Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nation

Kottayam

സ്വാ​ത​ന്ത്ര്യ​ദി​നാഘോഷത്തിന‌്‍ നാ​ടൊ​രു​ങ്ങി

പാ​ലാ: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മു​ന്നോ​ടി​യാ​യി ദേ​ശീ​യ​പ​താ​ക​ക​ളും ത്രി​വ​ര്‍​ണ നി​റ​ങ്ങ​ളി​ലു​ള്ള വ​സ്ത്ര​ങ്ങ​ളും അ​ല​ങ്കാ​ര വ​സ്തു​ക്ക​ളും വി​പ​ണി​യി​ല്‍ സ​ജീ​വ​മാ​യി. പാ​ലാ​യി​ല്‍ വ​സ്ത്ര​ശാ​ല​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ദേ​ശീ​യ​പ​താ​ക​ക​ള്‍​ക്കും സ്വാ​ത​ന്ത്ര്യ​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​സ്ത്ര​ങ്ങ​ള്‍​ക്കും ആ​വ​ശ്യ​ക്കാ​ര്‍ വ​ര്‍​ധി​ക്കു​ക​യാ​ണ്.

കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കു​മാ​യി ത്രി​വ​ര്‍​ണ നി​റ​ങ്ങ​ളി​ലു​ള്ള ടീ ​ഷ​ര്‍​ട്ടു​ക​ള്‍, ഷ​ര്‍​ട്ടു​ക​ള്‍, കു​ര്‍​ത്ത​ക​ള്‍, ഫ്രോ​ക്കു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും വി​പ​ണി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ദേ​ശീ​യ​പ​താ​ക​യു​ടെ നി​റ​ങ്ങ​ളും അ​ശോ​ക​ച​ക്ര​വും ഉ​ള്‍​പ്പെ​ടു​ത്തി​യ ഡി​സൈ​നു​ക​ളാ​ണ് കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും ആ​ക​ര്‍​ഷി​ക്കു​ന്ന​ത്.

സ്‌​കൂ​ളു​ക​ള്‍, കോ​ള​ജു​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍, സം​ഘ​ട​ന​ക​ള്‍, ക്ല​ബ്ബുക​ള്‍, റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​ന പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ കൂ​ട്ട​മാ​യി വ​സ്ത്ര​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നും ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. ഒ​രേ നി​റ​ത്തി​ലും ഡി​സൈ​നി​ലു​മു​ള്ള വ​സ്ത്ര​ങ്ങ​ള്‍​ക്കാ​യി വി​വി​ധ സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും നേ​ര​ത്തേ​ത​ന്നെ ബു​ക്കിം​ഗ് ന​ട​ത്തിയിരുന്നു.

വി​വി​ധ വ​ലിപ്പ​ത്തി​ലു​ള്ള ദേ​ശീ​യ​പ​താ​ക​ക​ള്‍​ക്കൊ​പ്പം ത്രി​വ​ര്‍​ണ റി​ബ​ണു​ക​ള്‍, ബാ​ഡ്ജു​ക​ള്‍, തൊ​പ്പി​ക​ള്‍, ബ​ലൂ​ണു​ക​ള്‍ തു​ട​ങ്ങി​യ അ​ല​ങ്കാ​ര​വ​സ്തു​ക്ക​ളും വി​പ​ണി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വി​ല്‍​പ്പ​ന ഇ​നി​യും വ​ര്‍​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ള്‍.

അ​തേ​സ​മ​യം, ദേ​ശീ​യ​പ​താ​ക​യു​ടെ ഉ​പ​യോ​ഗ​വും പ്ര​ദ​ര്‍​ശ​ന​വും സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളോ​ടും സം​ഘാ​ട​ക​രോ​ടും ആ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ദേ​ശീ​യ​പ​താ​ക​യോ​ടു​ള്ള ആ​ദ​ര​വ് കാ​ത്തു​സൂ​ക്ഷി​ച്ചു​കൊ​ണ്ട് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

Latest News

Corehub Up