Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oil Stove

അ​ത്ഭു​ത യ​ന്ത്ര​ങ്ങ​ളും പ​രി​സ്ഥി​തി സൗ​ഹൃ​ദ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും; വൗ ​​​​ഫോ​​​​ർ വേ​​​​സ്റ്റ് ഓ​​​​യി​​​​ൽ സ്റ്റൗ!

യു​​​​​​ദ്ധ​​​​​​കാ​​​​​​ല​​​​​​ത്ത് ഗ്യാ​​​​​​സ് ക്ഷാ​​​​​​മ​​​​​​ത്തി​​​​​​ൽ പാ​​​​​​ച​​​​​​കം ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടി​​​​​​ലാ​​​​​​കു​​​​​​മോ എ​​​​​​ന്ന ആ​​​​​​ശ​​​​​​ങ്ക​​​​​​യ്ക്ക് പ​​​​​​രി​​​​​​ഹാ​​​​​​ര​​​​​​മാ​​​​​​യി​​​​​​ട്ടാ​​​​​​ണ് വ​​​​​​ള്ളി​​​​​​യോ​​​​​​ട് സെ​​​​​​ന്‍റ് മേ​​​​​​രീ​​​​​​സ് പോ​​​​​​ളി​​​​​​ടെ​​​​​​ക്നി​​​​​​ക് കോ​​​​​​ള​​​​​​ജി​​​​​​ലെ ഐ​​​​​​ടി​​​​​​ഐ ട്രെ​​​​​​യി​​​​​​നി​​​​​​ക​​​​​​ൾ ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഒ​​​​​​രു ക​​​​​​ണ്ടു​​​​​​പി​​​​​​ടി​​​​​​ത്ത​​​​​​ത്തെ പ​​​​​​രി​​​​​​ഷ്ക​​​​​​രി​​​​​​ച്ച​​​​​​ത്.

പ​​​​​​പ്പ​​​​​​ടം, മ​​​​​​ത്സ്യ-​​​​​​മാം​​​​​​സം, ചി​​​​​​പ്സ്, എ​​​​​​ണ്ണ​​​​​​ക്ക​​​​​​ടി​​​​​​ക​​​​​​ൾ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ വ​​​​​​റു​​​​​​ത്ത​​​​​​ വേ​​​​​​സ്റ്റ് ഓ​​​​​​യി​​​​​​ൽ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച് സ്റ്റൗ ​​​​​​ക​​​​​​ത്തി​​​​​​ക്കു​​​​​​ക എ​​​​​​ന്ന​​​​​​താ​​​​​​ണ് ആ​​​​​​ശ​​​​​​യം. എം​​​​​​എം​​​​​​വി ഡി​​​​​​പ്പാ​​​​​​ർ​​​​​​ട്ട്മെ​​​​​​ന്‍റി​​​​​​ലെ മി​​​​​​ടു​​​​​​ക്ക​​​​​​ർ രൂ​​​​​​പ​​​​​​ക​​​​​​ല്പ​​​​​​ന​​​​​​ ചെ​​​​​​യ്ത സ്റ്റൗ ​​​​​​ക്ലി​​​​​​ക്കാ​​​​​​യി- ഒ​​​​​​രു ലി​​​​​​റ്റ​​​​​​ർ വേ​​​​​​സ്റ്റ് ഓ​​​​​​യി​​​​​​ൽ​​​​​​കൊ​​​​​​ണ്ട് അ​​​​​​ഞ്ചു​​​​​​മ​​​​​​ണി​​​​​​ക്കൂ​​​​​​ർ വ​​​​​​രെ സ്റ്റൗ ​​​​​​ക​​​​​​ത്തി​​​​​​ക്കാ​​​​​​മെ​​​​​​ന്ന് തെ​​​​​​ളി​​​​​​യി​​​​​​ച്ച് ഇ​​​​​​വ​​​​​​ർ കൈ​​​​​​യ​​​​​​ടി​​​​​​യും നേ​​​​​​ടി.

