പെരുമ്പടവ് ബിവിജെഎം ഹയർ സെക്കൻഡറി സ്കൂളിൽ അനുവദിച്ച ഗൈഡ്സ് റേഞ്ചർ യൂണിറ്റിന്റെ ഉദ്ഘാടനം ടി.കെ. ഗോവിന്ദൻ എംഎൽഎ നിർവഹിക്കുന്നു.
പെരുമ്പടവ്: ബിവിജെഎം ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിച്ച ഗൈഡ്സ് റേഞ്ചർ യൂണിറ്റിന്റെ ഉദ്ഘാടനം ടി.കെ. ഗോവിന്ദൻ എംഎൽഎ നിർവഹിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് ഡിവൈഎസ്പി ടി.പി. സുമേഷ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാ. ജോർജ് തൈക്കുന്നുംപുറം, എം.പി. ഗോപി, ദീപു ജോർജ്, ഷിജി ടോമി, മുഖ്യാധ്യാപകൻ സാൽവി സെബാസ്റ്റ്യൻ, പ്രിൻസിപ്പൽ റിൻസി ഏബ്രഹാം, ജയിംസ് ഇല്ലിക്കൽ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews