Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nation

ഐക്യം രാജ്യത്തിന്‍റെ കരുത്ത്: കനിമൊഴി

പാ​ലാ: വൈ​വി​ധ്യ​മാ​ണ് ഇ​ന്ത്യ​യു​ടെ ആ​ത്മാ​വെ​ന്നും ജാ​തി, വ​ര്‍ഗ, മ​ത വ്യ​ത്യാ​സ​മി​ല്ലാ​ത്ത ഐ​ക്യ​മാ​ണ് രാ​ജ്യ​ത്തി​ന്‍റെ ക​രു​ത്തെ​ന്നും ക​നി​മൊ​ഴി എം​പി. അ​ല്‍ഫോ​ന്‍സാ കോ​ള​ജ് ഇം​ഗ്ലീ​ഷ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് ഫാ. ​ഡോ. ജോ​സ് ജോ​സ​ഫ് പു​ല​വേ​ലി​ല്‍ സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു പാ​ര്‍ല​മെ​ന്‍റ് അം​ഗ​വും ക​വിയും മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​യു​മാ​യ ക​നി​മൊ​ഴി ക​രു​ണാ​നി​ധി.

സാ​ഹി​ത്യം, ഭാ​ഷ, ജ​നാ​ധി​പ​ത്യം: വാ​ക്കി​ന്‍റെ ശ​ക്തി എ​ന്ന വി​ഷ​യ​ത്തി​ലാ​യിരുന്നു പ്ര​ഭാ​ഷ​ണം. വ്യ​വ​സ്ഥി​തി​യി​ലെ കാ​ര്‍ക്ക​ശ്യ​ങ്ങ​ളെ ചോ​ദ്യം ചെ​യ്യാ​ന്‍ പൊ​തു​സ​മൂ​ഹ​ത്തെ പ്രാ​പ്ത​മാ​ക്കു​ന്ന​ത് സാ​ഹി​ത്യ​വും ക​ല​യു​മാ​ണെ​ന്ന് അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

എ​ഴു​ത്ത​ച്ഛ​നും കു​ഞ്ച​ന്‍ ന​മ്പ്യാ​രും ത​ങ്ങ​ളു​ടെ ക​വി​ത​ക​ളി​ലൂ​ടെ നി​ര്‍വ​ഹി​ച്ച​ത് സാ​ഹി​ത്യ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​മാ​യി​രു​ന്നു. ഇ​ന്ന​ത്തെ കാ​ല​ത്ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യും റീ​ലു​ക​ളി​ലൂ​ടെ​യും പു​റ​ത്തു​വ​രു​ന്ന വാ​ക്കു​ക​ളു​ടെ ശ​ക്തി ഭ​ര​ണ​കൂ​ട​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

സ​മൂ​ഹ​ത്തെ മാ​റ്റി​യെ​ടു​ക്കാ​ന്‍ ക​ല​യ്ക്ക് ക​ഴി​യും. എ​ഴു​ത​പ്പെ​ട്ട വാ​ക്കു​ക​ള്‍ മ​രി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​വ​ര്‍, ഇ​ന്ന​ത്തെ യു​വ​ത​ല​മു​റ നി​ശ​ബ്ദ​ത​യെ​യും അ​വ​ഗ​ണ​ന​യെ​യും അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് കൂ​ട്ടി​ച്ചേ​ര്‍ത്തു.

