Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pavement Slabs Were Broken

Thrissur

അ​റ്റ​കു​റ്റ​പ്പ​ണി​ക്കുശേ​ഷം ചാ​ല​ക്കു​ടി പാ​ല​ത്തി​ന്‍റെ ന​ട​പ്പാ​ത​യു​ടെ സ്ലാ​ബു​ക​ൾ തകർന്നു

ചാ​ല​ക്കു​ടി: ദേ​ശീ​യപാ​ത​യി​ൽ ചാ​ല​ക്കു​ടിപ്പു​ഴ​യ്ക്ക് കു​റു​കെ​യു​ള്ള പ​ഴ​യ പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​യ്ക്കു ശേ​ഷം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നുകൊ​ടു​ത്തെ​ങ്കി​ലും ന​ട​പാ​ത​യു​ടെ സ്ലാ​ബു​ക​ൾ തു​റ​ന്നു കി​ട​ക്കു​ന്നു. ഇ​തു​മൂ​ലം കാ​ൽ​ന​ട​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. ന​ട​പ്പാ​ത​യി​ൽ പാ​ല​ത്തി​ന്‍റെ എ​ക്സ്പാ​ൻ​ഷ​ൻ ജോ​യി​ന്‍റുക​ൾഉ​ള്ള ഭാ​ഗ​ത്തെ സ്ലാ​ബു​ക​ളാ​ണ് തു​റ​ന്നി​ട്ടി​രി​ക്കു​ന്ന​ത്.

അ​റ്റ​കു​റ്റ​പ്പ​ണി ക​ഴി​ഞ്ഞെ​ങ്കി​ലും തു​റ​ന്നുവെ​ച്ച സ്ലാ​ബു​ക​ൾ ഇ​തുവ​രെ അ​ട​ച്ചി​ട്ടി​ല്ല. എ​ട്ട് സ്ലാ​ബു​ക​ളാ​ണ് ന​ട​പ്പാ​ത​യി​ൽ തു​റ​ന്നി​ട്ടി​രി​ക്കു​ന്ന​ത്. കാ​ൽ​ന​ട​ക്കാ​ർ ഇ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​തി​നി​ട​യി​ലൂ​ടെ അ​പ​ക​ട​ക​ര​മാ​യി​ട്ടാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. അ​റ്റ​കുറ്റപ്പെ​ണി​ക​ൾ​ക്കു ശേ​ഷം ക​ഴി​ഞ്ഞ മൂന്നിനാ​ണ് പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്ന​ത്.

Latest News

Corehub Up