തിരുവനന്തപുരം: ലഹരി വില്പനയും ഉപയോഗവുമായി ബന്ധപ്പെട്ട പരാതികൾ രഹസ്യമായി പോർട്ടൽ വഴി നൽകാൻ സംവിധാനമൊരുക്കാൻ എക്സൈസ് വകുപ്പ്.
ജൂലൈ ഒന്നു മുതൽ ‘മയങ്ങില്ല കേരളം’, ജനജാഗ്രതാ പോർട്ടൽ തുടങ്ങുമെന്ന് മന്ത്രി എം. ലിജു പറഞ്ഞു. ഫോണ് വഴി നൽകുന്ന പരാതികൾ ലഹരി മാഫിയയുടെ കൈവശമെത്തുന്ന സാഹചര്യം തടയാനാണ് നടപടി.
രാജ്യത്ത് ആദ്യമാണ് ലഹരി വിരുദ്ധ പ്രവർത്തനത്തിനുള്ള ജനജാഗ്രത പോർട്ടൽ എക്സൈസ് വകുപ്പ് തുടങ്ങുന്നത്.
ജനജാഗ്രതാ പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സമഗ്ര ഡിജിറ്റൽ പ്ലാറ്റ്ഫോമായി പ്രവർത്തിക്കും.