പ്ര​ഭാ​ഷ​ണ​ത്തി​നു ശേ​ഷം വി​ദ്യാ​ര്‍ഥി​ക​ളു​മാ​യും അ​ധ്യാ​പ​ക​രു​മാ​യും ക​നി​മൊ​ഴി സം​വ​ദി​ക്കു​ക​യും അ​വ​രു​ടെ ചോ​ദ്യ​ങ്ങ​ള്‍ക്ക് മ​റു​പ​ടി ന​ല്‍കു​ക​യും ചെ​യ്തു. അ​ധ്യാ​പ​ക​നും ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മു​ന്‍ മേ​ധാ​വി​യു​മാ​യി​രു​ന്ന ഫാ. ഡോ. ​ജോ​സ് ജോ​സ​ഫ് പു​ല​വേ​ലി​ലി​ന്‍റെ സ്മ​ര​ണാ​ര്‍ഥ​മാ​ണ് പ്ര​ഭാ​ഷ​ണപ​ര​മ്പ​ര സം​ഘ​ടി​പ്പി​ച്ചുവ​രു​ന്ന​ത്. കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​സി​സ്റ്റ​ര്‍ മി​നി​മോ​ള്‍ മാ​ത്യു, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍മാ​രാ​യ ഡോ. ​സി​സ്റ്റ​ര്‍ മ​ഞ്ജു എ​ലി​സ​ബ​ത്ത് കു​രു​വി​ള, മ​ഞ്ജു ജോ​സ്, കോ​ള​ജ് ബ​ര്‍സാ​ര്‍ ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ളാ​ച്ചാ​ലി​ല്‍, അ​സി​സ്റ്റ​ന്‍റ് ബ​ര്‍സാ​ര്‍ ഫാ. ​ഡോ. ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സോ​ണി​യ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

കൊ​ച്ചി​ന്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ നാ​ളെ നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും

കൊ​​​ച്ചി: കൊ​​​ച്ചി​​​ന്‍ കാ​​​ന്‍​സ​​​ര്‍ റി​​​സ​​​ര്‍​ച്ച് സെ​​​ന്‍റ​​​റി​​​ന്‍റെ (സി​​​സി​​​ആ​​​ര്‍​സി) കെ​​​ട്ടി​​​ട സ​​​മു​​​ച്ച​​​യം നാ​​​ളെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നാ​​​ടി​​​ന് സ​​​മ​​​ര്‍​പ്പി​​​ക്കും.

വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​​ന് ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മ​​​ന്ത്രി​​​മാ​​​രാ​​​യ പി. ​​​രാ​​​ജീ​​​വ്, കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ല്‍, പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍, ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി, എം​​​എ​​​ല്‍​എ​​​മാ​​​ര്‍, മ​​​റ്റ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.

ക​​​ള​​​മ​​​ശേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് കാ​​​മ്പ​​​സി​​​ലെ 12.63 ഏ​​​ക്ക​​​ര്‍ സ്ഥ​​​ല​​​ത്ത് 6.3 ല​​​ക്ഷം ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ര്‍​ണ​​​ത്തി​​​ലാ​​​ണ് കൊ​​​ച്ചി​​​ന്‍ കാ​​​ന്‍​സ​​​ര്‍ സെ​​​ന്‍റ​​​റി​​​ന്‍റെ അ​​​ത്യാ​​​ധു​​​നി​​​ക മ​​​ന്ദി​​​രം നി​​​ര്‍​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​ന്താ​​​രാ​​​ഷ്്ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള രോ​​​ഗ​​​നി​​​ര്‍​ണ​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും അ​​​ത്യാ​​​ധു​​​നി​​​ക ഗ​​​വേ​​​ഷ​​​ണ ലാ​​​ബു​​​ക​​​ളും സ​​​ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള ഈ ​​​കേ​​​ന്ദ്ര​​​ത്തി​​​ല്‍ രോ​​​ഗി​​​ക​​​ള്‍​ക്കും കൂ​​​ട്ടി​​​രി​​​പ്പു​​​കാ​​​ര്‍​ക്കു​​​മാ​​​യി 22,000 ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ര്‍​ണ​​​മു​​​ള്ള വി​​​പു​​​ല​​​മാ​​​യ അ​​​നു​​​ബ​​​ന്ധ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

National

മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് രാജ്യം

ന്യൂ​​​ഡ​​​ൽ​​​ഹി: ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​ദി​​​ന​​​ത്തി​​​ൽ രാ​​​ഷ്‌​​​ട്ര​​​പി​​​താ​​​വ് മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​ക്ക് ആ​​​ദ​​​ര​​​മ​​​ർ​​​പ്പി​​​ച്ചു രാ​​​ജ്യം.

