Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Petrol

ഇ​രു​ട്ട​ടി; ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി. പെ​ട്രോ​ളി​നും ഡീ​സ​ലി​നും 90 പൈ​സ വ​ർ​ധി​പ്പി​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഇ​ന്ധ​ന​വി​ല​യി​ൽ ലി​റ്റ​റി​ന് മൂ​ന്നു രൂ​പ വ​ർ​ദ്ധി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും വി​ല കൂ​ട്ടി​യി​രി​ക്കു​ന്ന​ത്.

പു​തു​ക്കി​യ നി​ര​ക്ക​നു​സ​രി​ച്ച് ഡ​ൽ​ഹി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 98.64 രൂ​പ​യും ഡീ​സ​ലി​ന് 91.58 രൂ​പ​യു​മാ​ണ് വി​ല. നേ​ര​ത്തെ പെ​ട്രോ​ളി​ന് 97.77 രൂ​പ​യും ഡീ​സ​ലി​ന് 90.67 രൂ​പ​യു​മാ​യി​രു​ന്നു നി​ര​ക്ക്.

ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 110 രൂ​പ ക​ട​ന്നു. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 109.60 ഉം ​ഡീ​സ​ൽ വി​ല 98.45 രൂ​പ​യു​മാ​യി. ഇ​ന്ധ​ന വി​ല വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ​യും വി​ല കൂ​ടു​മെ​ന്ന​താ​ണ് ഏ​റെ ആ​ശ​ങ്കാ​ജ​ന​കം.

ഇ​റാ​ൻ-​അ​മേ​രി​ക്ക, ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷ​വും ഹോ​ർ​മൂ​സ് പ്ര​തി​സ​ന്ധി​യു​മാ​ണ് ഇ​ന്ധ​ന വി​ല വ​ർ​ധി​ക്കു​ന്ന​തി​ന് കാ​ര​ണം.

Latest News

Corehub Up