x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വ​ദി​നം-2026 കുടുംബസംഗമം ശ്രദ്ധേയമായി

വെബ് ഡെസ്ക്
Published: September 22, 2026 06:26 AM IST | Updated: September 22, 2026 06:26 AM IST

പാ​ല​ക്കാ​ട് ച​ക്കാ​ന്ത​റ പാ​സ്റ്റ​റ​ൽ സെ​ന്‍ററി​ൽ ന​ട​ന്ന കു​ടും​ബസം​ഗ​മം ‘ജീവദിനം’ ബി​ഷ​പ്് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്​ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ല​ക്കാ​ട്: രൂ​പ​ത​യി​ലെ നാ​ലും അ​തി​ല​ധി​ക​വും കു​ഞ്ഞു​ങ്ങ​ളു​ള്ള വ​ലി​യ കു​ടും​ബ​ങ്ങ​ളു​ടെ സം​ഗ​മം പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ആ​ദ്യ സെ​ഷ​നി​ൽ ഡോ. ​ഫി​ന്‍റോ ഫ്രാ​ൻ​സി​സ് ക്ലാ​സു​ക​ൾ ന​യി​ച്ചു. ക്രി​സ്റ്റോ ജോ​ർ​ജി​ന്‍റെ ഷെ​യ​റിം​ഗും സെ​ഷ​നി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

മ​ജീ​ഷ്യ​ൻ ജോ​യ്സ് മു​ക്കു​ടം വ​ച​ന​വി​സ്മ​യം അ​വ​ത​രി​പ്പി​ച്ചു. രൂ​പ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ 64 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്ന് 403 അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. കു​ടും​ബ​ങ്ങ​ൾ വ​ലി​യ കു​ടും​ബ​ത്തി​ന്‍റെ സ​ന്തോ​ഷ​വും കു​ഞ്ഞു​ങ്ങ​ളു​ടെ സാ​നി​ധ്യം ന​ല്കു​ന്ന സം​തൃ​പ്തി​യും പ​ങ്കു​വ​ച്ചു. ജീ​വ​ദി​നം 2026 ന്‍റെ പാ​ല​ക്കാ​ട് രൂ​പ​ത പ്രോ​ലൈ​ഫ് ഡ​യ​റ​ക്ട​ർ ഫാ. ​ടോം കി​ഴ​ക്കേ​ട​ത്ത് സ്വാ​ഗ​ത​വും ഫാ​മി​ലി അ​പ്പോ​സ്റ്റ​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​അ​രു​ണ്‍ ക​ല​മ​റ്റ​ത്തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ജീ​വ​ദി​നം 2026 ക​ണ്‍​വീ​ന​ർ ഫാ. ​ലാ​ലു ഓ​ലി​ക്ക​ലും രൂ​പ​ത​യു​ടെ വി​ദ്യാ​ഭ്യാ​സ സം​രം​ഭ​മാ​യ സ്റ്റാ​ർ​സ് വി​ദ്യാ​ർ​ഥി​ക​ളും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജീ​വ​ദി​നം 2026 ൽ ​പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ജീ​വ​ദി​നം 2026 മൊ​മ​ന്‍റോ സ​മ്മാ​നി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up