ഗുണ്ടൽപേട്ടിലെ സാങ്താ മാതാ നഴ്സിംഗ് കോളജിന്റെ പുതിയ ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉദ്ഘാടന കർമം ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയും ചാമരാജ്നഗർ ഇൻസ്റ്റിറ്റ്യൂട്ട
ഗുണ്ടർപേട്ട്: തലശേരി അതിരൂപതയുടെ കീഴിലുള്ള ഗുണ്ടൽപേട്ടിലെ സാങ്താ മാതാ നഴ്സിംഗ് കോളജിന്റെ പുതിയ ഹോസ്റ്റൽ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമം ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ചാമരാജ്നഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രിൻസിപ്പൽ ഡോ. ഗിരീഷ് വി. പാട്ടീൽ ഉദ്ഘാടനം ചെയ്തു. മൈസൂരു വിദ്യാവികാസ് കോളജ് ഓഫ് നഴ്സിംഗ്പ്രഫ. ഡോ. മോഹൻ വിശിഷ്ടാതിഥിയായിരുന്നു.
ചടങ്ങിൽ കോളജിന്റെ സ്ഥാപക ഡയറക്ടറും ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടറുമായ ഫാ. തോമസ് തയ്യിൽ, ഗുണ്ടൽപേട്ട് അസീസി ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ടീന എഎസ്എംഐ എന്നിവരെ സെന്റ് ആൻഡ്രൂസ് എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫാ. ഡോ. ജോസഫ് കാക്കരമറ്റത്തിൽ ആദരിച്ചു. കോളജ് ഡയറക്ടർ ഫാ. ജോബിൻ വലിയപറന്പിൽ സ്വാഗതവും ബർസാർ ഫാ. ഡെന്നിസ് നെല്ലിത്താനത്ത് നന്ദിയും പറഞ്ഞു.
Tags : Nattuvishesham DistrictNews