x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി​ന്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ നാ​ളെ നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും


Published: February 8, 2026 02:35 AM IST | Updated: February 8, 2026 02:35 AM IST

കൊ​​​ച്ചി: കൊ​​​ച്ചി​​​ന്‍ കാ​​​ന്‍​സ​​​ര്‍ റി​​​സ​​​ര്‍​ച്ച് സെ​​​ന്‍റ​​​റി​​​ന്‍റെ (സി​​​സി​​​ആ​​​ര്‍​സി) കെ​​​ട്ടി​​​ട സ​​​മു​​​ച്ച​​​യം നാ​​​ളെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നാ​​​ടി​​​ന് സ​​​മ​​​ര്‍​പ്പി​​​ക്കും.

വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​​ന് ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മ​​​ന്ത്രി​​​മാ​​​രാ​​​യ പി. ​​​രാ​​​ജീ​​​വ്, കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ല്‍, പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍, ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി, എം​​​എ​​​ല്‍​എ​​​മാ​​​ര്‍, മ​​​റ്റ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.

ക​​​ള​​​മ​​​ശേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് കാ​​​മ്പ​​​സി​​​ലെ 12.63 ഏ​​​ക്ക​​​ര്‍ സ്ഥ​​​ല​​​ത്ത് 6.3 ല​​​ക്ഷം ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ര്‍​ണ​​​ത്തി​​​ലാ​​​ണ് കൊ​​​ച്ചി​​​ന്‍ കാ​​​ന്‍​സ​​​ര്‍ സെ​​​ന്‍റ​​​റി​​​ന്‍റെ അ​​​ത്യാ​​​ധു​​​നി​​​ക മ​​​ന്ദി​​​രം നി​​​ര്‍​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​ന്താ​​​രാ​​​ഷ്്ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള രോ​​​ഗ​​​നി​​​ര്‍​ണ​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും അ​​​ത്യാ​​​ധു​​​നി​​​ക ഗ​​​വേ​​​ഷ​​​ണ ലാ​​​ബു​​​ക​​​ളും സ​​​ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള ഈ ​​​കേ​​​ന്ദ്ര​​​ത്തി​​​ല്‍ രോ​​​ഗി​​​ക​​​ള്‍​ക്കും കൂ​​​ട്ടി​​​രി​​​പ്പു​​​കാ​​​ര്‍​ക്കു​​​മാ​​​യി 22,000 ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ര്‍​ണ​​​മു​​​ള്ള വി​​​പു​​​ല​​​മാ​​​യ അ​​​നു​​​ബ​​​ന്ധ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Tags : Cochin Cancer Center dedicated nation

Recent News

Corehub Up