ഗാ​​​ന്ധി​​​ജി​​​യു​​​ടെ 78-ാമ​​​ത് ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ ദി​​​ന​​​ത്തി​​​ൽ രാ​​​ജ്ഘ​​​ട്ടി​​​ലെ ഗാ​​​ന്ധിസ​​​മാ​​​ധി​​​യി​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു, ഉ​​​പ​​​രാ​​​ഷ‌്ട്ര​​​പ​​​തി സി.​​​പി.​​​ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി എ​​​ന്നി​​​വ​​​ർ പു​​​ഷ്പാ​​​ർ​​​ച്ച​​​ന ന​​​ട​​​ത്തി.

ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള, കേ​​​ന്ദ്ര പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ്, ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി, കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ​​​രും ഇ​​​ന്ന​​​ലെ രാ​​​ജ്ഘ​​​ട്ടി​​​ലെ​​​ത്തി ആ​​​ദ​​​ര​​​മ​​​ർ​​​പ്പി​​​ച്ചു.

അ​​​ഹിം​​​സ​​​യു​​​ടെ​​​യും സ്വ​​​യം​​​പ​​​ര്യാ​​​പ​​​്ത​​​യു​​​ടെ​​​യും വ​​​ക്താ​​​വാ​​​യ രാ​​​ഷ്‌​​​ട്ര​​​പി​​​താ​​​വി​​​ന്‍റെ സ്മ​​​ര​​​ണാ​​​ർ​​​ഥം സ​​​ർ​​​വ​​​മ​​​ത പ്രാ​​​ർ​​​ഥ​​​ന​​​യു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

Editorial

കേ​ര​ള​ത്തി​ന്‍റെ ചെ​ല​വി​ൽ ദേ​ശീ​യ പ​ണി​മു​ട​ക്ക്

രാ​ഷ്‌​ട്രീ​യം ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യാ​ണെ​ങ്കി​ൽ അ​തി​ന്‍റെ ഭാ​ഗ​മാ​യ സ​മ​ര​മു​റ​ക​ളും അ​വ​ർ​ക്കു​വേ​ണ്ടി​യാ​ക​ണം. അ​ങ്ങ​നെ നോ​ക്കി​യാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി​വി​രു​ദ്ധ-​ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​ത്തി​യ ദേ​ശീ​യ പ​ണി​മു​ട​ക്ക് വി​ജ​യ​മ​ല്ല. ആ ​സ​മ​രം കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ​യാ​യി​രു​ന്നു.

പ​ക്ഷേ, അ​വ​ർ​ക്ക് ഒ​രു ബു​ദ്ധി​മു​ട്ടു​മു​ണ്ടാ​യി​ല്ല; അ​തേ​സ​മ​യം, ആ​ർ​ക്കു​വേ​ണ്ടി​യാ​യി​രു​ന്നോ പ​ണി​മു​ട​ക്ക് ആ ​ജ​നം വ​ല​യു​ക​യും ചെ​യ്തു. പ​ണി​മു​ട​ക്കി​ന്‍റെ കാ​ര​ണ​ങ്ങ​ളോ പ്ര​സ​ക്തി​യോ അ​ല്ല, അ​തി​ന്‍റെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വും അ​ക്ര​മോ​ത്സു​ക​വു​മാ​യ ന​ട​ത്തി​പ്പാ​ണ് ചോ​ദ്യം ചെ​യ്യ​പ്പെ​ടേ​ണ്ട​ത്.

അ​തു ചെ​യ്യേ​ണ്ട​ത് കേ​ര​ള​മാ​ണ്; 28 സം​സ്ഥാ​ന​ങ്ങ​ളി​ലും എ​ട്ട് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും "ദേ​ശീ​യ' പ​ണി​മു​ട​ക്കി​ന്‍റെ രാ​ജ്യ​ത്തെ ഏ​ക ഇ​ര​ക​ളാ​യ കേ​ര​ളം! ഈ ​രാ​ജ്യ​ത്തെ ഏ​റ്റ​വും ദ​രി​ദ്ര കൂ​ലി​പ്പ​ണി​ക്കാ​രാ​യ ആ​ശാ വ​ർ​ക്ക​ർ​മാ​രെ 150 ദി​വ​സ​മാ​യി സ​ർ​ക്കാ​രി​നൊ​പ്പം​നി​ന്നു ക​ല്ലെ​റി​യു​ന്ന ഇ​ട​തു തൊ​ഴി​ലാ​ളി പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ഇ​ര​ട്ട​ത്താ​പ്പു ക​ണ്ട കേ​ര​ളം!

