കൊട്ടിയം : പിക്കപ്പ് വാൻ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുരീപ്പള്ളിയിൽ ഇരുചക്ര വാഹന വർക്ക്ഷോപ്പ് നടത്തുന്ന നെടുമ്പന കാട്ടൂർ രഞ്ജിത്ത് ഭവനിൽ രഞ്ജിത്ത് (32) ആണ് മരിച്ചത്. എസ്.കെ. രവീന്ദ്രന്റെയും രമണിയുടെയും മകനാണ്.
വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ വടക്കേ മുക്കിനടുത്തായിരുന്നു അപകടം. കുണ്ടറ ഭാഗത്തു നിന്നും വന്ന പിക്കപ്പ് വാൻ പെട്ടെന്ന് കടയിലേക്ക് വളച്ച് കയറ്റുന്നതിനിടെ എതിർദിശയിൽ നിന്നും വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിലായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം സംസ്കരിച്ചു. ഭാര്യ. സുജിത.
Tags : Young man dies in pickup van and bike