Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Natural Gas Shekharam

രാ​ജ​സ്ഥാ​നിൽ​ വ​ൻ പ്ര​കൃ​തി​വാ​ത​ക ശേ​ഖ​രം

ജ​​​​യ്പു​​​​ർ: രാ​​​​ജ്യ​​​​ത്തെ ആ​​​​ഭ്യ​​​​ന്ത​​​​ര ഊ​​​​ർ​​​​ജ ഉ​​​​ത്പാ​​​​ദ​​​​ന മേ​​​​ഖ​​​​ല​​​​യ്ക്ക് വ​​​​ൻ ക​​​​രു​​​​ത്ത് പ​​​​ക​​​​ർ​​​​ന്ന് രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ജ​​​​യ്‌​​​​സാ​​​​ൽ​​​​മി​​​​ർ ജി​​​​ല്ല​​​​യി​​​​ൽ പു​​​​തി​​​​യ പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക ശേ​​​​ഖ​​​​രം ക​​​​ണ്ടെ​​​​ത്തി.

പ്ര​​​​മു​​​​ഖ പൊ​​​​തു​​​​മേ​​​​ഖ​​​​ലാ എ​​​​ണ്ണ​​​​ക്ക​​​​മ്പ​​​​നി​​​​യാ​​​​യ ഓ​​​​യി​​​​ൽ ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡാ​​​​ണ് മ​​​​ണ​​​​ലാ​​​​ര​​​​ണ്യ​​​​ത്തി​​​​ലെ ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ ദ​​​​ണ്ഡേ​​​​വാ​​​​ല മേ​​​​ഖ​​​​ല​​​​യി​​​​ൽ പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക ശേ​​​​ഖ​​​​രം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഇ​​​​ന്ധ​​​​ന സ്വ​​​​യം​​​​പ​​​​ര്യാ​​​​പ്ത​​​​ത​​​​യി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​യാ​​​​ണ​​​​ത്തി​​​​ൽ ഇ​​​​ത് നി​​​​ർ​​​​ണാ​​​​യ​​​​ക​​​​ ചു​​​​വ​​​​ടു​​​​വ​​​​യ്പാ​​​​കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. ദ​​​​ണ്ഡേ​​​​വാ​​​​ല ഗ്യാ​​​​സ് ഫീ​​​​ൽ​​​​ഡി​​​​ലെ ഉ​​​​പ​​​​രി​​​​ത​​​​ല​​​​ത്തോ​​​​ടു ചേ​​​​ർ​​​​ന്നു​​​​ള്ള സാ​​​​നു ഫോ​​​​ർ​​​​മേ​​​​ഷ​​​​ൻ എ​​​​ന്ന പ്ര​​​​ത്യേ​​​​ക ഭൂ​​​​ഗ​​​​ർ​​​​ഭ പാ​​​​ളി​​​​യി​​​​ലാ​​​​ണ് ആ​​​​ദ്യ​​​​മാ​​​​യി പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക​​​​ത്തി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്.

ഈ ​​​​പു​​​​തി​​​​യ വാ​​​​ത​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് നി​​​​ല​​​​വി​​​​ൽ പ്ര​​​​തി​​​​ദി​​​​നം ശ​​​​രാ​​​​ശ​​​​രി 20,000ത്തി​​​​ല​​​​ധി​​​​കം ക്യു​​​​ബി​​​​ക് മീ​​​​റ്റ​​​​ർ പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​കം പു​​​​റ​​​​ത്തേ​​​​ക്ക് ഒ​​​​ഴു​​​​കു​​​​ന്നു​​​​ണ്ട്. പ്രാ​​​​ഥ​​​​മി​​​​ക പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് വാ​​​​ത​​​​ക​​​​ത്തി​​​​ന്‍റെ ഒ​​​​ഴു​​​​ക്കും സം​​​​ഭ​​​​ര​​​​ണ​​​​ശേ​​​​ഷി​​​​യും ഏ​​​​റെ പ്ര​​​​തീ​​​​ക്ഷ ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് ക​​​​മ്പ​​​​നി അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഏ​​​​ക​​​​ദേ​​​​ശം 950 മീ​​​​റ്റ​​​​ർ താ​​​​ഴ്ച​​​​യി​​​​ലാ​​​​ണ് പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക ശേ​​​​ഖ​​​​രം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. പു​​​​തി​​​​യ പ​​​​ഠ​​​​ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ പ്ര​​​​കാ​​​​രം ഇ​​​​വി​​​​ടെ ഏ​​​​ക​​​​ദേ​​​​ശം 75 മി​​​​ല്യ​​​​ൺ ക്യു​​​​ബി​​​​ക് മീ​​​​റ്റ​​​​റി​​​​ല​​​​ധി​​​​കം പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക നി​​​​ക്ഷേ​​​​പ​​​​മു​​​​ണ്ടെ​​​​ന്നാ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക ക​​​​ണ​​​​ക്കു​​​​ക​​​​ൾ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

