സർവീസിൽനിന്ന് വിരമിക്കുന്ന പരപ്പ ക്ഷീര വികസന ഓഫീസർ പി.വി. മനോജ് കുമാറിനെ ബളാംതോട് ക്ഷീരസംഘം പ്രസിഡന്റ് കെ.എൻ. വിജയകുമാരൻ നായർ ആദരിക്കുന്നു.
ബളാംതോട്: സർവീസിൽനിന്ന് വിരമിക്കുന്ന പരപ്പ ക്ഷീര വികസന ഓഫീസർ പി.വി. മനോജ് കുമാറിന് ബളാംതോട് ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
സംഘം പ്രസിഡന്റ് കെ.എൻ. വിജയകുമാരൻ നായർ ഉപഹാരം നൽകി. പഞ്ചായത്ത് അംഗം കെ.സി. മോഹൻദാസ്, മിൽമ കാസർഗോഡ് പി ആൻഡ് ഐ ഓഫീസ് ഹെഡ് വി.ഷാജി, കേരള ഫീഡ്സ് ഫീൽഡ് അസിസ്റ്റന്റ് സുനിൽ മാടക്കൽ, സംഘം സെക്രട്ടറി സി.എസ്. പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് സുലേഖ രാധാകൃഷ്ണൻ, ഡയറക്ടർമാരായ മാത്യു സെബാസ്റ്റ്യൻ, ജോജി ജോർജ്, കെ.എസ്. ശശിധരൻ നായർ, കെ.കെ. രാഘവൻ, വി.രാജശ്രീ, എസ്.ശശികല എന്നിവർ സംബന്ധിച്ചു.
Tags : Nattuvishesham DistrictNews