x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ന്ദ​ന​ക്കാം​പാ​റ-​കാ​ഞ്ഞി​ര​ക്കൊ​ല്ലി റോ​ഡി​ൽ യാ​ത്രാദു​രി​തം

വെബ് ഡെസ്ക്
Published: September 22, 2026 04:48 AM IST | Updated: September 22, 2026 04:48 AM IST

ടാ​റിം​ഗ് ത​ക​ർ​ന്ന് വാ​ഹ​ന യാ​ത്ര ദു​രി​താ​വ​സ്ഥ​യി​ലാ​യ ച​ന്ദ​ന​ക്കാം​പാ​റ-​കാ​ഞ്ഞി​ര​ക്കൊ​ല്ലി റോ​ഡ്.

പ​യ്യാ​വൂ​ർ: ച​ന്ദ​ന​ക്കാം​പാ​റ-​കാ​ഞ്ഞി​ര​ക്കൊ​ല്ലി റോ​ഡി​ലെ ടാ​റിം​ഗ് ത​ക​ർ​ന്ന് കു​ണ്ടും കു​ഴി​യു​മാ​യ​തോ​ടെ പാ​ടാം​ക​വ​ല, ചീ​ത്ത​പ്പാ​റ, ആ​നി​ക്കോ​ട്, കൊ​ട്ടാ​ടി​ക്ക​വ​ല, കാ​ഞ്ഞി​ര​ക്കൊ​ല്ലി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള​ള​വ​ർ ക​ടു​ത്ത യാ​ത്രാ​ദു​രി​ത​ത്തി​ലാ​യി. വി​വി​ധ സ്‌​കൂ​ൾ ബ​സു​ക​ൾ, ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ, ഓ​ട്ടോ​റി​ക്ഷ​ക​ൾ എ​ന്നി​വ​യ​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് നി​ത്യ​വും ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.
റോ​ഡി​ന്‍റെ ത​ക​ർ​ച്ച അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര​യ്ക്ക് ത​യാ​റാ​കാ​ത്ത സ്ഥി​തി​യു​മാ​ണ്. യാ​ത്രാ​ദു​രി​തം മൂ​ലം കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലെ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്താ​റു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വും കു​റ​ഞ്ഞു തു​ട​ങ്ങി.

ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​റോ​ഡ് ന​ന്നാ​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും ക​രാ​ർ ഏ​റ്റെ​ടു​ക്കാ​ൻ ആ​രും ത​യാ​റാ​കാ​ത്ത​തി​നാ​ൽ പ​ണി ന​ട​ത്താ​നാ​യി​ല്ല. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ഈ ​റോ​ഡി​നോ​ടു കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യി​ൽ മേ​ഖ​ല​യി​ലെ സം​യു​ക്ത ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളും വി​വി​ധ സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളും ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. യോ​ഗ​ത്തി​ൽ ശ്രേ​യ​സ് സം​ഘം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ക​ള​രി​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ബാ​സ്റ്റ്യ​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ, ഷാ​ജി പാ​റ​മ്പു​ഴ, ശി​വ​ദാ​സ​ൻ പാ​ല​ത്തൂ​ർ, സോ​ജ​ൻ പാ​ട്ട​ത്തി​ൽ, ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ മ​നോ​ജ് ഉ​മ്മ​ത്താ​ഴ​ത്ത്, ബി​നോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up