x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ഫ​ർ സോ​ൺ വി​ഷ​യ​ത്തി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ പാ​ലി​ക്ക​ണം: മ​ല​യോ​ര ജ​ന​ത

വെബ് ഡെസ്ക്
Published: September 22, 2026 04:38 AM IST | Updated: September 22, 2026 04:38 AM IST

ആറളം വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന കേളകം പഞ്ചായത്തിലെ ജനവാസ മേഖല.

കേ​ള​കം: ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ബ​ഫ​ർ​സോ​ൺ വി​ഷ​യ​ത്തി​ൽ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ പാ​ലി​ക്ക​ണ​മെ​ന്ന് കേ​ള​കം മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.​സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ബ​ഫ​ർ​സോ​ൺ പൂ​ജ്യം എ​ന്ന​താ​യി​രു​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്. ഇ​തി​ന് വി​രു​ദ്ധ​മാ​യാ​ണ് ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ 50 മീ​റ്റ​ർ ബ​ഫ​ർ​സോ​ൺ നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ ചൂ​ണ്ടി​ക്കാ​ട്ടി. നി​ർ​ദേ​ശം പു​നഃ​പ​രി​ശോ​ധി​ച്ച് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ജ​ന​കീ​യ കൂ​ട്ടാ​യ്മ മു​ന്ന​റി​യി​പ്പ് ന​ൽ​കി. നി​ല​വി​ലെ നി​ർ​ദേ​ശം ന​ട​പ്പാ​യാ​ൽ കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ളെ​യാ​ണ് പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ക​യെ​ന്നും കൂ​ട്ടാ​യ്മ ചൂ​ണ്ടി​ക്കാ​ട്ടി.

ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ കി​ഴ​ക്കേ അ​തി​ർ​ത്തി​യി​ൽ വ​ള​യം​ചാ​ൽ മു​ത​ൽ രാ​മ​ച്ചി വ​രെ​യു​ള്ള 13.5 കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​ത്താ​ണ് 50 മീ​റ്റ​ർ ആ​കാ​ശ​ദൂ​ര​ത്തി​ൽ ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ൺ വേ​ണ​മെ​ന്ന നി​ർ​ദേ​ശം വ​നം​വ​കു​പ്പ് കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തായിരുന്നു ഇത്.

നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടും ഫലമില്ല

ബ​ഫ​ർ​സോ​ൺ നി​ർ​ദേ​ശം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കും വ​നം​വ​കു​പ്പ് മ​ന്ത്രി​ക്കും എം​എ​ൽ​എ​യ്ക്കും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ത​വ​ണ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വി​ഷ​യ​ത്തി​ൽ കാ​ര്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ബ​ഫ​ർ​സോ​ൺ വി​ഷ​യം പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന് നേ​ര​ത്തെ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​തി​യ ഭ​ര​ണ​സ​മി​തി​യും ഇതേ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ജ​ന​പ്ര​തി​നി​ധി​കൾ ഈ ഉറപ്പൊന്നും ഗൗ​ര​വ​ത്തോ​ടെ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നാ​ണ് ആക്ഷേപം. ഇ​തോ​ടെ​യാ​ണ് വ​നം​വ​കു​പ്പിന്‍റെ നി​ർ​ദേ​ശം തി​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ നാ​ട്ടു​കാ​ർ തീ​രു​മാ​നി​ച്ച​ത്.

ജനജീവിതത്തിന് നിയന്ത്രണമെന്ന ആശങ്കയും

ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ൺ നി​ല​വി​ൽ വ​ന്നാ​ൽ നി​രോ​ധി​ച്ചി​ട്ടു​ള്ള​തും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തു​മാ​യ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ്വൈ​ര്യ​ജീ​വി​ത​ത്തെ ബാ​ധി​ക്കു​ച്ചേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ശ​ക്ത​മാ​ണ്. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും ഭൂ​മി​യു​ടെ ക്ര​യ​വി​ക്ര​യ​ങ്ങ​ൾ​ക്കും ഉ​ൾ​പ്പെ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്നേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്. റ​ബ​ർ അ​ധി​ഷ്ഠി​ത വ്യ​വ​സാ​യ​ങ്ങ​ൾ നി​രോ​ധ​ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തും ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.

Tags : Nattuvishesham DistrictNews

Recent News

Corehub Up