ക​​​​ണ്ടെ​​​​ത്തി​​​​യ വാ​​​​ത​​​​ക​​​​ത്തി​​​​ൽ കാ​​​​ർ​​​​ബ​​​​ൺ ഡ​​​​യോ​​​​ക്സൈ​​​​ഡി​​​​ന്‍റെ അ​​​​ള​​​​വ് വ​​​​ള​​​​രെ കു​​​​റ​​​​വാ​​​​യ​​​​തി​​​​നാ​​​​ൽ ഇ​​​​ത് മി​​​​ക​​​​ച്ച ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള​​​​താ​​​​ണെ​​​​ന്ന് ലാ​​​​ബ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്.

പ​​​​രി​​​​സ്ഥി​​​​തി​​​​സൗ​​​​ഹൃ​​​​ദ ഇ​​​​ന്ധ​​​​ന​​​​ങ്ങ​​​​ൾ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ ന​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് ഈ ​​​​ക​​​​ണ്ടെ​​​​ത്ത​​​​ൽ വ​​​​ലി​​​​യ രീ​​​​തി​​​​യി​​​​ൽ ഗു​​​​ണം ചെ​​​​യ്യും.

ഓ​​​​യി​​​​ൽ ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ ഈ ​​​​നേ​​​​ട്ട​​​​ത്തെ കേ​​​​ന്ദ്ര പെ​​​​ട്രോ​​​​ളി​​​​യം പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക മ​​​​ന്ത്രി ഹ​​​​ർ​​​​ദീ​​​​പ് സിം​​​​ഗ് പു​​​​രി അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു. ആ​​​​ഭ്യ​​​​ന്ത​​​​ര ഊ​​​​ർ​​​​ജ ഉ​​​​ത്പാ​​​​ദ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ വി​​​​ദേ​​​​ശ രാ​​​​ജ്യ​​​​ങ്ങ​​​​ളെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​ത് വ​​​​ലി​​​​യ​​​​തോ​​​​തി​​​​ൽ കു​​​​റ​​​​യ്ക്കാ​​​​നാ​​​​കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ്ര​​​​ത്യാ​​​​ശ പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു.

പ​​​​ശ്ചി​​​​മരാ​​​​ജ​​​​സ്ഥാ​​​​നെ ഇ​​​​ന്ത്യ​​​​യു​​​​ടെ ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ ഒ​​​​രു ഊ​​​​ർ​​​​ജ ഹ​​​​ബ്ബാ​​​​ക്കി മാ​​​​റ്റാ​​​​ൻ പു​​​​തി​​​​യ ക​​​​ണ്ടെ​​​​ത്ത​​​​ലു​​​​ക​​​​ൾ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ഈ ​​​​മേ​​​​ഖ​​​​ല​​​​യോ​​​​ടു ചേ​​​​ർ​​​​ന്നു​​​​ള്ള മ​​​​റ്റ് പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ വി​​​​പു​​​​ല​​​​മാ​​​​യ പ​​​​ര്യ​​​​വേ​​​​ക്ഷ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്താ​​​​ൻ ഓ​​​​യി​​​​ൽ ഇ​​​​ന്ത്യ പ​​​​ദ്ധ​​​​തി​​​​യി​​​​ടു​​​​ന്നു​​​​ണ്ട്.

രാ​​​ജ്യ​​​ത്തി​​​ന്‍റെ എ​​​ണ്ണ, വാ​​​ത​​​ക മേ​​​ഖ​​​ല​​​യി​​​ൽ രാ​​​ജ​​​സ്ഥാ​​​ൻ ഇ​​​തി​​​നോ​​​ട​​​കംത​​​ന്നെ നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്ക് വ​​​ഹി​​​ക്കു​​​ന്നു​​​ണ്ട്. ജ​​​​യ്‌​​​​സാ​​​​ൽ​​​​മി​​​​ർ, ബാ​​​ർ​​​മ​​​ർ, ബി​​​ക്കാ​​​നി​​​ർ, ജോ​​​ധ്പു​​​ർ തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ത്തെ മ​​​രു​​​ഭൂ​​​മി ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ര​​​വ​​​ധി പ്ര​​​ധാ​​​ന ഹൈ​​​ഡ്രോ​​​കാ​​​ർ​​​ബ​​​ൺ പ​​​ദ്ധ​​​തി​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്.

Latest News

Corehub Up