x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​രി​ശി​ന്‍റെ പു​ക​ഴ്ച​യു​ടെ തി​രു​നാ​ള്‍ ഭ​ക്തി​സാ​ന്ദ്രം

വെബ് ഡെസ്ക്
Published: September 22, 2026 06:18 AM IST | Updated: September 22, 2026 06:18 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍ കു​രി​ശി​ന്‍റെ പു​ക​ഴ്ചയു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ആ​ശീ​ര്‍​വാ​ദം​ ന​ല്‍​കു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍ കു​രി​ശി​ന്‍റെ പു​ക​ഴ്ച​യു​ടെ തി​രു​നാ​ള്‍ ഭ​ക്തി​സാ​ന്ദ്ര​മാ​യി.

ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് മാ​പ്രാ​ണം ഹോ​ളി​ക്രോ​സ് ച​ര്‍​ച്ച് വി​കാ​രി ഫാ. ​ആ​ന്‍റോ പാ​ണാ​ട​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം​വ​ഹി​ച്ചു. വൈ​കീ​ട്ട് ന​ട​ന്ന വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പ് ആ​ശീ​ര്‍​വാ​ദം, വ​ന്ദ​നം എ​ന്നി​വ​യ്ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം​വ​ഹി​ച്ചു.

\രാ​വി​ലെ മു​ത​ല്‍​ന​ട​ന്ന കു​രി​ശു​സ​മ​ര്‍​പ്പ​ണ നേ​ര്‍​ച്ച​യ്ക്ക് നിരവധിപേർ പ​ങ്കു​ചേ​ര്‍​ന്നു. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍, അ​സി​.വി​കാ​രി​മാ​രാ​യ ഫാ. ​ലി​ന്‍റോ കാ​രേ​ക്കാ​ട​ന്‍, ഫാ. ​വി​ബി​ന്‍ വേ​രം​പി​ലാ​വി​ല്‍, ഫാ. ​ക്രി​സ്റ്റോ​ണ്‍ കൈ​നാ​ട​ത്തു​പ​റ​മ്പി​ല്‍, കൈ​ക്കാ​ര​ന്‍​മാ​രാ​യ ജി​ജി പ​ള്ളാ​യി, ടോ​ണി ചെ​റി​യാ​ട​ന്‍, ജോ​മി ചേ​റ്റു​പു​ഴ​ക്കാ​ര​ന്‍, ഷോ​ബി കി​ഴ​ക്കേ​പീ​ടി​ക എ​ന്നി​വ​ര്‍ നേ​തൃ​ത്വം​ന​ല്‍​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up