x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​സ്റ്റി​ൻ മാ​ർ​ട്ടി​ൻ മെ​മ്മോ​റി​യ​ൽ വ​ടം​വ​ലി​യി​ൽ എ​വ​ർ​ഷൈ​ൻ കൊ​ണ്ടോ​ട്ടി ജേ​താ​ക്ക​ൾ

വെബ് ഡെസ്ക്
Published: September 22, 2026 03:49 AM IST | Updated: September 22, 2026 03:49 AM IST

ചു​ള്ളി​യി​ൽ ന​ട​ന്ന ജ​സ്റ്റി​ൻ മാ​ർ​ട്ടി​ൻ മെ​മ്മോ​റി​യ​ൽ അ​ഖി​ല കേ​ര​ള വ​ടം​വ​ലി മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്നു.

മാ​ലോം: ചു​ള്ളി രാ​ജീ​വ്ജി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജ​സ്റ്റി​ൻ മാ​ർ​ട്ടി​ൻ മെ​മ്മോ​റി​യ​ൽ അ​ഖി​ല കേ​ര​ള വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ എ​വ​ർ​ഷൈ​ൻ കൊ​ണ്ടോ​ട്ടി (മ​ല​പ്പു​റം) ജേ​താ​ക്ക​ളാ​യി. വി​ന്നേ​ഴ്സ് അ​മ്മാ​നി (വ​യ​നാ​ട്) ര​ണ്ടാം സ്ഥാ​ന​വും യു​വ​ധാ​ര ന​ടു​വി​ൽ (ക​ണ്ണൂ​ർ) മൂ​ന്നാം സ്ഥാ​ന​വും നേ​ടി. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 19 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ജോ​സ് മു​ഖ്യാ​തി​ഥി​യാ​യി.

പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ഷോ​ബി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ് മാ​ത്യു, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി​ബി​ച്ച​ൻ പു​ളി​ങ്കാ​ല, ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ അ​റ​യ്ക്ക​ൽ, സെ​ക്ര​ട്ട​റി വി​ഷ്ണു പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​അ​ല​ക്സ് നി​ര​പ്പേ​ൽ സ​മ്മാ​ന​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. നാ​ടി​ന്‍റെ വി​വി​ധ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടു​ള്ള നി​വേ​ദ​നം രാ​ജു ക​ട്ട​ക്ക​യം സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ​ക്ക് സ​മ​ർ​പ്പി​ച്ചു. ര​ണ്ടു​വ​ർ​ഷം മു​മ്പ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ജ​സ്റ്റി​ൻ മാ​ർ​ട്ടി​ന്‍റെ ഓ​ർ​മ​യ്ക്കാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

Tags : Nattuvishesham DistrictNews

Recent News

Corehub Up