Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pickup Van And Bike

Kollam

പി​ക്ക​പ്പ് വാ​നും​ ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

കൊ​ട്ടി​യം : പി​ക്ക​പ്പ് വാ​ൻ ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. കു​രീ​പ്പ​ള്ളി​യി​ൽ ഇ​രു​ച​ക്ര വാ​ഹ​ന വ​ർ​ക്ക്ഷോ​പ്പ് ന​ട​ത്തു​ന്ന നെ​ടു​മ്പ​ന കാ​ട്ടൂ​ർ ര​ഞ്ജി​ത്ത് ഭ​വ​നി​ൽ ര​ഞ്ജി​ത്ത് (32) ആ​ണ് മ​രി​ച്ച​ത്. എ​സ്.​കെ. ര​വീ​ന്ദ്ര​ന്‍റെ​യും ര​മ​ണി​യു​ടെ​യും മ​ക​നാ​ണ്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ വ​ട​ക്കേ മു​ക്കി​ന​ടു​ത്താ​യി​രു​ന്നു അ​പ​ക​ടം. കു​ണ്ട​റ ഭാ​ഗ​ത്തു നി​ന്നും വ​ന്ന പി​ക്ക​പ്പ് വാ​ൻ പെ​ട്ടെ​ന്ന് ക​ട​യി​ലേ​ക്ക് വ​ള​ച്ച് ക​യ​റ്റു​ന്ന​തി​നി​ടെ എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ഞ്ജി​ത്തി​നെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം സം​സ്ക​രി​ച്ചു. ഭാ​ര്യ. സു​ജി​ത.

Latest News

Corehub Up