ചാലക്കുടി: ദേശീയപാതയിൽ ചാലക്കുടിപ്പുഴയ്ക്ക് കുറുകെയുള്ള പഴയ പാലം അറ്റകുറ്റപ്പണിയ്ക്കു ശേഷം ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും നടപാതയുടെ സ്ലാബുകൾ തുറന്നു കിടക്കുന്നു. ഇതുമൂലം കാൽനടക്കാർ ദുരിതത്തിലായി. നടപ്പാതയിൽ പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റുകൾഉള്ള ഭാഗത്തെ സ്ലാബുകളാണ് തുറന്നിട്ടിരിക്കുന്നത്.
അറ്റകുറ്റപ്പണി കഴിഞ്ഞെങ്കിലും തുറന്നുവെച്ച സ്ലാബുകൾ ഇതുവരെ അടച്ചിട്ടില്ല. എട്ട് സ്ലാബുകളാണ് നടപ്പാതയിൽ തുറന്നിട്ടിരിക്കുന്നത്. കാൽനടക്കാർ ഇതിനാൽ വാഹനങ്ങൾ പോകുന്നതിനിടയിലൂടെ അപകടകരമായിട്ടാണ് സഞ്ചരിക്കുന്നത്. അറ്റകുറ്റപ്പെണികൾക്കു ശേഷം കഴിഞ്ഞ മൂന്നിനാണ് പാലം ഗതാഗതത്തിനായി തുറന്നത്.
Tags : Nattuvishesham Local News Chalakudy Bridge pavement slabs were broken