Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Perishing.

Thiruvananthapuram

സംരക്ഷണമില്ല; പൂ​വാ​റിലെ താ​മ​ര​ക്കു​ളം നശിക്കുന്നു

പൂ​വാ​ർ: പൂ​വാ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സു​ക​ളി​ൽ ഒ​ന്നാ​യ താ​മ​ര​ക്കുളം നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​യി​ട്ടും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച ഫ​ണ്ട് വി​നി​യോ​ഗി​ക്കാ​തെ പൂ​വാ​ർ പ​ഞ്ചാ​യ​ത്ത് ഒ​ളി​ച്ചു​ക​ളി​ക്കു​ന്ന​താ​യി നാട്ടുകാരുടെ പരാതി.
കൃ​ഷി​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു കു​ളി​ക്കാ​നും തു​ണി അ​ല​ക്കു​ന്ന​തി​നുമുൾ​പ്പെ​ടെ ജ​ലം ന​ൽ​കി​യി​രു​ന്ന കു​ള​മാ​ണ് നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​യ​ത്. താ​മ​ര​ക്കുള​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി ഇ​റ​ങ്ങു​ന്ന​തി​നും ക​യ​റു​ന്ന​തി​നും വേ​ണ്ടി നി​ർ​മിക്കാ​ൻ ഉ​ദ്ദേ​ശി​ച്ച റാ​മ്പ്, സം​ര​ക്ഷ​ണ ഭി​ത്തി എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​നാ​ണ് പ​ഞ്ചാ​യ​ത്ത് എ​ൻഒ​സി നി​ഷേ​ധി​ക്കു​ന്ന​ത്. 2025-ൽ നാലു ​ല​ക്ഷം രൂ​പ ബ്ലോ​ക്ക് ഫ​ണ്ട് വി​നി​യോ​ഗി​ച്ച് പ​ണി തു​ട​ങ്ങി​യെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല.​തു​ട​ർ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 26-27 പ​ദ്ധ​തി​യി​ൽ നാലു ല​ക്ഷം കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പ​ണി ചെ​യ്യു​ന്ന​തി​നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ൻഒ​സി ആ​വ​ശ്യ​പ്പെ​ട്ട​ത്.​

വാ​ർ​ഡു​മെ​മ്പ​റു​ടെ നി​ര​ന്ത​ര​മാ​യ ശ്ര​മ​ത്തി​ലും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദീ​ർ​ഘ​കാ​ല​ത്തെ ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽനി​ന്നും തു​ക വ​ക​യി​രു​ത്തി പ​ദ്ധ​തി​ക്കു ന​ൽ​കി​യ​ത്. എ​ന്നാ​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും അ​നു​മ​തി പ​ത്ര​വും ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് വാ​ർ​ഡ് നി​വാ​സി​ക​ളു​ടെ ആ​ക്ഷേ​പം.
ജ​ന​വാ​സ മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന താ​മ​ര​കു​ള​ത്ത് സൈ​ഡ് വാ​ളും റാ​മ്പും ഇ​ല്ലാ​ത്ത​ത് ഇ​വി​ടെ എ​ത്തു​ന്ന​വ​ർ​ക്ക് സു​ര​ക്ഷാ​ഭീ​ഷ​ണി​ ഉ​യ​ർ​ത്തു​ന്നു ണ്ട്. ഫ​ണ്ട് ല​ഭ്യ​മാ​യി​ട്ടും രാ​ഷ്ട്രീ​യ വി​വേ​ച​നം കാ​ര​ണം അ​നു​മ​തി വൈ​കി​പ്പി​ക്കു​ന്ന​തു ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

Latest News

Corehub Up