Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Power Cut:

Kollam

പ​വ​ര്‍​ക​ട്ടി​ന് ഇ​ട​യാ​ക്കിയത് ദീ​ര്‍​ഘ​വീ​ക്ഷ​ണ​മു​ള്ള പ​ദ്ധ​തി​യു​ടെ കു​റ​വ് : ബി.​ബി. ഗോ​പ​കു​മാ​ര്‍ എംഎൽഎ

കൊ​ല്ലം : ദീ​ര്‍​ഘ​വീ​ക്ഷ​ണ​മു​ള്ള പ​ദ്ധ​തി​ക​ളു​ടെ കു​റ​വാ​ണ് പ​വ​ര്‍ ക​ട്ടി​ന് ഇ​ട​യാ​ക്കി​യ​തെ​ന്ന് ബി.​ബി ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ. നാ​ണി ഹോ​ട്ട​ലി​ല്‍ കെ​എ​സ്ഇ​ബി ഓ​ഫീ​സേ​ഴ്സ് സം​ഘ് ആ​റാ​മ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​യി​ല്‍ പാ​ര​മ്പ​ര്യേ​ത​ര മേ​ഖ​ല​യി​ല്‍ ഒ​രു വ​ര്‍​ഷം 220 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ച​പ്പോ​ള്‍ കേ​ര​ള​വും പ​ങ്കാ​ളി​യാ​യി. അ​തി​നാ​ല്‍ കേ​ര​ള​ത്തി​ന് 1000 കോ​ടി​യു​ടെ ലാ​ഭ​മു​ണ്ടാ​യി. കേ​ര​ള​ത്തി​ല്‍ പ​ക​ല്‍ സ​മ​യ​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി സം​ഭ​രി​ച്ച് രാ​ത്രി​കാ​ല​ത്തേ​ക്ക് ഉ​പ​യോ​ഗി​ക്കാ​നു​ള്ള ശേ​ഷി ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ള്‍​ക്കി​ല്ല.

വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ചി​ട്ടും സം​ഭ​രി​ച്ച് ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ് ഇ​ന്നു നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി. ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്റെ കാ​ല​ത്ത് യൂ​ണി​റ്റി​ന് നാ​ലു രൂ​പ നി​ര​ക്കി​ല്‍ വൈ​ദ്യു​തി വാ​ങ്ങാ​ന്‍ ഉ​ണ്ടാ​ക്കി​യ ക​രാ​റി​നെ പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്റെ കാ​ല​ത്ത് റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ര്‍​ന്നു​ള്ള പ്ര​തി​സ​ന്ധി​യും പ​വ​ര്‍​ക​ട്ടു​മാ​ണ് കേ​ര​ളം ഇ​ന്നു പ്ര​ധാ​ന​മാ​യി ച​ര്‍​ച്ച ചെ​യ്യു​ന്ന വി​ഷ​യം.

വൈ​ദ്യു​തി മ​ന്ത്രി​യാ​യി​രി​ക്കേ ലാ​വ്‌​ലി​ന്‍ ക​മ്പ​നി​യു​മാ​യി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ണ്ടാ​ക്കി​യ ക​രാ​റി​ന്‍റെ ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് യു​ഡി​എ​ഫ് എ​ക്കാ​ല​വും ര​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​എം​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ശി​വ​ജി സു​ദ​ര്‍​ശ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി യു.​വി സു​രേ​ഷ്, കെ​വി​എം​എ​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഗി​രീ​ഷ് കു​ള​ത്തൂ​ര്‍, എ​ന്‍​ജി​ഒ സം​ഘ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് സം​ഘ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​എ​ന്‍. ര​മേ​ശ്, ബി​എം​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​വി. അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​അ​നി​ല്‍​കു​മാ​ര്‍ സ്വാ​ഗ​ത​വും ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി. ​ഷാ​ന​വാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. എം.​പി രാ​ജീ​വ​ന്‍ സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ച​വ​രെ ആ​ദ​രി​ച്ചു.

 

Latest News

Corehub Up