൽ​കി​യ അ​പ്പീ​ൽ യു​എ​സ് സു​പ്രീം കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ മ​ര​ണം ചി​കി​ത്സാ പി​ഴ​വ് മൂ​ല​മാ​ണെ​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

ഈ ​വ​ർ​ഷം യു​എ​സി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ആ​ദ്യ വ​ധ​ശി​ക്ഷ​യാ​ണി​തെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്. ഫെ​ബ്രു​വ​രി 10ന് ​ഫ്ലോ​റി​ഡ​യി​ലാ​ണ് രാ​ജ്യ​ത്തെ അ​ടു​ത്ത വ​ധ​ശി​ക്ഷ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

Tags : Man sentenced death for murdering

Recent News

Corehub Up