x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈ​സ്ത​വ സ​ന്ദേ​ശ​ങ്ങ​ള്‍ മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രാ​ന്‍ ബൈ​ബി​ള്‍ ക​ലോ​ത്സ​വ​ങ്ങ​ള്‍ സ​ഹാ​യ​ക​ര​മാ​ക​ണം: മാ​ര്‍ ക​ണ്ണൂ​ക്കാ​ട​ന്‍

വെബ് ഡെസ്ക്
Published: September 22, 2026 06:15 AM IST | Updated: September 22, 2026 06:15 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട ഫൊ​റോ​ന ബൈ​ബി​ള്‍ ക​ലോ​ത്സ​വം ക്രി​സ്‌​റ്റോ ഫെ​സ്റ്റ് 2026 തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ​ചെ​യ്യു​ന്നു. ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ സ​മീ​പം.

ഇ​രി​ങ്ങാ​ല​ക്കു​ട: വി​ശ്വാ​സ​ത്തി​ന്‍റെ വെ​ളി​ച്ച​വും സൗ​ഹൃ​ദ​ത്തി​ന്‍റെ ഊ​ഷ്മ​ള​ത​യും സ​ര്‍​ഗാ​ത്മ​ക​ത​യു​ടെ നി​റ​ങ്ങ​ളും ഒ​രു​മി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ വേ​ദി​യാ​ണ് ബൈ​ബി​ള്‍ ക​ലോ​ത്സ​വ​ങ്ങ​ളെ​ന്ന് തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ.

ഇ​രി​ങ്ങാ​ല​ക്കു​ട ഫൊ​റോ​ന ബൈ​ബി​ള്‍ ക​ലോ​ത്സ​വം ക്രി​സ്‌​റ്റോ ഫെ​സ്റ്റ് 2026 ഉ​ദ്ഘാ​ട​നം​ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ല​ക​ളി​ലൂ​ടെ ക്രൈ​സ്ത​വ സ​ന്ദേ​ശ​ങ്ങ​ള്‍ മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രാ​നും ബൈ​ബി​ള്‍ ക​ലോ​ത്സ​വ​ങ്ങ​ള്‍ സ​ഹാ​യ​ക​ര​മാ​ക​ണ​മെ​ന്ന് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​ത്തി​ല്‍ ഓ​ര്‍​മ​പ്പെ​ടു​ത്തി.

ഫൊ​റോ​ന വി​കാ​രി ഫാ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​നൂ​പ് കോ​ല​ങ്ക​ണ്ണി സ്വാ​ഗ​ത​വും അ​സി. വി​കാ​രി ഫാ. ​ലി​ന്‍റോ കാ​രേ​ക്കാ​ട​ന്‍ ആ​ശം​സ​ക​ളും​നേ​ര്‍​ന്നു. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജെ​യിം​സ് അ​ക്ക​ര​ക്കാ​ര​ന്‍ ന​ന്ദി പ​റ​ഞ്ഞു.

ഫൊ​റോ​ന സെ​ക്ര​ട്ട​റി സി​സ്റ്റ​ര്‍ ആ​ഞ്ച​ലി​ന്‍ സി​എ​ച്ച്എ​ഫ്, അ​വ​ത​ര​ണ ക​ണ്‍​വീ​ന​ര്‍ സി.​ജെ. വി​നു, ഫൊ​റോ​ന കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ റോ​ബി​ന്‍ ഫ്രാ​ന്‍​സി​സ്, സി​ജു യോ​ഹ​ന്നാ​ന്‍, സോ​ന ബാ​ബു എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​.

ഫൊ​റോ​ന​യി​ലെ 22 യൂ​ണി​റ്റു​ക​ളി​ല്‍​നി​ന്നാ​യി അ​ഞ്ഞൂ​റി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​വി​ധ​യി​ന​ങ്ങ​ളി​ല്‍ മ​ത്സ​രി​ച്ചു. ക​ലോ​ത്സ​വ​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട ഡോ​ണ്‍ ബോ​സ്‌​കോ യൂ​ണി​റ്റ് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി.

ര​ണ്ടാ​സ്ഥാ​നം സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ യൂ​ണി​റ്റും മൂ​ന്നാം​സ്ഥാ​നം ഇ​രി​ങ്ങാ​ല​ക്കു​ട വെ​സ്റ്റ് ഡോ​ളേ​ഴ്‌​സ് യൂ​ണി​റ്റും ക​ര​സ്ഥ​മാ​ക്കി.

Tags : NattuVishesham DistrictNews

Recent News

Corehub Up