Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Netherlands

'തി​രി​ച്ച​ടി'; ഡ​ച്ച് പ​ട​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ജ​പ്പാ​ൻ

ഡാ​ല​സ്: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ലെ ഗ്രൂ​പ്പ് എ​ഫ് പോ​രാ​ട്ട​ത്തി​ൽ ക​രു​ത്ത​രാ​യ നെ​ത​ർ​ല​ൻ​ഡ്‌​സി​നെ ഞെ​ട്ടി​ച്ച് ജ​പ്പാ​ൻ. ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഡ​ച്ച് പ​ട​യെ 2-2 എ​ന്ന സ്കോ​റി​ന് സ​മ​നി​ല​യി​ൽ ത​ള​ച്ചാ​ണ് ജ​പ്പാ​ൻ ത​ങ്ങ​ളു​ടെ വ​ര​വ​റി​യി​ച്ച​ത്.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി ഗോ​ൾ​ര​ഹി​ത​മാ​യി​രു​ന്നെ​ങ്കി​ലും ര​ണ്ടാം പ​കു​തി​യി​ലാ​ണ് കാ​ണി​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ നാ​ല് ഗോ​ളു​ക​ളും പി​റ​ന്ന​ത്. ആ​ദ്യ പ​കു​തി​യി​ൽ 59 ശ​ത​മാ​നം പ​ന്ത​ട​ക്ക​വു​മാ​യി നെ​ത​ർ​ല​ൻ​ഡ്‌​സ് ത​ന്നെ​യാ​ണ് ക​ളം നി​റ​ഞ്ഞ​ത്. ഡോ​ണി​യ​ൽ മ​ല​നി​ലൂ​ടെ ഡ​ച്ച് പ​ട ര​ണ്ടു മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചെ​ങ്കി​ലും ജ​പ്പാ​ൻ പ്ര​തി​രോ​ധം കോ​ട്ട കാ​ത്തു.

എ​ന്നാ​ൽ 50-ാം മി​നി​റ്റി​ൽ റ​യാ​ൻ ഗ്രാ​വി​ൻ​ബെ​ർ​ച്ചി​ന്‍റെ ഫ്രീ​ക്കി​ക്കി​ൽ നി​ന്ന് ഉ​യ​ർ​ന്നു​വ​ന്ന പ​ന്ത് ഹെ​ഡ് ചെ​യ്ത് പ്ര​തി​രോ​ധ താ​രം വി​ർ​ജി​ൽ വാ​ൻ ഡി​ക്ക് നെ​ത​ർ​ല​ൻ​ഡ്‌​സി​ന് ആ​ദ്യ ലീ​ഡ് സ​മ്മാ​നി​ച്ചു. എ​ന്നാ​ൽ ആ ​ഗോ​ൾ ആ​ഘോ​ഷം നീ​ണ്ടു​നി​ന്ന​ത് ഏ​ഴു മി​നി​റ്റ് മാ​ത്ര​മാ​യി​രു​ന്നു.

57-ാം മി​നി​റ്റി​ൽ ടാ​കെ​ഫു​സ കു​ബോ ഡ​ച്ച് ബോ​ക്സി​നു​ള്ളി​ലേ​ക്ക് ന​ൽ​കി​യ മ​നോ​ഹ​ര​മാ​യ പാ​സ് സ്വീ​ക​രി​ച്ച് കെ​യ്‌​റ്റോ ന​കാ​മു​റ ജ​പ്പാ​ന്‍റെ സ​മ​നി​ല ഗോ​ൾ നേ​ടി. തു​ട​ർ​ന്ന് ക​ളി വീ​ണ്ടും മു​റു​കി​യ​തോ​ടെ 64-ാം മി​നി​റ്റി​ൽ റ​യാ​ൻ ഗ്രാ​വി​ൻ​ബെ​ർ​ച്ചി​ന്‍റെ അ​സി​സ്റ്റി​ൽ നി​ന്ന് ഒ​രു കി​ടി​ല​ൻ ഇ​ട​തു കാ​ൽ വോ​ളി​യി​ലൂ​ടെ ക്രൈ​സ​ൻ​സി​യോ സ​മ്മ​ർ​വി​ൽ നെ​ത​ർ​ല​ൻ​ഡ്‌​സി​നെ വീ​ണ്ടും മു​ന്നി​ലെ​ത്തി​ച്ചു.

ഡ​ച്ചു​കാ​ർ വി​ജ​യം ഉ​റ​പ്പി​ച്ചു എ​ന്ന് തോ​ന്നി​ച്ച നി​മി​ഷ​ത്തി​ലാ​ണ് ജ​പ്പാ​ന്‍റെ അ​ടു​ത്ത പ്ര​ഹ​ര​മെ​ത്തി​യ​ത്. മ​ത്സ​രം അ​വ​സാ​നി​ക്കാ​ൻ വെ​റും ര​ണ്ട് മി​നി​റ്റ് ശേ​ഷി​ക്കെ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ ഡൈ​ച്ചി ക​മ​ദ ജ​പ്പാ​ന്‍റെ ര​ക്ഷ​ക​നാ​യി അ​വ​ത​രി​ച്ചു. ബോ​ക്സി​ലെ പി​ഴ​വു​ക​ൾ മു​ത​ലെ​ടു​ത്ത് ക​മ​ദ പ​ന്ത് വ​ല​യി​ലെ​ത്തി​ച്ച​തോ​ടെ ജ​പ്പാ​ൻ അ​ർ​ഹി​ച്ച സ​മ​നി​ല​യു​മാ​യി ക​ളം​വി​ട്ടു.