പു​തി​യ തൊ​ഴി​ല്‍ കോ​ഡു​ക​ള്‍ റ​ദ്ദാ​ക്കു​ക, മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ വ​ര്‍​ഷ​ത്തി​ല്‍ 200 തൊ​ഴി​ല്‍​ദി​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക, പ​ഴ​യ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്കു​ക, സം​ഘ​ടി​ത​വും അ​സം​ഘ​ടി​ത​വു​മാ​യ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള സം​ര​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യാ​യി​രു​ന്നു പ​ണി​മു​ട​ക്ക്.

തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളാ​യ ഐ​എ​ൻ​ടി​യു​സി, സി​ഐ​ടി​യു, എ​ഐ​ടി​യു​സി തു​ട​ങ്ങി 10 തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ കീ​ഴി​ലു​ള്ള ക​ർ​ഷ​ക-​ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും പി​ന്തു​ണ​ച്ചു. സ്വാ​ഭാ​വി​ക​മാ​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള സ​മ​ര​ത്തി​ൽ ആ​ർ​എ​സ്എ​സി​ന്‍റെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ ബി​എം​എ​സ് പ​ങ്കെ​ടു​ത്തി​ല്ല.

ച​ങ്ങാ​ത്ത മു​ത​ലാ​ളി​ത്ത​ത്തി​ന്‍റെ​യും തൊ​ഴി​ലാ​ളി-​ക​ർ​ഷ​ക​വി​രു​ദ്ധ ന​യ​ങ്ങ​ളു​ടെ​യും പേ​രി​ൽ വി​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള സ​മ​ര​ത്തെ ആ​രും വി​ല​കു​റ​ച്ചു കാ​ണു​ന്നി​ല്ല. പ​ക്ഷേ, അ​ത്ത​രം സ​മ​ര​ങ്ങ​ൾ ഫ​ല​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കെ​തി​രേ ആ​കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. പേ​ര് ദേ​ശീ​യ പ​ണി​മു​ട​ക്ക് എ​ന്നാ​ണെ​ങ്കി​ലും നാ​ടു സ്തം​ഭി​ക്കു​ന്ന​ത് കേ​ര​ളം എ​ന്ന ഒ​റ്റ സം​സ്ഥാ​ന​ത്തു മാ​ത്ര​മാ​ണ്.

ഇ​ട​തു സം​ഘ​ട​ന​ക​ൾ​ക്കു സ്വാ​ധീ​ന​മു​ള്ളി​ട​ത്തെ പ്ര​ക​ട​ന​ങ്ങ​ളും റെ​യി​ൽ-​റോ​ഡ് ത​ട​യ​ലു​മൊ​ഴി​ച്ചാ​ൽ കേ​ര​ള​ത്തി​നു പു​റ​ത്ത് മി​ക്ക​യി​ട​ത്തും പ​ണി​മു​ട​ക്ക് ജ​നം അ​റി​യു​ന്നു​പോ​ലു​മി​ല്ല. ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ആ​ക്ര​മി​ക്കു​ക​യും ആ​ശു​പ​ത്രി​ക​ളി​ൽ പോ​കു​ന്ന​വ​രെ പോ​ലും ത​ട​യു​ക​യും ചെ​യ്യു​ന്ന ഈ ​ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ സ​മ​ര​മാ​ർ​ഗം കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​ണ്. കേ​ര​ള​ത്തി​ൽ പൊ​തു​ഗ​താ​ഗ​ത​വും സ്വ​കാ​ര്യ​യാ​ത്ര​യും അ​നു​വ​ദി​ക്കി​ല്ല.

