കൊല്ലത്ത് നടന്ന കെഎസ്ഇബി ഓഫീസേഴ്സ് സംഘ് സംസ്ഥാനസമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം : ദീര്‍ഘവീക്ഷണമുള്ള പദ്ധതികളുടെ കുറവാണ് പവര്‍ കട്ടിന് ഇടയാക്കിയതെന്ന് ബി.ബി ഗോപകുമാര്‍ എംഎല്‍എ. നാണി ഹോട്ടലില്‍ കെഎസ്ഇബി ഓഫീസേഴ്സ് സംഘ് ആറാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ പാരമ്പര്യേതര മേഖലയില്‍ ഒരു വര്‍ഷം 220 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോള് കേരളവും പങ്കാളിയായി. അതിനാല്‍ കേരളത്തിന് 1000 കോടിയുടെ ലാഭമുണ്ടായി. കേരളത്തില്‍ പകല്‍ സമയത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിച്ച് രാത്രികാലത്തേക്ക് ഉപയോഗിക്കാനുള്ള ശേഷി ട്രാന്‍സ്ഫോര്‍മറുകള്‍ക്കില്ല.
വൈദ്യുതി ഉത്പാദിപ്പിച്ചിട്ടും സംഭരിച്ച് ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ് ഇന്നു നേരിടുന്ന പ്രതിസന്ധി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് യൂണിറ്റിന് നാലു രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ ഉണ്ടാക്കിയ കരാറിനെ പിണറായി സര്‍ക്കാരിന്റെ കാലത്ത് റദ്ദാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധിയും പവര്‍കട്ടുമാണ് കേരളം ഇന്നു പ്രധാനമായി ചര്‍ച്ച ചെയ്യുന്ന വിഷയം.
വൈദ്യുതി മന്ത്രിയായിരിക്കേ ലാവ്ലിന് കമ്പനിയുമായി പിണറായി വിജയന് ഉണ്ടാക്കിയ കരാറിന്റെ നടപടികളില്‍ നിന്ന് യുഡിഎഫ് എക്കാലവും രക്ഷിച്ചുകൊണ്ടിരിക്കുന്നതായി അദ്ദേഹം ആരോപിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ.എസ്. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്ശന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന രക്ഷാധികാരി യു.വി സുരേഷ്, കെവിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗിരീഷ് കുളത്തൂര്‍, എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണന്, ഗസറ്റഡ് ഓഫീസേഴ്സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശ്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.വി. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി പി. അനില്‍കുമാര്‍ സ്വാഗതവും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി. ഷാനവാസ് നന്ദിയും പറഞ്ഞു. എം.പി രാജീവന് സര്‍വീസില്‍ നിന്ന് വിരമിച്ചവരെ ആദരിച്ചു.