പരിക്കേറ്റ ബൈക്ക്യാത്രികനെ ആശുപത്രിയിലേക്ക് മാറ്റാൻ, നിർദേശം നൽകുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ.
വരാപ്പുഴ: കണ്ടെയ്നർ റോഡിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക്യാത്രികനു സഹായവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കോതാട് മൂലമ്പിള്ളി പാലത്തിനു മുകളിൽ രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു രക്തം വാർന്ന നിലയിൽ റോഡിൽ കിടന്ന യുവാവിനാണു മുഖ്യമന്ത്രി രക്ഷകനായത്.
ഇന്നലെ വൈകുന്നേരം ചേരാനല്ലൂരിൽനിന്ന് എറണാകുളത്തേക്കു മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുമ്പോഴാണു സംഭവം.
റോഡിൽ കിടന്ന യുവാവിനെ കണ്ടു കാറിൽനിന്നിറങ്ങിയ മുഖ്യമന്ത്രി പൈലറ്റ് വാഹനത്തിലെ ഉദ്യോഗസ്ഥരോടു യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് പൈലറ്റ് വാഹനത്തിന്റെ അകമ്പടി ഇല്ലാതെയാണ് മുഖ്യമന്ത്രി യാത്ര തുടർന്നത്.
Tags : NattuVishesham DistrictNews