x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്ക​ണം: ദേ​വ​സ്യ മേ​ച്ചേ​രി

വെബ് ഡെസ്ക്
Published: September 22, 2026 04:52 AM IST | Updated: September 22, 2026 04:52 AM IST

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​ഴ​യ​ങ്ങാ​ടി മേ​ഖ​ല സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്ത പ്ര​സം​ഗി​ക്കു​ന്നു.

പ​ഴ​യ​ങ്ങാ​ടി: ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന നി​ല​പാ​ടു​ക​ളി​ൽ നി​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പി​ൻ​മാ​റ​ണ​മെ​ന്ന് ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ മേ​ച്ചേ​രി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​ഴ​യ​ങ്ങാ​ടി മേ​ഖ​ല സ​മ്മേ​ള​നം ‌ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാ​ല​ര​ക്കോ​ടി വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഇ.​പി. പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ബാ​ഷി​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​ഷ്യ കി​ക്ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ മു​ഹ​മ്മ​ദ് മൊ​ഷാ​ദി​നെ ആ​ദ​രി​ച്ചു. എം.​പി. തി​ല​ക​ൻ, പി.​വി. അ​ബ്ദു​ള്ള, സി.​എ. സ​ലാം, സി. ​മ​ൻ​സൂ​ർ ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ഇ.​പി. പ്ര​മോ​ദ്- പ്ര​സി​ഡ​ന്‍റ്, സി.​എ. സ​ലാം- ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​മൂ​ർ​ഹാ​ജി -ട്ര​ഷ​റ​ർ.

Tags : Nattuvishesham DistrictNews

Recent News

Corehub Up