കോ​​​​​​വി​​​​​​ഡ് കാ​​​​​​ല​​​​​​ത്താ​​​​​​ണ് ഇ​​​​​​വ​​​​​​ർ ഈ ​​​​​​ആ​​​​​​ശ​​​​​​യ​​​​​​ത്തി​​​​​​ന് ആ​​​​​​ദ്യം രൂ​​​​​​പം​​​​​​കൊ​​​​​​ടു​​​​​​ത്ത​​​​​​ത്. ഇ​​​​​​പ്പോ​​​​​​ൾ ആ ​​​​​​മാ​​​​​​തൃ​​​​​​ക കൂ​​​​​​ടു​​​​​​ത​​​​​​ൽ പ​​​​​​രി​​​​​​ഷ്ക​​​​​​രി​​​​​​ച്ച് അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ഒ​​​​​​രു സീ​​​​​​റോ ബ​​​​​​ജ​​​​​​റ്റ് അ​​​​​​ടു​​​​​​പ്പ് എ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ലാ​​​​​​ണ് ഇ​​​​​​തി​​​​​​നെ കാ​​​​​​ണു​​​​​​ന്ന​​​​​​ത്. വേ​​​​​​സ്റ്റ് സാ​​​​​​മ​​​​​​ഗ്രി​​​​​​ക​​​​​​ൾ​​​​​​കൊ​​​​​​ണ്ട് പാ​​​​​​ച​​​​​​കം ന​​​​​​ട​​​​​​ക്കും. പു​​​​​​കപ്ര​​​​​​ശ്ന​​​​​​മില്ല. വേ​​​​​​സ്റ്റ് ഓ​​​​​​യി​​​​​​ൽ സ്റ്റോ​​​​​​ർ ചെ​​​​​​യ്യാ​​​​​​നു​​​​​​ള്ള പാ​​​​​​ത്രം, ഓ​​​​​​യി​​​​​​ൽ ക​​​​​​ട​​​​​​ന്നു​​​​​​വ​​​​​​രു​​​​​​ന്ന​​​​​​ത് നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കാ​​​​​​നു​​​​​​ള്ള വാ​​​​​​ൾ​​​​​​വ്, സ്റ്റൗ​​​​​​വി​​​​​​ന്‍റെ ഫ്രെ​​​​​​യിം, ചെ​​​​​​റി​​​​​​യ പൈ​​​​​​പ്പ്, ബ​​​​​​ർ​​​​​​ണ​​​​​​ർ, റെഗു​​​​​​ലേ​​​​​​റ്റ​​​​​​ർ, ഒ​​​​​​രു ചെ​​​​​​റി​​​​​​യ ഫാ​​​​​​ൻ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​യാ​​​​​​ണ് ആ​​​​​​വ​​​​​​ശ്യ​​​​​​മു​​​​​​ള്ള നി​​​​​​ർ​​​​​​മാ​​​​​​ണ സാ​​​​​​മ​​​​​​ഗ്രി​​​​​​ക​​​​​​ൾ. ഇ​​​​​​തി​​​​​​നെ​​​​​​ല്ലാം​​​​​​കൂ​​​​​​ടി പ​​​​​​ര​​​​​​മാ​​​​​​വ​​​​​​ധി ചെ​​​​​​ല​​​​​​വ് 1200 രൂ​​​​​​പ.

ബാ​​​​​​റ്റ​​​​​​റി​​​​​​യു​​​​​​ടെ​​​​​​യോ വൈ​​​​​​ദ്യു​​​​​​തി​​​​​​യു​​​​​​ടെ​​​​​​യോ സ​​​​​​ഹാ​​​​​​യ​​​​​​ത്താ​​​​​​ൽ തീ ​​​​​​കൂ​​​​​​ട്ടാം. വേ​​​​​​സ്റ്റ് ഓ​​​​​​യി​​​​​​ൽ സ്റ്റൗ ​​​​​​എ​​​​​​ന്നാ​​​​​​ണ് ഇ​​​​​​തി​​​​​​ന് പേ​​​​​​രി​​​​​​ട്ടി​​​​​​ട്ടു​​​​​​ള്ള​​​​​​ത്. ടീം ​​​​​​ലീ​​​​​​ഡ​​​​​​റാ​​​​​​യ സാ​​​​​​ൻ​​​​​​ജോ​​​​​​യു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ൽ കെ.​​​​​​കെ. കാ​​​​​​ർ​​​​​​ത്തി​​​​​​ക്, ജെ. ​​​​​​അ​​​​​​മ​​​​​​ൽ, ആ​​​​​​ൽ​​​​​​വി​​​​​​ൻ ഷൈ​​​​​​ജു, അ​​​​​​ൻ​​​​​​വി​​​​​​ൻ വി​​​​​​ൻ​​​​​​സ​​​​​​ന്‍റ്, മു​​​​​​ഹ​​​​​​മ്മ​​​​​​ദ് അ​​​​​​ബൂ​​​​​​ബ​​​​​​ക്ക​​​​​​ർ, എ. ​​​​​​അ​​​​​​ൻ​​​​​​സി​​​​​​ൽ, അ​​​​​​ബ്ദു​​​​​​ൾ മു​​​​​​ഹീ​​​​​​സ്, സ്മി​​​​​​തി​​​​​​ൻ, ആ​​​​​​ദ​​​​​​ർ​​​​​​ശ്, മു​​​​​​ഹ​​​​​​മ്മ​​​​​​ദ് റി​​​​​​നീ​​​​​​ഫ, എ​​​​​​സ്. മു​​​​​​ഹ​​​​​​മ്മ​​​​​​ദ് ഷാ​​​​​​മി​​​​​​ൽ, വി. ​​​​​​വി​​​​​​ശാ​​​​​​ഖ്, ടോം ​​​​​​ജെ. ത​​​​​​യ്യി​​​​​​ൽ, ജ​​​​​​ഗ​​​​​​ൻ, ഗൗ​​​​​​തം എ​​​​​​ന്നി​​​​​​വ​​​​​​ര​​​​​​ട​​​​​​ങ്ങു​​​​​​ന്ന സം​​​​​​ഘ​​​​​​മാ​​​​​​ണ് ഈ ​​​​​​ക​​​​​​ണ്ടു​​​​​​പി​​​​​​ടി​​​​​​ത്ത​​​​​​ത്തി​​​​​​നു പി​​​​​​ന്നി​​​​​​ൽ.

