x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ക്ക​ന്‍ കു​രി​ശു​ മ​ല​യി​ല്‍ വി​ശു​ദ്ധ കു​രി​ശി​ന്‍റെ പു​ക​ഴ്ചാ തി​രു​നാ​ള്‍

വെബ് ഡെസ്ക്
Published: September 21, 2026 02:11 AM IST | Updated: September 21, 2026 02:11 AM IST

പ്രതീകാത്മക ചിത്രം

വെ​ള്ള​റ​ട: പ്ര​സി​ദ്ധ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ തെ​ക്ക​ന്‍ കു​രി​ശു​മ​ല​യി​ല്‍ വി​ശു​ദ്ധ കു​രി​ശി​ന്‍റെ പു​ക​ഴ്ചാ തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു.

രാ​വി​ലെ ഏ​ഴി​നു സം​ഗ​മ​വേ​ദി​യി​ല്‍​നി​ന്നും നെ​റു​ക​യി​ലേ​യ്ക്കു ന​ട​ന്ന കു​രി​ശി​ന്‍റെ വ​ഴി പ്രാ​ര്‍​ഥ​ന​യ്ക്ക് വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കി. നെ​റു​ക​യി​ല്‍ രാ​വി​ലെ എ​ട്ടു മു​ത​ല്‍ ന​ട​ന്ന ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ലീ​ജി​യ​ന്‍ ഓ​ഫ് മേ​രി സം​ഘ​ട​ന നേ​തൃ​ത്വം ന​ല്‍​കി.

തു​ട​ര്‍​ന്നു വി​ശു​ദ്ധ കു​രി​ശി​ന്‍റെ ന​വ​നാ​ള്‍ പ്രാ​ര്‍​ഥ​ന, വ​ച​ന​വി​ചി​ന്ത​നം എ​ന്നി​വ​യും ന​ട​ന്നു. ഒ​ന്പ​തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്കു തെ​ക്ക​ന്‍ കു​രി​ശു​മ​ല അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​രു​ണ്‍ പി. ​ജി​ത്ത് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. തീ​ര്‍​ഥാ​ട​ന ക​മ്മി​റ്റി തി​രു​നാ​ളി​നു​വേ​ണ്ടി​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി.

Tags : Nattuvishesham DistrictNews DeepikaNews Feast

Recent News

Corehub Up