Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Odi Series

ഡികോ​ക്കി​ന് സെ​ഞ്ചു​റി; ഇ​ന്ത്യ​യ്ക്ക് 271 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം

വി​ശാ​ഖ​പ​ട്ട​ണം: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഒ​മ്പ​ത് വി​ക്ക​റ്റി​ന് വി​ജ​യി​ച്ച​തോ​ടെ​യാ​ണ് കെ. ​എ​ൽ. രാ​ഹു​ലും സം​ഘ​വും പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്. 2-1 നാ​ണ് ഇ​ന്ത്യ പ​ര​മ്പ​ര നേ​ടി​യ​ത്.

ഇ​ന്ന് ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 271 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 39.5 ഓ​വ​റി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു. യ​ശ​സ്വി ജ​യ്സ്വാ​ളി​ന്‍റെ സൂ​പ്പ​ർ സെ​ഞ്ചു​റി​യു​ടെ​യും രോ​ഹി​ത് ശ​ർ​മ​യു​ടെ​യും കോ​ഹ്‌​ലി​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ വി​ജ​യ​ല​ക്ഷ്യം അ​നാ​യാ​സ​മാ​യി മ​റി​ക​ട​ന്ന​ത്.

117 റ​ൺ​സാ​ണ് ജ​യ്സ്വാ​ൾ എ​ടു​ത്ത​ത്. ഏ​ക​ദി​ന ക​രി​യ​റി​ലെ ജ​യ്സ്വാ​ളി​ന്‍റെ ആ​ദ്യ സെ​ഞ്ചു​റി​യാ​ണ് ഇ​ന്ന​ത്തേ​ത്. 121 പ​ന്തി​ൽ 12 ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ജ​യ്സ്വാ​ളി​ന്‍റെ ഇ​ന്നിം​ഗ്സ്. രോ​ഹി​ത് ശ​ർ​മ 75 റ​ൺ​സും വി​രാ​ട് കോ​ഹ്‌​ലി 65 റ​ൺ​സും സ്കോ​ർ ചെ​യ്തു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി കേ​ശ​വ് മ​ഹാ​രാ​ജ് ഒ​രു വി​ക്ക​റ്റെ​ടു​ത്തു.

നേരത്തെ ആദ്യം ബാറ്റ് ദക്ഷിണാഫ്രിക്ക 47.5 ഓ​വ​റി​ൽ 270 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്കി​ന്‍റെ (106) സെ​ഞ്ചു​റി​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മി​ക​ച്ച സ്കോ​റി​ലേ​ക്ക് ന​യി​ച്ച​ത്.

ക്യാ​പ്റ്റ​ൻ ടെം​ബാ ബാ​വു​മ (48), ഡെ​വാ​ള്‍​ഡ് ബ്രെ​വി​സ് (29), മാ​ത്യു ബ്രെ​റ്റ്സ്കി (24) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഇ​ന്ത്യ​യ്ക്കാ​യി കു​ല്‍​ദീ​പ് യാ​ദ​വും പ്ര​സി​ദ്ധ് കൃ​ഷ്ണ​യും നാ​ല് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും വിജയിച്ചിരുന്നു. ഏകദിന പരന്പര സ്വന്തമാക്കിയതോടെ ടെസ്റ്റ് പരമ്പരയിലേറ്റ പരാജയത്തിന് പകരം വീട്ടാനും ഇന്ത്യയ്ക്ക് സാധിച്ചു.

 

 

 

Latest News

Corehub Up