ഇ​​​​​​വ​​​​​​ർ​​​​​​ക്ക് പ്രോ​​​​​​ത്സാ​​​​​​ഹ​​​​​​ന​​​​​​വും പി​​​​​​ന്തു​​​​​​ണ​​​​​​യു​​​​​​മാ​​​​​​യി കോ​​​​​​ള​​​​​​ജ് ഡ​​​​​​യ​​​​​​റ​​ക്‌​​ട​​ർ ഫാ.​​​​​​ ഡോ. മാ​​​​​​ത്യു ഇ​​​​​​ല്ല​​​​​​ത്തു​​​​​​പ​​​​​​റ​​​​​​ന്പി​​​​​​ൽ, ജോ​​​​​​യി​​​​​​ന്‍റ് ഡ​​​​​​യ​​​​​​റ​​ക്‌​​ട​​ർ ഫാ. ​​​​​​സ​​​​​​ജോ അ​​​​​​റ​​​​​​യ്ക്ക​​​​​​ൽ, ഐ​​​​​​ടി​​​​​​ഐ പ്രി​​​​​​ൻ​​​​​​സി​​​​​​പ്പ​​​​​​ൽ ജോ​​​​​​ണ്‍ ശെ​​​​​​ൽ​​​​​​വ​​​​​​രാ​​​​​​ജ്, അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​രാ​​​​​​യ ജോ​​​​​​ബി​​​​​​ൻ ജോ​​​​​​സ്, കെ.​​​​​​എം. ഷാ​​​​​​ജു, ജോ​​​​​​മോ​​​​​​ൻ കെ. ​​​​​​ജോ​​​​​​ണി എ​​​​​​ന്നി​​​​​​വ​​​​​​രും വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി കൂ​​​​​​ട്ടാ​​​​​​യ്മ​​​​​​യും ഒ​​​​​​പ്പ​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു.

പാ​​​​​​ച​​​​​​ക​​​​​​രം​​​​​​ഗ​​​​​​ത്ത് ജ​​​​​​ന​​​​​​പ്രീ​​​​​​തി നേ​​​​​​ടി​​​​​​യ റോ​​​​​​ക്ക​​​​​​റ്റ് സ്റ്റൗ​​​​​​വി​​​​​​ന്‍റെ പ​​​​​​രി​​​​​​ഷ്ക​​​​​​രി​​​​​​ച്ച മോ​​​​​​ഡ​​​​​​ലും ഇ​​​​​​വ​​​​​​രു​​​​​​ടെ ഭാ​​​​​​വ​​​​​​ന​​​​​​യി​​​​​​ലു​​​​​​ണ്ട്. ഏ​​​​​​താ​​​​​​നും പൈ​​​​​​പ്പ് ക​​​​​​ഷ​​​​​​ണ​​​​​​ങ്ങ​​​​​​ളു​​​​​​ടെ സം​​​​​​യോ​​​​​​ജ​​​​​​ന​​​​​​ത്തി​​​​​​ൽ വാ​​​​​​യു ക​​​​​​ട​​​​​​ക്കും​​​​​​വി​​​​​​ധ​​​​​​മാ​​​​​​ണ് ഈ ​​​​​​അ​​​​​​ടു​​​​​​പ്പു​​​​​​നി​​​​​​ർ​​​​​​മാ​​​​​​ണം. റേ​​​​​​സിം​​​​​​ഗ് കാ​​​​​​ർ, കൈ​​​​​​കൊ​​​​​​ണ്ട് പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന മി​​​​​​ക്സി, ഭീ​​​​​​മ​​​​​​ൻ സൈ​​​​​​ക്കി​​​​​​ൾ, സ്പ്രേ​​​​​​യിം​​​​​​ഗ് ഡ്രോ​​​​​​ൺ, ഈ​​​​​​ർ​​​​​​ക്കി​​​​​​ൽ ചൂ​​​​​​ലു​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന യ​​​​​​ന്ത്രം തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​യെ​​​​​​ല്ലാം സെ​​​​​​ന്‍റ് മേ​​​​​​രീ​​​​​​സി​​​​​​ലെ ഐ​​​​​​ടി​​​​​​ഐ ട്രെ​​​​​​യി​​​​​​നി​​​​​​ക​​​​​​ൾ നി​​​​​​ർ​​​​​​മി​​​​​​ച്ചി​​​​​​രു​​​​​​ന്നു. പാ​​​​​​ല​​​​​​ക്കാ​​​​​​ട് രൂ​​​​​​പ​​​​​​ത​​യ്​​​​​​ക്കു കീ​​​​​​ഴി​​​​​​ലാ​​​​​​ണ് വ​​​​​​ള്ളി​​​​​​യോ​​​​​​ട് പോ​​​​​​ളി​​​​​​ടെ​​​​​​ക്നി​​​​​​ക് കോ​​​​​​ള​​​​​​ജ് പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

Latest News

Corehub Up