NRI
ന്യൂഡൽഹി: 29-ാമത് ദേശീയ യുവോത്സവത്തിന്റെ ഭാഗമായി ഈ മാസം ഒമ്പത് മുതൽ 12 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സംഘടിപ്പിക്കുന്ന വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിൽ 60 യുവതീയുവാക്കൾ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കും.
വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിൽ വിജയികളായ 34 പേരും സംസ്ഥാന കേരളോത്സവത്തിൽ വിജയികളായ 23 പേരും ഡിസൈൻ ഭാരത്തിൽ വിജയികളായ രണ്ട് പേരുമടങ്ങുന്നതാണ് കേരളം സംഘം.
മേരാ യുവ ഭാരത് പോർട്ടലിൽ കസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒരു ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. തുടർന്ന് വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളിൽ വിജയികളായ 35 യുവതീ യുവാക്കളാണ് സംഘത്തിലുള്ളത്.
ദേശീയ മത്സരത്തിൽ ഇവർ കേരളത്തെ പ്രതിനിധീകരിച്ച് തെരഞ്ഞെടുത്ത 10 വിഷയങ്ങളിൽ വികസിത ഭാരതത്തെ കുറിച്ചുള്ള ആശയങ്ങൾ പങ്കുവയ്ക്കും. ദേശീയ യുവജന ദിനമായ ജനുവരി 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുവതീയുവാക്കളെ അഭിസംബോധന ചെയ്യും.
കേരള സംഘം ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്നു കേരള എക്സ്പ്രസിലും രാജധാനി എക്സ്പ്രസിലുമാണ് യാത്ര തിരിക്കുന്നത്. സംഘം 15നു തിരിച്ചെത്തും.
NRI
കുവൈറ്റ് സിറ്റി: ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ രണ്ട് സ്റ്റോറുകൾ കൂടി കുവൈറ്റിൽ പ്രവർത്തനമാരംഭിച്ചു. റിഗെെ, ജലീബ് എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോറുകൾ ഉദ്ഘാടനം ചെയ്തത്.
ഇതോടെ കുവൈറ്റിലെ സ്റ്റോറുകളുടെ എണ്ണം 48 ആയി ഉയർന്നു. ഇതിലൂടെ കുവൈറ്റ് വിപണിയിൽ ഗ്രാൻഡ് ഹൈപ്പറിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടും.
റിഗെെ (2) സ്റ്റോർ ടെസ്ല എൻജിനിയറിംഗ് ചെയർമാൻ ചെറിയാൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ ചെലാട്യും ലാംകോ എൻജിനിയറിംഗ് മാനേജിംഗ് ഡയറക്ടർ മിസ്റ്റർ അമാനുള്ള എന്നിവരും സന്നിഹിതരായിരുന്നു.
ആദ്യ വിൽപ്പന കുവൈറ്റ് റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി നിർവഹിച്ചു. ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ സീനിയർ മാനേജ്മെന്റും ജീവനക്കാരും പങ്കെടുത്തു. മുഹമ്മദ് സുനീർ (സിഇഒ), തെഹ്സീർ അലി (ഡിആർഒ), മുഹമ്മദ് അസ്ലം (സിഒഒ) എന്നിവരും സന്നിഹിതരായിരുന്നു.
National
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകൾ വിലക്കിയ ഉത്തരവ് ഡൽഹി രോഹിണി കോടതി റദ്ദാക്കി. സിവില്‍ കോടതിയുടെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ചാണ് നാല് മാധ്യമപ്രവർത്തകരെ വാർത്ത നൽകുന്നതിൽ നിന്നും വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കിയത്.
രവി നായർ അടക്കം നാല് മാധ്യമ പ്രവര്‍ത്തകര്‍ നല്കിയ അപ്പീലിലാണ് കോടതി ഉത്തരവ്. എതിർകക്ഷികൾക്ക് വാദം കേൾക്കാൻ അവസരം നൽകാത്തതിനാൽ ഉത്തരവ് നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
മാധ്യമപ്രവർത്തകരായ രവി നായർ, അബിർ ദാസ്ഗുപ്ത, അയ്സ്കാന്ത് ദാസ്, ആയുഷ് ജോഷി എന്നിവർ നൽകിയ അപ്പീലിലാണ് രോഹിണി കോടതിയിലെ ജില്ലാ ജഡ്ജി ആശിഷ് അഗർവാൾ നിർണായക ഉത്തരവിട്ടത്.
അദാനിക്കെതിരായ ലേഖനങ്ങൾ വളരെക്കാലമായി പരസ്യമായി ലഭ്യമാണെന്നും അതിനാൽ, സിവിൽ ജഡ്ജി അവ നീക്കം ചെയ്യാൻ ഉത്തരവിടുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരുടെ വാദം കേൾക്കണമായിരുന്നെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
വെബ്സൈറ്റുകളായ paranjoy.in, adaniwatch.org, adanifiles.com.au എന്നിവയിലെ അപകീർത്തികരമായ പ്രസിദ്ധീകരണങ്ങൾ നീക്കം ചെയ്യാനായിരുന്നു കോടതിയുടെ ഉത്തരവ്. അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ പ്രശസ്തി കളങ്കപ്പെടുത്താനും ആഗോള തലത്തിലെ പ്രവർത്തനങ്ങൾ തടസപ്പെടുത്താനും പ്രതികൾ ലക്ഷ്യമിടുന്നുവെന്നാണ് അദാനി കമ്പനി ആരോപിച്ചത്.