x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ജൂ​നി​യ​ര്‍ അ​ത്‌ല‌​റ്റി​ക്‌​സ്; മു​ന്നേ​റി ഐ​ഡി​യ​ല്‍

വെബ് ഡെസ്ക്
Published: September 21, 2026 03:05 AM IST | Updated: September 21, 2026 03:05 AM IST

പ്രതീകാത്മക ചിത്രം

തേ​ഞ്ഞി​പ്പ​ലം:​ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന 56-ാമ​ത് ജി​ല്ലാ ജൂ​നി​യ​ര്‍ അ​ത്‌ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 22 സ്വ​ര്‍​ണ​വും 14 വെ​ള്ളി​യും 12 വെ​ങ്ക​ല​വും അ​ട​ക്കം 327 പോ​യി​ന്‍റുമാ​യി ഐ​ഡി​യ​ല്‍ ക​ട​ക​ശേ​രി ബ​ഹു​ദൂ​രം മു​ന്നി​ല്‍. ആ​റ് സ്വ​ര്‍​ണ​വും ഏ​ഴ് വെ​ള്ളി​യും ആ​റ് വെ​ങ്ക​ല​വും അ​ട​ക്കം 128 പോ​യി​ന്‍റു​മാ​യി സി​എ​ച്ച്എം എ​ച്ച്എ​സ്എ​സ് പൂ​ക്കൊ​ള​ത്തൂ​ര്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.

മൂ​ന്ന് സ്വ​ര്‍​ണ​വും ഏ​ഴ് വെ​ള്ളി​യും നാ​ല് വെ​ങ്ക​ല​വു​മാ​യി 89 പോ​യി​ന്‍റോടെ റി​യ​ല്‍ റ​ണ്ണേ​ഴ്‌​സ് പു​ത്ത​ന​ത്താ​ണി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. 76 പോ​യി​ന്റോ​ടെ സു​ല്ല​മു​സ​ലാം സ​യ​ന്‍​സ് കോ​ള​ജ് അ​രീ​ക്കോ​ട് നാ​ലും 47പോ​യി​ന്‍റുമാ​യി സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍ പെ​രി​ന്ത​ല്‍​മ​ണ്ണ അ​ഞ്ചും സ്ഥാ​ന​ത്തു​മാ​ണ്. മീ​റ്റ് ഇ​ന്ന് സ​മാ​പി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Athletics

Recent News

Corehub Up