x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ൽ സ്പ്രിംഗ്ലർ ജലസേചനം ആ​രം​ഭി​ച്ചു​

ജോ​ജി തോ​മ​സ്
Published: September 22, 2026 05:19 AM IST | Updated: September 22, 2026 05:19 AM IST

നീ​ർ​ച്ചാ​ലു​ക​ളി​ൽ ജ​ല​ല​ഭ്യ​ത കു​റ​ഞ്ഞ നി​ല​യി​ൽ

നെ​ല്ലി​യാ​മ്പ​തി: വേ​ന​ൽ​ച്ചൂ​ട് ശ​ക്ത​മാ​യ​തോ​ടെ നെ​ല്ലി​യാ​മ്പ​തി​യി​ലെ തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ൽ ജ​ല​സേ​ച​നം ആ​രം​ഭി​ച്ചു. പ​ല​ക​പാ​ണ്ടി, പു​ല​യ​ൻ​പാ​റ, ലി​ല്ലി ഡി​വി​ഷ​ൻ തു​ട​ങ്ങി​യ സ്വ​കാ​ര്യ തോ​ട്ട​ങ്ങ​ളി​ലാ​ണ് തേ​യി​ല​ച്ചെ​ടി​ക​ൾ​ക്ക് സ്പ്രിം​ഗ്ല​ർ സം​വി​ധാ​ന​ത്തി​ലൂ​ടെ വെ​ള്ളം ന​ന​യ്ക്കാ​ൻ തു​ട​ങ്ങി​യ​ത്. മ​ഴ​യു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തും പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ ചൂ​ട് കൂ​ടി​യ​തും തേ​യി​ല​ച്ചെ​ടി​ക​ളു​ടെ വ​ള​ർ​ച്ച​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തോ​ട്ട​ങ്ങ​ളി​ൽ ജ​ല​സേ​ച​നം വ്യാ​പ​ക​മാ​ക്കു​ന്ന​ത്.
സാ​ധാ​ര​ണ​യാ​യി ത​ണു​പ്പും ഈ​ർ​പ്പ​വും നി​ല​നി​ൽ​ക്കു​ന്ന നെ​ല്ലി​യാ​മ്പ​തി മ​ല​നി​ര​ക​ളി​ൽ ഇ​ത്ത​വ​ണ ചൂ​ട് വ​ർ​ധി​ച്ച​തോ​ടെ തേ​യി​ല​ക്കൊ​ളു​ന്തി​ന്‍റെ വ​ള​ർ​ച്ച​യി​ലും കു​റ​വു​ണ്ടാ​കു​ന്നു​ണ്ട്. മ​ണ്ണി​ലെ ഈ​ർ​പ്പം നി​ല​നി​ർ​ത്തു​ന്ന​തി​നും ചെ​ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് തോ​ട്ട​ങ്ങ​ളി​ൽ സ്പ്രിം​ഗ്ല​ർ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് വെ​ള്ളം ത​ളി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം നെ​ല്ലി​യാ​മ്പ​തി ചു​രം റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള നീ​ർ​ച്ചാ​ലു​ക​ളി​ലും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ലും ജ​ല​ല​ഭ്യ​ത ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ക​ന​ത്ത ചൂ​ടി​നെ തു​ട​ർ​ന്ന് നീ​ർ​ച്ചാ​ലു​ക​ളി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും നേ​രി​യ തോ​തി​ൽ മാ​ത്ര​മാ​ണ് വെ​ള്ളം ല​ഭി​ക്കു​ന്ന​ത്. സ്ഥി​ര​മാ​യി വെ​ള്ളം ല​ഭി​ച്ചി​രു​ന്ന ചി​ല നീ​രു​റ​വ​ക​ളും ഇ​പ്പോ​ൾ വ​റ്റു​ന്ന സ്ഥി​തി​യി​ലാ​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

വ​ന​മേ​ഖ​ല​യി​ലെ ജ​ല​സ്രോ​ത​സു​ക​ളി​ൽ ജ​ല​ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ൾ വെ​ള്ളം തേ​ടി വ​ന​ത്തി​ൽ​നി​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന സാ​ഹ​ച​ര്യം തു​ട​രു​ക​യാ​ണ്. പ്ര​ത്യേ​കി​ച്ച് ആ​ന, കാ​ട്ടു​പ​ന്നി, ക​ര​ടി തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​നി​ധ്യം ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലും തോ​ട്ട​മേ​ഖ​ല​ക​ളി​ലും വ​ർ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ട്. വെ​ള്ളം തേ​ടി വ​ന്യ​മൃ​ഗ​ങ്ങ​ൾ പോ​ത്തു​ണ്ടി ഡാ​മി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ചൂ​ട് ഇ​നി​യും ശ​ക്ത​മാ​കു​ക​യും മ​ഴ ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്താ​ൽ തേ​യി​ല ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഷി​ക​വി​ള​ക​ളെ ഇ​ത് കൂ​ടു​ത​ൽ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് തോ​ട്ടം മേ​ഖ​ല​യി​ലു​ള്ള​വ​ർ. വ​ന​മേ​ഖ​ല​യി​ലെ സ്വാ​ഭാ​വി​ക ജ​ല​സ്രോ​ത​സു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.

Tags : Nattuvishesham DistrictNews

Recent News

Corehub Up