x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഠി​ന​മാ​ണെ​ങ്കി​ലും ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സ് കി​രീ​ടം നി​ല​നി​ര്‍​ത്തും: ആ​ന്‍​ഡ്രേ ചെ​ര്‍​ണി​ഷോ​വ്

വെബ് ഡെസ്ക്
Published: September 22, 2026 04:27 AM IST | Updated: September 22, 2026 04:27 AM IST

ക​ണ്ണൂ​ർ പ്ര​സ് ക്ല​ബി​ന്‍റെ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് എ​ഫ്‌​സി മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ ആ​ന്‍​ഡ്രേ ചെ​ര്‍​ണി​ഷോ​വ്, ക്യാ​പ്റ്റ​ന്‍​മാ​രാ​യ ഏ​ണ​സ്റ്റീ​ന്‍ ല​വ്‌​സാം​ബ, അ​സി​

ക​ണ്ണൂ​ര്‍: ക​ഴി​ഞ്ഞ ത​വ​ണ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ മ​ത്സ​രം ക​ടു​ക്കു​മെ​ങ്കി​ലും സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യി​ലെ കി​രീ​ടം നി​ല​നി​ര്‍​ത്തി ച​രി​ത്രം കു​റി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സ് എ​ഫ്സി മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ ആ​ന്‍​ഡ്രേ ചെ​ര്‍​ണി​ഷോ​വ്. അ​തി​നാ​യി ടീം ​ക​ഠി​ന​മാ​യ പ​രി​ശീ​ല​ന​ത്തി ലാ​ണ്. ഇ​ത്ത​വ​ണ​യും ക​ണ്ണൂ​രി​ന് അ​ഭി​മാ​നി​ക്കാ​വു​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ യെ​ന്നും ക​ണ്ണൂ​ര്‍ പ്ര​സ് ക്ല​ബി​ന്‍റെ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ല്‍ ചെ​ര്‍​ണി​ഷോ​വ് പ​റ​ഞ്ഞു.

സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള വ​ള​ര്‍​ന്നു​വ​രു​ന്ന യു​വ​താ​ര​ങ്ങ​ള്‍​ക്ക് മി​ക​ച്ച അ​വ​സ​ര​മാ​ണ് ന​ല്‍​കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നു​മു​ള്ള മി​ക​ച്ച താ​ര​ങ്ങ​ള്‍ സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യി​ല്‍ ക​ളി​ക്കാ​ന്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് ലീ​ഗി​ന്‍റെ വ​ള​ര്‍​ച്ച​യു​ടെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ്. യു​വ​താ​ര​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ഒ​രു​ക്കേ​ണ്ട​തു​ണ്ട്. മ​ല​യാ​ളി താ​ര​ങ്ങ​ൾ കൂ​ടു​ത​ൽ ക​ഠി​നാ​ദ്ധ്വാ​ന​വും ആ​ത്മാ​ർ​ഥ​ത​യും കാ​ണി​ക്കു​ന്ന​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ക​ണ്ണൂ​ര്‍ ത​നി​ക്ക് ര​ണ്ടാം വീ​ടു​പോ​ലെ​യാ​ണെ​ന്നും ടീം ​പോ​രാ​ട്ട​ത്തി​ന് പൂ​ര്‍​ണ​മാ​യും ത​യാ​റാ​യി​ക്ക​ഴി ഞ്ഞെ​ന്നും ക്യാ​പ്റ്റ​ന്‍ ഏ​ണ​സ്റ്റീ​ന്‍ ല​വ്സാം​ബ പ​റ​ഞ്ഞു. ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സി​ലെ ഹൃ​ഷ​ഭ് പ​തി​നെ​ട്ടാം വ​യ​സി​ല്‍ ഒ​രു പ്ര​ഫ​ഷ​ണ​ല്‍ ടീ​മി​നാ​യി ക​ളി​ക്കാ​ന്‍ ത​യാ​റാ​യി​രി​ക്കു​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​മാ​ണ്. യു​വ​താ​ര​ങ്ങ​ള്‍​ക്ക് ല​ഭി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളു​ടെ മി​ക​ച്ച സൂ​ച​ന​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തി​നെ​ക്കാ​ൾ ക​ഠി​ന​മാ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തെ മ​ത്സ​ര​മെ​ന്ന് ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് സി​നാ​ൻ​ഡ പ​റ​ഞ്ഞു. ഈ ​സീ​സ​ൺ വ​ലി​യ റി​സ്കാ​ണ്. എ​ങ്കി​ലും വി​ജ​യി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്നും സി​നാ​ൻ പ​റ​ഞ്ഞു.മ​റ്റൊ​രു ക്യാ​പ്റ്റ​നാ​യ അ​സി​യ​ര്‍ ഗോ​മ​സും പ​ങ്കെ​ടു​ത്തു. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി. ​സു​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ സെ​ക്ര​ട്ട​റി ക​ബീ​ര്‍ ക​ണ്ണാ​ടി​പ്പ​റ​മ്പ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ കെ. ​സ​തീ​ശ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews

Recent News

Corehub Up