ക​ട​ക​ൾ തു​റ​ക്കാ​നാ​കി​ല്ല. സ്വ​കാ​ര്യ ഓ​ഫീ​സു​ക​ൾ​പോ​ലും അ​ട​യ്ക്ക​ണം. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ വീ​ട്ടി​ലെ​ത്താ​നാ​കാ​തെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​നും എ​യ​ർ​പോ​ർ​ട്ടി​ലും കു​ടു​ങ്ങും. ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന​വ​രെ​പ്പോ​ലും വെ​റു​തെ വി​ടി​ല്ല. മ​നു​ഷ്യ​ത്വ​മോ​ർ​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​യെ കൊ​ണ്ടു​പോ​കാ​ൻ മു​തി​ർ​ന്ന​വ​ർ​ക്കും മ​ർ​ദ​ന​മേ​ൽ​ക്കേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. പാ​ർ​ട്ടി നേ​താ​ക്ക​ൾ അ​തി​നെ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യി ന്യാ​യീ​ക​രി​ക്കു​ക​യും അ​തി​നെ വി​മ​ർ​ശി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ബു​ധ​നാ​ഴ്ച നാ​ല​ര വ​യ​സു​ള്ള മ​ക​ന്‍റെ മു​റി​വേ​റ്റ നാ​വി​നു തു​ന്ന​ലി​ട്ടു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ സി​പി​എം നേ​താ​വി​നെ ത​ട​ഞ്ഞ​തു കാ​ഞ്ഞ​ങ്ങാ​ട്ടാ​ണ്. എ​ന്താ​ണ് സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ വേ​ദ​ന​യെ​ന്ന്, ക്ഷീ​ണി​ത​നാ​യ മ​ക​നെ കാ​റി​ലി​രു​ത്തി വ​ഴി​യി​ൽ കു​ത്തി​യി​രി​ക്കേ​ണ്ടി​വ​ന്ന അ​യാ​ൾ​ക്കു മ​ന​സി​ലാ​യി​ട്ടു​ണ്ടാ​കും. അ​ത് മു​തി​ർ​ന്ന നേ​താ​ക്ക​ളെ പ​റ​ഞ്ഞു മ​ന​സി​ലാ​ക്ക​ട്ടെ.

ജ​നാ​ധി​പ​ത്യ​ത്തി​ൽ സ​മ​ര​ങ്ങ​ളെ നി​ഷേ​ധി​ക്കാ​നാ​കി​ല്ല. പ​ക്ഷേ, സ​ർ​ക്കാ​രി​നെ പാ​ഠം പ​ഠി​പ്പി​ക്കാ​ൻ ജ​ന​ത്തെ ത​ല്ലു​ന്ന പ്രാ​കൃ​ത സ​മ​ര​മു​റ​ക​ൾ മാ​റ്റേ​ണ്ട​തു​ണ്ട്. സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ​യോ ക​ള​ക്‌​ട​റേ​റ്റി​ന്‍റെ​യോ ക​വാ​ടം ഉ​പ​രോ​ധി​ക്കു​ക​യോ ഏ​തെ​ങ്കി​ലു​മൊ​രു പാ​ത ത​ട​യു​ക​യോ ചെ​യ്യു​ന്ന​തു​പോ​ലെ​യ​ല്ല സം​സ്ഥാ​ന​ത്തെ എ​ല്ലാ വ​ഴി​ക​ളും ഒ​രേ​സ​മ​യം അ​ട​യ്ക്കു​ന്ന​ത്.

എ​ത്ര നാ​ളു​ക​ൾ​ക്കു​മു​ന്പ് പ്ര​ഖ്യാ​പി​ച്ച​താ​ണെ​ങ്കി​ലും ഹ​ർ​ത്താ​ൽ​ദി​വ​സം രോ​ഗ​ങ്ങ​ളും മ​ര​ണ​വും പോ​ലെ അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളും വി​വാ​ഹ​വും യാ​ത്ര​ക​ളും പോ​ലെ​യു​ള്ള അ​നി​വാ​ര്യ​ത​ക​ളു​ണ്ടാ​കും. അ​ന്ന​ത്തെ അ​രി​ക്കു​വേ​ണ്ടി പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും വീ​ട്ടി​ലി​രി​ക്കാ​നാ​വി​ല്ല.

