തലോർ ഉണ്ണിമിശിഹാ ഇടവകയിലെ മതബോധന ദിനാഘോഷം അതിരൂപത മതബോധന ഡയറക്ടർ ഫാ. സൈജു തൈക്കാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു. വികാരി ഫാ. ജോഷി വെണ്ണാട്ടുപറന്പിൽ സമീപ
തൃശൂർ: തലോർ ഉണ്ണിമിശിഹാ ഇടവകയിലെ മതബോധന ദിനാഘോഷം അതിരൂപത മതബോധന ഡയറക്ടർ ഫാ. സൈജു തൈക്കാട്ടിൽ ഉദ്ഘാടനംചെയ്തു. വിശ്വാസം ദൈവത്തിന്റെ ദാനമാണെന്നും ഇടവകയുടെ സുവർണ ജൂബിലി ആഘോഷിക്കുന്ന ഈ സാഹചര്യത്തിൽ വിശ്വാസം ഊട്ടിയുറപ്പിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ തയാറാക്കിയ കൈയെഴുത്തുമാസിക പ്രകാശനംചെയ്തു.
വികാരി ഫാ. ജോഷി വെണ്ണാട്ടുപറന്പിൽ അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. ക്ലിന്റ് പാണേങ്ങാടൻ, ഡീക്കൻ ജോസഫ് ഞെരിഞ്ഞപ്പിള്ളി, ഹോളി ഫാമിലി കോണ്‍വെന്റിലെ സിസ്റ്റർ പ്രിൻസി തെരേസ്, പ്രിൻസിപ്പൽ ഇ.ആർ. ജെയ്സൺ, കൈക്കാരൻ ബാബുദാസ് തരകൻ, പിടിഎ പ്രസിഡന്റ് ടി.എ. ആന്റോ, കണ്‍വീനർ റിഫിൻ കുന്നത്ത്, സെക്രട്ടറി ആൻ റോസ് റോബിൻ എന്നിവർ പ്രസംഗിച്ചു.
മതബോധനരംഗത്ത് ദീർഘകാലം സേവനമനുഷ്ഠിച്ച കെ.എം. ആന്റണി, പി.എ. ജോണ്സൺ, ഡേവീസ് കുറ്റിക്കാട്ട്, ഇ.ആർ. ജെയ്സണ്‍ എന്നിവരെ
ആദരിച്ചു.
Tags : NattuVishesham DistrictNews