തൃശൂർ അതിരൂപത ദർശനസഭാ സമൂഹത്തിന്റെ ഓഫീസ് ഉദ്ഘാടനവും ജനറൽബോഡി യോഗവും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: അതിരൂപത ദർശനസഭാ സമൂഹത്തിന്റെ ഓഫീസ് ഉദ്ഘാടനവും ജനറൽബോഡി യോഗവും കാത്തലിക് പാസ്റ്ററൽ സെന്ററിൽ നടന്നു.
ഡയറക്ടർ ഫാ. പോൾസൺ പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു. തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. 2026- 2029 കാലയളവിലേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും ഓഫിസ് വെഞ്ചരിപ്പും നടന്നു. തെരഞ്ഞെടുക്കപ്പെട്ട പുതിയ അതിരൂപത ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ് തു.
മുൻ ഭാരവാഹികളെ ആദരിച്ചു. അതിരൂപത ദർശനസഭാ സമൂഹം പ്രസിഡന്റ് ജോഷി മണാലി, സെക്രട്ടറി ജോബി മുള്ളക്ക ര, ട്രഷറർ എം. ഹെൻറി ലൂക്കോസ്
എന്നിവർ നേതൃത്വം നൽകി.
Tags : NattuVishesham DistrictNews