പ​ണി​മു​ട​ക്കി​യാ​ലും ശ​ന്പ​ള​ത്തി​ൽ ചി​ല്ലി​ക്കാ​ശ് കു​റ​യി​ല്ലാ​ത്ത സം​ഘ​ടി​ത തൊ​ഴി​ലാ​ളി​വ​ർ​ഗം അ​ത്താ​ഴ​പ്പ​ട്ടി​ണി​ക്കാ​രോ​ട് ത്യാ​ഗം ആ​വ​ശ്യ​പ്പെ​ട​രു​ത്. പ്രാ​രാ​ബ്ധ​ങ്ങ​ളി​ലും ക​ട​ക്കെ​ണി​യി​ലും വ​ല​യു​ന്ന ചെ​റു​കി​ട-​വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രോ​ട് കേ​ന്ദ്ര​ന​യ​ത്തി​നു പി​ഴ​യി​ടാ​ൻ ആ​ശ്യ​പ്പെ​ടു​ന്ന​ത് രാ​ഷ്‌​ട്രീ​യ വ​ങ്ക​ത്ത​മാ​ണ്.

സ​മീ​പ​കാ​ല​ത്ത് ഇ​ന്ത്യ​യെ ഇ​ള​ക്കി​മ​റി​ച്ച ഏ​ക​സ​മ​രം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക ബി​ല്ലു​ക​ൾ​ക്കെ​തി​രേ ഡ​ൽ​ഹി​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തി​യ​താ​യി​രു​ന്നു; കൊ​ടി​കെ​ട്ടി​യ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കൊ​ന്നും സാ​ധി​ക്കാ​ത്ത​ത്. അ​വ​ർ വി​റ​പ്പി​ച്ച​ത് ഈ ​രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ​യ​ല്ല, കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​യാ​ണ്. ക​ഴി​ഞ്ഞ 11 വ​ർ​ഷ​ത്തി​നി​ടെ അ​ത്ത​ര​മൊ​രു സ​മ​ര​ത്തി​ന് "ഇ​ന്ത്യ മു​ന്ന​ണി' ക്കു​പോ​ലും ക​ഴി​ഞ്ഞി​ട്ടി​ല്ല.

ലോ​ക​ത്തെ ഇ​ള​ക്കി​മ​റി​ച്ച എ​ല്ലാ സ​മ​ര​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​യി മാ​റു​ക​യും വി​ജ​യി​ക്കു​ക​യും ചെ​യ്യു​ന്ന കാ​ല​ത്താ​ണ് രോ​ഗി​ക​ളെ​യും അ​പ്ര​തീ​ക്ഷി​ത യാ​ത്ര​ക്കാ​രെ​യും വ​ഴി​യി​ൽ ത​ട​യു​ന്ന രാ​ഷ്‌​ട്രീ​യ അ​ൽ​പ​ന്മാ​രു​ടെ തെ​രു​വു ഗോ​ഷ്ടി​ക​ൾ.

ഒ​രു ദി​വ​സം അ​വ​ധി കി​ട്ടു​മ​ല്ലോ എ​ന്നു ക​രു​തു​ന്ന കൊ​ച്ചു​പി​ള്ളേ​രെ​യും പ​ണി​യെ​ടു​ത്തി​ല്ലെ​ങ്കി​ലും ശ​ന്പ​ളം കി​ട്ടു​മെ​ന്നു​റ​പ്പു​ള്ള സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ളെ​യും മാ​ത്രം ആ​ഹ്ലാ​ദി​പ്പി​ക്കു​ന്ന നി​ങ്ങ​ൾ അ​നി​വാ​ര്യ​മാ​യ ജ​ന​കീ​യ മു​ന്നേ​റ്റ​ങ്ങ​ളെ​പ്പോ​ലും അ​പ​ഹാ​സ്യ​മാ​ക്കു​ക​യാ​ണ്; വ​യ​റ്റി​പ്പി​ഴ​പ്പി​നു​ള്ള​തു​പോ​ലും കൊ​ടു​ക്കാ​തെ നി​ങ്ങ​ൾ പു​റ​ന്പോ​ക്കി​ലെ​റി​ഞ്ഞ ആ​ശ​മാ​ർ​ക്കു മു​ന്നി​ൽ മു​ണ്ടും മ​ട​ക്കി​ക്കു​ത്തി​നി​ന്ന്. പ്ര​ബു​ദ്ധ​രാ​ഷ്‌​ട്രീ​യ​ത്തെ വി​വ​ര​ക്കേ​ടു​കൊ​ണ്ട് ബ​ന്ദി​യാ​ക്ക​രു​ത്.

Latest News

Corehub Up