Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Needs

Pathanamthitta

ജി​ല്ല​യി​ല്‍ കാ​ര്‍​ഷി​ക പ​രി​ശീ​ല​ന ആ​വ​ശ്യ​ക​താ സ​ര്‍​വേ തു​ട​ങ്ങി

പ​ത്ത​നം​തി​ട്ട: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം അ​തി​ജീ​വി​ക്കാ​ന്‍ ക​ര്‍​ഷ​ക​രെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പ് ലോ​ക​ബാ​ങ്ക് സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന കേ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​രം​ഭി​ച്ച കാ​ര്‍​ഷി​ക പ​രി​ശീ​ല​നാ​വ​ശ്യ​ക​താ സ​ര്‍​വേ​യ്ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. നി​ല​വി​ലെ കൃ​ഷി രീ​തി​ക​ൾ, നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ എ​ന്നി​വ​യി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള അ​റി​വും അ​വ​ബോ​ധ​വും കൃ​ഷി സം​ബ​ന്ധ​മാ​യ പ​രി​ശീ​ല​ന ആ​വ​ശ്യ​ങ്ങ​ളും കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കു​ക എ​ന്ന​താ​ണ് ഈ ​സ​ര്‍​വേ​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

നൂ​ത​ന കാ​ര്‍​ഷി​ക സ​ങ്കേ​ത​ങ്ങ​ള്‍ പ്രാ​യോ​ഗി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള അ​വ​രു​ടെ താ​ത്പ​ര്യ​വും സ​ര്‍​വേ​യി​ലൂ​ടെ മ​ന​സി​ലാ​ക്കും. ഈ ​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ക​ര്‍​ഷ​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ വി​ദ​ഗ്ധ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ സം​സ്ഥാ​ന​ത്ത് ക്ര​മീ​ക​രി​ക്കു​ക.

സ​ര്‍​വേ പ്ര​തി​നി​ധി​ക​ള്‍ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൃ​ഷി​ഭ​വ​നു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി ക​ര്‍​ഷ​ക​രു​മാ​യി സം​സാ​രി​ച്ച് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കും. നേ​രി​ട്ടെ​ത്താ​ത്ത മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​നാ​യും സ​ര്‍​വേ​യി​ല്‍ പ​ങ്കു​ചേ​രാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

കാ​ലാ​വ​സ്ഥാ അ​തി​ജീ​വ​ന കൃ​ഷി​രീ​തി​ക​ള്‍ വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യ സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള വി​വി​ധ സ്ഥ​ല​ങ്ങ​ള്‍ നേ​രി​ല്‍ ക​ണ്ട് പ​ഠി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ഈ ​പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കും. ഇ​തി​നുപു​റ​മേ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ നൂ​ത​ന കാ​ര്‍​ഷി​ക മാ​തൃ​ക​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് മ​ന​സി​ലാ​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​ങ്ങ​ളും ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭ്യ​മാ​ക്കാ​ന്‍ പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ല്‍ രൂ​പ​ക​ല്പ​ന ചെ​യ്യു​ന്ന​തി​നാ​ണ് സ​ര്‍​വേ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
സ​ര്‍​വേ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നും വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നു​മാ​യി ത​യാ​റാ​ക്കി​യി​ട്ടു​ള്ള ക്യൂ​ആ​ര്‍ കോ​ഡോ, ലി​ങ്കോ (https://forms.gle/aszNxiwUFeDAXnYQ6) ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. സ​ര്‍​വേ​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്കാ​യി കൃ​ഷി​ഭ​വ​നു​ക​ളു​മാ​യോ, കേ​ര​യു​ടെ സം​സ്ഥാ​ന പ്രോ​ജ​ക്റ്റ് മാ​നേ​ജ്മ​ന്‍റ് യൂ​ണി​റ്റു​മാ​യോ ബ​ന്ധ​പ്പെ​ടാം. ഫോ​ൺ: 8589996464.

Latest News

Corehub Up