Sports

2026 ഫി​​ഫ ലോ​​ക​​ക​​പ്പി​​ന് ; ജ​​ര്‍​മ​​നി, നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സ്

ലൈ​​പ്‌​​സി​​ഗ്/​​ആം​​സ്റ്റ​​ര്‍​ഡാം: ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ന്‍റെ യൂ​​റോ​​പ്യ​​ന്‍ യോ​​ഗ്യ​​ത ക​​ട​​ന്ന് ജ​​ര്‍​മ​​നി​​യും നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സും. ഗ്രൂ​​പ്പ് ഘ​​ട്ട​​ പോ​​രാ​​ട്ട​​ത്തി​​ന്‍റെ അ​​വ​​സാ​​ന മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യാ​​ണ് ഇ​​രു ടീ​​മും 2026 ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഗ്രൂ​​പ്പ് എ​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ ജ​​ര്‍​മ​​നി 6-0ന് ​​സ്ലോ​​വാ​​ക്യ​​യെ കീ​​ഴ​​ട​​ക്കി.

ജ​​യി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത​​യ്ക്കു ഭീ​​ഷ​​ണി നേ​​രി​​ട്ട അ​​വ​​സ്ഥ​​യി​​ലാ​​ണ് ജ​​ര്‍​മ​​നി ഇ​​റ​​ങ്ങി​​യ​​ത്. ലെ​​റോ​​യ് സ​​ന​​യു​​ടെ (36, 41) ഇ​​ര​​ട്ട ഗോ​​ളാ​​ണ് ജ​​ര്‍​മ​​നി​​ക്ക് സ്വ​​ന്തം കാ​​ണി​​ക​​ളു​​ടെ മു​​ന്നി​​ല്‍ അ​​നാ​​യാ​​സ ജ​​യ​​മൊ​​രു​​ക്കി​​യ​​ത്. നി​​ക്ക് വോ​​ള്‍​ട്ട​​മേ​​ഡ് (18), സെ​​ര്‍​ജ് ഗ്നാ​​ബ്രി (29), റി​​ഡി​​ല്‍ ബാ​​ക്കു (67), അ​​സാ​​ന്‍ ഔ​​ഡ്രാ​​ഗോ (79) എ​​ന്നി​​വ​​രും ജ​​ര്‍​മ​​നി​​ക്കാ​​യി ല​​ക്ഷ്യം​​ക​​ണ്ടു.

ഗ്രൂ​​പ്പ് ജി​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ ലി​​ത്വാ​​നി​​യ​​യെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത നാ​​ല് ഗോ​​ളു​​ക​​ള്‍​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് ഓ​​റ​​ഞ്ചീ​​സ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സ് ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. തി​​ജ്ജാ​​നി റെ​​യ്ന്‍​ഡേ​​ഴ്‌​​സ് (16), കോ​​ഡ് ഗാ​​ക്‌​​പോ (58), പെ​​ന്‍​സാ​​വി സൈ​​മ​​ണ്‍​സ് (60), ഡോ​​ണി​​യ​​ല്‍ മ​​ലെ​​ന്‍ (62) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ഓ​​റ​​ഞ്ചീ​​സി​​ന്‍റെ ഗോ​​ള്‍ നേ​​ട്ട​​ക്കാ​​ര്‍.

21-ാം ത​​വ​​ണ ജ​​ര്‍​മ​​നി

ഫി​​ഫ ലോ​​ക​​ക​​പ്പി​​ല്‍ ജ​​ര്‍​മ​​നി യോ​​ഗ്യ​​ത നേ​​ടു​​ന്ന​​ത് 21-ാം ത​​വ​​ണ​​യാ​​ണ്. 1930, 1950 എ​​ഡി​​ഷ​​നു​​ക​​ളി​​ല്‍ മാ​​ത്ര​​മാ​​ണ് നാ​​ലു ത​​വ​​ണ ചാ​​മ്പ്യ​​ന്മാ​​രാ​​യ ജ​​ര്‍​മ​​നി ലോ​​ക​​ക​​പ്പ് ക​​ളി​​ക്കാ​​ത്ത​​ത്. നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സ് 12-ാം ത​​വ​​ണ​​യാ​​ണ് ലോ​​ക​​ക​​പ്പി​​നെ​​ത്തു​​ക.

യൂ​​റോ​​പ്യ​​ന്‍ യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍​നി​​ന്ന് ഇം​​ഗ്ല​​ണ്ട്, ഫ്രാ​​ന്‍​സ്, ക്രൊ​​യേ​​ഷ്യ, പോ​​ര്‍​ച്ചു​​ഗ​​ല്‍, നോ​​ര്‍​വെ ടീ​​മു​​ക​​ളും ഇ​​തി​​നോ​​ട​​കം 2026 ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി.

Latest News

Corehub Up